Image

നാടകം മരിക്കുന്നില്ല; 'മഴനിലാപ്പോന്ന്' അമേരിക്കന്‍ മലയാളികളുടെ നേര്‍കാഴ്ച

അനില്‍ പെണ്ണുക്കര Published on 26 June, 2016
നാടകം മരിക്കുന്നില്ല; 'മഴനിലാപ്പോന്ന്' അമേരിക്കന്‍ മലയാളികളുടെ നേര്‍കാഴ്ച
രണ്ടുമാസം മുന്‍പ് തിരൂരില്‍ 'ആക്ട്' എന്ന കലാ സംഘടനാ അഖില കേരള നാടക മത്സരം സംഘടിപ്പിച്ചു. പത്തു നാടകങ്ങള്‍. എല്ലാ ദിവസവും കേരളത്തിലെ മികച്ച ട്രൂപ്പുകളുടെ നാടകങ്ങള്‍. സമാപന ദിവസം പത്തു നാടകങ്ങളെ വിലയിരുത്തി അവാര്‍ഡു ദാനവും നടന്നു. മലയാള സര്‍വ കലാശാല വൈസ്ചാന്‍സലര്‍ ഡോ:കെ.ജയകുമാര്‍ ആയിരുന്നു മുഖ്യാതിഥി. പത്തു നാടകങ്ങളെ വിലയിരുത്തി സംസാരിച്ച വ്യക്തി ചില നാടകങ്ങളെ നന്നായി പരിഹസിച്ചു. അവതരണത്തിലെ പോരായ്മ, സംഗീതം തുടങ്ങി വിവിധ പോരായ്മകള്‍. ഡോ:കെ.ജയകുമാര്‍ സാര്‍ സമ്മാന ദാന പ്രസംഗം നടത്തുന്നതിന് മുന്‍പ് പറഞ്ഞ വാചകങ്ങള്‍ ഇതായിരുന്നു'കേരളത്തില്‍ ഇന്ന് നാടകം ഇല്ല. സിനിമയാണ്. സിനിമയുടെയും സീരിയലിന്റെയും പ്രഭയില്‍ തകരുന്ന ഒരു വലിയ പ്രസ്ഥാനത്തിന് വേണ്ടി കേരളത്തിന്റെ പല കോണില്‍ നിന്നും വന്ന നാടകങ്ങളാണ് നാം കണ്ടത്. അവയില്‍ ചിലതു നന്നായെന്നിരിക്കും, മോശമായെന്നിരിക്കും. പക്ഷെ അവര്‍ ഇവിടെ വന്നു നാടകം അവതരിപ്പിക്കാന്‍ കാട്ടിയ ആ മനസ്സുണ്ടല്ലോ. അതിനെ എത്ര അഭിനന്ദിച്ചാലും മതി വരില്ല 'നാടകത്തിന്റെ എല്ലാ ദിവസത്തെയും കാഴ്ചക്കാരനായിരുന്ന എനിക്കു മാത്രമല്ല, എല്ലാവരുടെയും ഹൃദയത്തില്‍ തട്ടിയ വാക്കുകളായിരുന്നു അത്.

നാടകം കേരളത്തില്‍ മരിക്കുന്നു എന്നു എത്ര ഹൃദയ വേദനയോടെ ആകും അദ്ദേഹം പറഞ്ഞതെങ്കിലും നാടകം മറിക്കാട്ടാഹ് ചില ഇടങ്ങള്‍ ഉണ്ട് മലയാളികള്‍ക്കിടയില്‍. അതില്‍ പ്രഥമ സ്ഥാനം അമേരിക്ക തന്നെ. കടന്നു പോയ വര്‍ഷങ്ങളില്‍ ചെറുതും വലുതുമായ എത്രയോ നാടകങ്ങള്‍ നിങ്ങള്‍ കണ്ടു. ഈ വലിയ തിരക്കിനിടയില്‍ ഒരു നാടകം എഴുതുക, അത് സംവിധാനം ചെയ്യുക, അതില്‍ അഭിനയിക്കാന്‍ ആളെ കണ്ടുപിടിക്കുക, അഭിനയിക്കുക, തുടങ്ങിയവയെല്ലാം ഭരിച്ച പണി തന്നെ ആണ്. നാടകത്തോടുള്ള സ്‌നേഹം അല്ലാതെ മറ്റൊന്നുമല്ല ഇത്തരം ഉദ്യമങ്ങള്‍ക്കു പിന്നില്‍.

ലോകസാഹിത്യത്തിലെ ഏറ്റവും പഴക്കമുള്ള കലകളിലൊന്ന് നാടകമാണ്. പ്രാചീന കാലത്തുതന്നെ നാടകം രൂപംകൊണ്ട രാജ്യങ്ങളില്‍ ആദ്യം അത് ഒരുതരം അനുഷ്ഠാനമായിരുന്നു. മനുഷ്യജീവിതത്തെയും പ്രപഞ്ചത്തെയും നിയന്ത്രിക്കുന്ന അദൃശ്യശക്തികള്‍ തമ്മില്‍ നടന്നുകൊണ്ടിരിക്കുന്നതായുള്ള സംഘട്ടനം ആംഗ്യത്തിലൂടെയും നൃത്തചലനങ്ങളിലൂടെയും ഗാനത്തിലൂടെയും പ്രാചീനമനുഷ്യര്‍ ആവിഷ്‌കരിച്ചവയാണ് അനുഷ്ഠാനങ്ങള്‍. ആ അനുഷ്ഠാനം പല പരിണാമങ്ങളിലൂടെ വികസിച്ച് നാടകരൂപം പ്രാപിച്ചതിനുശേഷമാണ് ആദ്യകാല നാടകകൃതികള്‍ ഉണ്ടായത്.
ഇന്ന് ആ പ്രസ്ഥാനം നമ്മുടെ കേരളത്തില്‍ മാത്രം തെകര്‍ച്ചയുടെ വക്കിലാണെന്നു വേദനയോടെ എഴുതുമ്പോഴാണ് നന്മയുടെ ചില തുരുത്തുകള്‍ മലയാളികള്‍ക്കിടയില്‍ നശിച്ചിട്ടില്ല എന്നു മനസിലാകുന്നു. അവിടെയാണ്  'മഴനിലാപ്പോന്ന്'എന്ന നാടകത്തിന്റെ പ്രസക്തി.സുഹൃത്തും ഫൊക്കാനയുടെ നാളത്തെ പ്രതീക്ഷയുമായി ഗണേശ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചു കാനഡയിലെ ഫൊക്കാന കണ്‍വന്‍ഷന്‍ വേദിയില്‍ അവതരിപ്പിക്കുന്ന ഈ നാടകത്തില്‍ അഭിനയിക്കുന്നവരാകട്ടെ ഫൊക്കാനയുടെ അഭ്യുദയകാംഷികളും,അണിയറപ്രവര്‍ത്തകരുമാണ്.
മനുഷ്യരുടെ വിഭിന്ന പ്രകൃതങ്ങള്‍ തമ്മിലോ നന്മയും തിന്മയും തമ്മിലോ വ്യക്തികള്‍ തമ്മിലോ സമൂഹത്തിന്റെ വിഭിന്ന ഘടകങ്ങള്‍ തമ്മിലോ നടക്കുന്ന സംഘട്ടനങ്ങളുടെ കലാപരമായ ആവിഷ്‌കാരമാണ് നാടകം. അതുകൊണ്ടു തന്നെ പ്രവ്വശി നാടകങ്ങളില്‍ ജീവിതത്തിന്റെ അറിയാകാഴ്ചകള്‍  കടന്നു വരും. സംവിധായകന്‍ ഗണേഷ് നായരുടെ ഫേസ് ബുക് പോസ്‌റ് ഇങ്ങനെ.

'കുടിയേറ്റക്കാരുടെ ചരിത്രമുറങ്ങുന്ന അമേരിക്കയുടെ മണ്ണില് കാലുകുത്തിയ ഏതാനം മലയാളി കുടുംബങ്ങളെ മാതൃകയാക്കി ക്രിയാത്മകമായി മെനഞ്ഞെടുത്ത പ്രവാസികളുടെ കഥ സന്തോഷത്തിന്റേയും അഭിവൃദ്ധിയുടേയും മാത്രമല്ല, ദുരന്തത്തിന്റേയും അധഃപതനത്തിന്റെയും ദുഃഖത്തിന്റേയും കൂടിയാണ്. ഈ സ്വപ്നഭൂമിയില് സ്വപ്നങ്ങള് സാക്ഷാത്ക്കരിച്ച് സമ്പന്നതയുടെ മടിയിലിരുന്ന് അമ്മാനമാടി സാമ്രാജ്യം സൃഷ്ടിച്ചവരുണ്ട്, സാമ്രാജ്യം തകര്ന്ന് വീണ് നിലം പതിച്ചവരുണ്ട്, പരാജയം മാത്രം മുഖാമുഖം കണ്ടവരുണ്ട്, വിശ്വാസത്തിന്റെ വൈജാത്യം മൂലം കുടുംബത്തിന്റെ തകര്ച്ചക്ക് സാക്ഷ്യം വഹിച്ചവരുണ്ട്. ജീവിതത്തില് സൗഭാഗ്യങ്ങളുണ്ടാകുമ്പോള് അത് ദൈവാധീനമായി കണക്കാക്കും, ദുരന്തങ്ങള് ഉണ്ടാകുമ്പോള് വിധിയെ പഴിക്കും. സ്വന്തം അനുഭവങ്ങളുടെ തിരശ്ശീല ഉയരുമ്പോള് കാണ്ടറിഞ്ഞതും ഹൃദയംകൊണ്ട് തൊട്ടറിഞ്ഞതുമായ നഗ്‌നസത്യങ്ങള് ഈ നാടകത്തില് ഇതിവൃത്തമായി അവതരിപ്പിച്ചിരിക്കുന്നത്'
ജീവിതം തന്നെ നാടകം. അതുകൊണ്ടാകാം പ്രവാസ ഭൂമിയില്‍ നാടകത്തിനു കാഴ്ചക്കാരുണ്ടാകുന്നതെന്നു നമുക്ക് സംശയത്തിന് ഇടയില്ലാത്ത പറയാം.'ലോകം ഒരു വലിയ വേദിയും, എല്ലാമനുഷ്യരും അതിലെ നടീനടന്മാരുമാണ് എന്നു വില്യം ഷേക്‌സ്പിയര്‍ പറഞ്ഞത് നമുക്ക് ഓര്‍ക്കാം. ഫൊക്കാനാ വേദിയില്‍ അവതരിപ്പിക്കുന്ന 'മഴനിലാപ്പോന്ന്' കയ്യടികളോടെ സ്വീകരിക്കപ്പെടട്ടെ. ആ ഓരോ കയ്യടിയും മലയാള നാടക രമഗത്തിന്റെ വളര്‍ച്ചയ്ക്ക് കിട്ടുന്നതാകട്ടെ .

'മഴനിലാപ്പോന്ന്'ന്റെ രചന, സംവിധാനം നിര്‍വ്വഹിച്ച ഗണേഷ് നായര്‍, സംഗീതം നല്‍കിയ ജയരാജ് നാരായണ്‍, നാടകം നിര്‍മ്മിച്ച ശ്രീകുമാര്‍ ഉണ്ണിത്താന്‍, രംഗപടം ഒരുക്കിയ ജോണ്‍ തോമസ്, ആന്റോ കണ്ണാടന്‍ സഹ സംവിധാനം,  സുരേന്ദ്രന്‍ നായര്‍ സ്‌റ്റേജ് നിയന്ത്രണം, സ്റ്റില്‍ ഫോട്ടോ ഗ്രാഫിനിര്‍വഹിച  ഷാജന്‍ ജോര്‍ജിനെയും, നാടകത്തില്‍ വിവിധ കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയ ടെറന്‌സണ് തോമസ്, ജോയി ഇട്ടന്, ഡോ. ജോസ് കാനാട്ട്, ആന്റോ ആന്റണി, ലെസി അലക്‌സ്, അലക്‌സ് തോമസ്, ജോണ് മാത്യു, രാജ് തോമസ്, ഷൈനി ഷാജന്, രാധാ മേനോന്, രാജ് തോമസ്, ജെസി കാനാട്ട്,ഇട്ടൂപ് ദേവസി ,ഏലമ്മ തോമസ്, മാത്യു ജോസഫ്, കെ ജെ ഗ്രഗറി, ജോയ്‌സ് ടെറന്‍സോണ്‍ തുടങ്ങിയ എല്ലാ കലാ കാരന്മാരെയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു.'മഴനിലാപ്പോന്ന്'നാടകചരിത്രത്തില്‍ ഇടം നേടട്ടെ.ഈ മലയാളിയുടെ ആശംസകള്‍ ...

നാടകം മരിക്കുന്നില്ല; 'മഴനിലാപ്പോന്ന്' അമേരിക്കന്‍ മലയാളികളുടെ നേര്‍കാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക