Image

രണ്ടു പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ മാതാവ് പോലീസിന്റെ വെടിയേറ്റു മരിച്ചു.

പി.പി.ചെറിയാന്‍ Published on 27 June, 2016
രണ്ടു പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ മാതാവ് പോലീസിന്റെ വെടിയേറ്റു മരിച്ചു.
ഹൂസ്റ്റണ്‍ : കുടംബ കലഹത്തെ തുടര്‍ന്ന് രണ്ടു പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പോലീസിനുനേരെ തോക്ക് ചൂണ്ടി പുറത്തിറങ്ങിയ മാതാവ് പോലീസിന്റെ വെടിയേറ്റു മരിച്ചു സംഭവം ഹൂസ്റ്റണില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു ഫോര്‍ട്ട് ബെന്റ് പോലീസാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

ജൂണ്‍ 24 വെള്ളി വൈകീട്ട് 5മണിക്കാണ് സംഭവം. നാല്പത്തിരണ്ട് വയസ്സുള്ള ക്രിസ്റ്റി ഷീറ്റ്‌സ് (17) എന്നിവര്‍ക്കു നേരെയാണ് വെടിയുതിര്‍ത്തത്്. സഹോദരിമാരാണെങ്കിലും ഇരുവരും സ്‌നേഹിതരായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നതു സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഇവരുടെ പിതാവും ഉണ്ടായിരുന്നു. വെടിവെക്കരുതെന്ന് പിതാവ് ആവശ്യപ്പെട്ടുവെങ്കിലും മാതാവ് നിര്‍ഭാഷ്യണം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ മക്കള്‍ പിതാവിനേയും കൂട്ടിപുറത്തേക്കു രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ടെയ്‌ലര്‍ കുഴഞ്ഞുവീണു. മാഡിസണ് പിന്‍വശത്താണ് വെടിയേറ്റത്.

ക്രിസ്റ്റിയും ഭര്‍ത്താവും വിവാഹമോചനം നേടിയിരുന്നുവെങ്കിലും ഈയ്യിടെയാണ് ഒന്നിച്ചത്.

സംഭവസ്ഥലത്ത് പോലീസ് എത്തിയപ്പോള്‍ തോക്ക് കയ്യിലെടുത്തു പുറത്തുവരാന്‍ ശ്രമിച്ച ക്രിസ്റ്റിയോടു തോക്കു താഴെ ഇടുന്നതിന് ആവശ്യപ്പെട്ടുവെങ്കിലും ഉത്തരവ് അനുസരിക്കാതിരുന്നതാണ് വെടിവെക്കുവാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. വെടിയേറ്റവരെ ടെക്‌സസ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും മൂന്നുപേരും മരണമടഞ്ഞിരുന്നു. പോലീസ് സംഭവത്തെകുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ടു പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ മാതാവ് പോലീസിന്റെ വെടിയേറ്റു മരിച്ചു.
daughters
രണ്ടു പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ മാതാവ് പോലീസിന്റെ വെടിയേറ്റു മരിച്ചു.
mother christina
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക