Image

നോ താങ്ക്സ്: യുപി മുഖ്യമന്ത്രിയാകാന്‍ താനില്ലെന്ന് ഷീലാ ദീക്ഷിത്

Published on 27 June, 2016
നോ താങ്ക്സ്: യുപി മുഖ്യമന്ത്രിയാകാന്‍ താനില്ലെന്ന് ഷീലാ ദീക്ഷിത്
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഷീലാ ദീക്ഷിത്. ഇക്കാര്യം അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. വാട്ടര്‍ ടാങ്ക് അഴിമതി കേസില്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിതിനെതിരെ അന്വേഷണം നടത്താനുള്ള ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിന്റെ നിര്‍ദേശം പിന്മാറ്റത്തിനു കാരണമായതായാണ് സൂചന. യുപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന് കോണ്‍ഗ്രസ് ഷീല ദീക്ഷിതിനോട് നിര്‍ദേശിച്ചിരുന്നു.യുപിയില്‍ നിര്‍ണായക വോട്ട് ബാങ്കുള്ള ബ്രാഹ്മണ്‍ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ ബ്രാഹ്മണ്‍ സമുദായാംഗമായ ഷീലാ ദീക്ഷിതിനെ ഉയര്‍ത്തിക്കാട്ടാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യത്തെക്കുറിച്ച് ഈ മാസമാദ്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഷീലാ ദീക്ഷിതും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തീരുമാനം പ്രഖ്യാപിച്ചിരുന്നില്ല. 1984 സിക്ക് കലാപത്തില്‍ ആരോപണം നേരിട്ട എഐസിസി ജനറല്‍ സെക്രട്ടറിയായ കമല്‍ നാഥിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഷീല ദീക്ഷിതിനെ പരിഗണിച്ചത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന പ്രശാന്ത് കിഷോറാണ് ഷീലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാന്‍ പാര്‍ട്ടി നേതൃത്വത്തോട് നിര്‍ദേശിച്ചിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക