Image

സരിത സോളാര്‍ കമ്മീഷനില്‍ ഹാജരായി

Published on 27 June, 2016
 സരിത സോളാര്‍ കമ്മീഷനില്‍ ഹാജരായി
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി. ഇന്നു ഹാജരായില്ലെങ്കില്‍ അറസ്റ് ചെയ്യാന്‍ ഡിജിപിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍, കെ.സി. വേണുഗോപാല്‍ എന്നിവരുട അഭിഭാഷകര്‍ക്ക് സരിതയെ രഹസ്യമായി വിസ്തരിക്കാനും കമ്മീഷന്‍ അനുവാദം നല്‍കി. ഉത്തരവ് പാലിക്കാതെ കഴിഞ്ഞ മൂന്ന് തവണയും സരിത ഹാജരാകാതെ ഒഴിഞ്ഞുമാറിയതോടെയാണ് കമ്മീഷന്‍ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സോളാര്‍ കേസ് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റീസ് ശിവരാജന്‍ കമ്മീഷന്‍ ആദ്യമായാരുന്നു കേസില്‍ ഒരു സാക്ഷിക്ക് എതിരേ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക