Image

ടി.എസ്.ജോണിന് നിയമസഭയുടെ അന്ത്യാഞ്ജലി

Published on 27 June, 2016
ടി.എസ്.ജോണിന് നിയമസഭയുടെ അന്ത്യാഞ്ജലി
തിരുവനന്തപുരം: മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന ടി.എസ്.ജോണിനെ അനുസ്മരിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ സഭ ചേര്‍ന്നയുടന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അദ്ദേഹത്തിന്റെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഏത് പദവികള്‍ വഹിക്കുമ്പോഴും ജനങ്ങളുമായുള്ള അസാധാരണബന്ധം അദ്ദേഹത്തിന്റെ സവിശേഷരീതിയായിരുന്നുവെന്ന് സ്പീക്കര്‍ അനുസ്മരിച്ചു. നിയമ നിര്‍മാണ സഭയിലും ഭരണനേതൃത്വത്തിലും ഒരേപോലെ തിളങ്ങിയ വ്യക്തിത്വമായിരുന്നു ടി.എസ്. ജോണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. കേരളത്തിലെ കര്‍ഷകരുടെ ശബ്ദമായിരുന്നു ടി.എസ്. ജോണ്‍ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. കര്‍ഷകരുടെ ഏറ്റവും നല്ല സുഹൃത്ത് എന്ന നിലയില്‍ അദ്ദേഹം എന്നും ഓര്‍മ്മിപ്പിക്കപ്പെടുമെന്ന് സിപിഐ നിയമസഭാകക്ഷി നേതാവും മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി, ഒ.രാജഗോപാല്‍, പി.സി.ജോര്‍ജ് എന്നിവരെയും അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു. നേതാക്കളുടെ അനുസ്മരണത്തിന് ശേഷം ഒരുനിമിഷം സഭ മൌനം ആചരിച്ച് ഇന്നത്തേക്ക് പിരിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക