Image

വിസ്താരത്തിനിടെ പൊട്ടിക്കരഞ്ഞ് സരിത

Published on 27 June, 2016
 വിസ്താരത്തിനിടെ പൊട്ടിക്കരഞ്ഞ് സരിത
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ പൊട്ടിക്കരഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ ക്രോസ് വിസ്താരം നടത്തുന്നതിനിടെ സരിത വികാരാധീനയാവുകയായിരുന്നു. ജയിലില്‍ വച്ചെഴുതിയ കത്തിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെയാണ് സംഭവം. ചോദ്യങ്ങള്‍ അതിരുവിടുന്നു, രോഗിയായ തന്നെ ഇങ്ങനെ ഉപദ്രവിക്കരുതെന്നും സരിത പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. ഇതേതുടര്‍ന്നു വിസ്താരം അല്പ നേരത്തേക്ക് നിറുത്തിവച്ചെങ്കിലും രഹസ്യ വിസ്താരം പുനഃരാരംഭിച്ചു. ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍ എന്നിവരുടെ അഭിഭാഷകരും സരിതയെ വിസ്തരിക്കുന്നുണ്ട്. ഉത്തരവ് പാലിക്കാതെ കഴിഞ്ഞ മൂന്ന് തവണയും സരിത ഹാജരാകാതെ ഒഴിഞ്ഞുമാറിയതോടെ കമ്മീഷന്‍ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതോടെ സരിത കമ്മീഷന്‍ മുമ്പാകെ ഇന്നു ഹാജരാവുകയായിരുന്നു. സോളാര്‍ കേസ് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റീസ് ശിവരാജന്‍ കമ്മീഷന്‍ ആദ്യമായാരുന്നു കേസില്‍ ഒരു സാക്ഷിക്ക് എതിരേ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക