Image

ഭര്‍ത്താവിനെ കൊന്നയാളെ ഭാര്യ കൊലപ്പെടുത്തി.

Published on 27 June, 2016
ഭര്‍ത്താവിനെ കൊന്നയാളെ  ഭാര്യ കൊലപ്പെടുത്തി.
മറയൂര്‍: ഭര്‍ത്താവിനെ കൊന്നയാളെ  ഭാര്യ കൊലപ്പെടുത്തി. തമിഴ്‌നാട് പെരിയനായ്ക്കന്‍പാളം കാളിപാളയത്ത് മാരിയമ്മന്‍ക്ഷേത്ര തെരുവില്‍ രങ്കസ്വാമിയുടെ ഭാര്യ സുഗന്ധമണി കൊലനടത്തിയശേഷം പോലീസില്‍ കീഴടങ്ങി. 

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: രങ്കസ്വാമിയും അയല്‍വാസിയും സുഹൃത്തുമായ രവികുമാറും (50) കഴിഞ്ഞ വര്‍ഷം ജൂണ്‍ 6ാം തിയ്യതി ഒന്നിച്ച് മദ്യപിച്ച് വഴക്കുണ്ടായി.

 അന്നുരാത്രി വീടിന് മുന്‍പില്‍ ഉറങ്ങിക്കിടന്നിരുന്ന രങ്കസ്വാമിയുടെ തലയില്‍ കല്ലെടുത്തിട്ട് രവികുമാര്‍ കൊലപ്പെടുത്തി. പോലീസില്‍ കീഴടങ്ങിയ രവികുമാര്‍ ജയിലില്‍നിന്ന് ഏതാനും ദിവസം മുമ്പ് തിരികെവന്നു. 

ബുധനാഴ്ച രാത്രി രങ്കസ്വാമിയുടെ ഭാര്യ സുഗന്ധമണിയോട്  മോശമായി പെരുമാറിയ
രവികുമാര്‍നാട്ടുകാര്‍ കൂടിയതോടെ  ഓടി രക്ഷപ്പെട്ടു. 

 വ്യാഴാഴ്ച രാവിലെ വീണ്ടും സുഗന്ധമണിയോട് രവികുമാര്‍ വഴക്കിനുവന്നു. രവികുമാറിനെ ഉന്തി താഴെയിട്ട സുഗന്ധമണി അടുത്തുകിടന്ന കല്ലെടുത്ത് തലയ്ക്കിട്ടു. 

സംഭവസ്ഥലത്തുവച്ചുതന്നെ രവികുമാര്‍ കൊല്ലപ്പെട്ടു. സുഗന്ധമണി പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക