Image

മക്ക്‌ഡൊണാള്‍ഡ്‌സില്‍ പഴകിയ എണ്ണ ഉപയോഗിക്കുന്നതായി കണ്ടെത്തി

Published on 27 June, 2016
മക്ക്‌ഡൊണാള്‍ഡ്‌സില്‍ പഴകിയ എണ്ണ ഉപയോഗിക്കുന്നതായി കണ്ടെത്തി
ജെയ്പൂര്‍: പ്രമുഖ ഫാസ്റ്റ് ഫുഡ് ചെയിന്‍ മക്ക്‌ഡൊണാള്‍ഡ്‌സിന്റെ ജയ്പൂരിലുള്ള മൂന്നു ശാഖകളില്‍ ഉപയോഗിക്കുന്നത് പഴകിയ എണ്ണയാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. 

പതിനാറു ദിവസം വരെ പഴകിയ എണ്ണയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതോടെ പ്രമുഖ ഫാസ്റ്റ് ഫുഡ് ചെയിനുകളില്‍ മതിയായ ഭക്ഷ്യ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു വരികയാണ് അധികൃതര്‍.

ഇക്കഴിഞ്ഞ ജൂണ്‍ 17നാണ് പരിശോധനയ്ക്കിടയില്‍ പതിനാറു ദിവസം പഴക്കമുള്ള എണ്ണ മക്ക്‌ഡൊണാള്‍ഡ്‌സില്‍ നിന്നും കണ്ടെത്തിയത്. 360 ഡിഗ്രിയില്‍ നിരന്തരം ചൂടാക്കുന്നതു മൂലം എണ്ണ കറുത്തിരുന്നു എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

 ഇതിനെ കുറിച്ച് മതിയായ ഒരു മറുപടി നല്‍കാന്‍ മക്ക്‌ഡൊണാള്‍ഡ്‌സ് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

മാത്രമല്ല ജയ്പൂരിലുള്ള മക്ക്‌ഡൊണാള്‍ഡ്‌സിന്റെ എല്ലാ ശാഖകളിലും പാമോയിലാണ് ഉപയോഗിക്കുന്നത്. മറ്റ് എണ്ണകളെ അപേക്ഷിച്ച് ആരോഗ്യകരമല്ല പാമോയിലില്‍ ഉണ്ടാക്കിയ ആഹാരസാധനങ്ങള്‍ കഴിക്കുന്നത്.

പരിശോധനയ്ക്കിടയില്‍ മറ്റ് ശാഖകളില്‍ എണ്ണ ശരിയായ രീതിയില്‍ ഉപയോഗിക്കാനുള്ള സംവിധാനങ്ങളും ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്‌റ്റോര്‍ റൂമുകളില്‍ നൂറു ലിറ്ററോളം എണ്ണ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അവ നശിപ്പിക്കുകയും , സാമ്പിളുകള്‍ പരിശോധനകള്‍ക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനു ശേഷം തുടര്‍നടപടികള്‍ ഉണ്ടാവും.

ഇതേതുടര്‍ന്ന് കെ.എഫ്.സി, ഡോമിനോ, സബ്‌വേ, പിസ ഹട്ട് തുടങ്ങിയ റെസ്‌റ്റോറന്റുകലിലും ഫാസ്റ്റ് ഫുഡ് ചെയിനുകളിലും മിന്നല്‍ പരിശോധനകള്‍ നടത്തിവരികയാണ് ആരോഗ്യവകുപ്പ്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ കണ്ടെത്തലുകള്‍ മക്ക്‌ഡൊണാള്‍ഡ്‌സ് നിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക