Image

സല്‍മാന്‍ ഖാന് നോട്ടീസ്: 10 ലക്ഷം നഷ്ടപരിഹാരം നല്‍കണം

Published on 27 June, 2016
സല്‍മാന്‍ ഖാന് നോട്ടീസ്: 10 ലക്ഷം നഷ്ടപരിഹാരം നല്‍കണം

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ പത്ത് ലക്ഷംരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ നോട്ടീസ്. ബലാത്സംഗത്തിന് ഇരയായവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. 

 ബലാത്സംഗത്തിന് ഇരയായവരുടെ വേദന മറ്റാര്‍ക്കും മനസിലാകില്ലെന്നും നോട്ടീസില്‍ പറയുന്നു.
ടെലിവിഷന്‍ ഷോയ്ക്കിടെ സല്‍മാന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.

നാല് വര്‍ഷം മുമ്പ് പത്ത് പേര്‍ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയ യുവതിയാണ് താരത്തിനെതിരെ നോട്ടീസ് അയച്ചിട്ടുള്ളത്.

 അക്രമികള്‍ക്ക് വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് യുവതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക