Image

ഏറ­നാ­ട്ടിലെ ചോല­നാ­യ്ക്കര്‍ കാടി­റ­ങ്ങുന്നു; അവ­രി­ലൊ­രു­വന്‍ അപ്ലൈഡ്എക്ക­ണോ­മി­ക്‌സ്എം.എയ്ക്ക്, ലക്ഷ്യം ഐ.എ­.എസ്. (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 27 June, 2016
ഏറ­നാ­ട്ടിലെ ചോല­നാ­യ്ക്കര്‍ കാടി­റ­ങ്ങുന്നു; അവ­രി­ലൊ­രു­വന്‍ അപ്ലൈഡ്എക്ക­ണോ­മി­ക്‌സ്എം.എയ്ക്ക്, ലക്ഷ്യം ഐ.എ­.എസ്. (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
ഈ ഭൂമി­ക­യില്‍ അവര്‍ ആകെ­ക്കൂടി ഇരു­ന്നൂറു പേരേ­യുള്ളൂ. നില­മ്പൂര്‍ വന­മേ­ഖ­ല­യിലെ മല­യോര ഗുഹ­ക­ളില്‍ കഴി­ഞ്ഞി­രുന്ന ചോല­നാ­യ്ക്കര്‍ നാട്ടി­ലേക്കു വല്ല­പ്പോഴും ഇറ­ങ്ങി­വ­ന്നെ­ങ്കി­ലായി. ഒരു­കാ­ലത്ത് മാറു­മ­റ­യ്ക്കാതെ നട­ന്നി­രുന്ന അവ­രുടെ പെണ്ണു­ങ്ങള്‍ ബ്ലൗസും പാവാട­യും ധരിച്ച് മുടി ഒതു­ക്കി­ക്കെട്ടി കണ്ണെ­ഴുതി പൊട്ടും തൊട്ടു നട­ക്കുക അപൂര്‍വമല്ല. അവ­രി­ലൊ­രാള്‍ ചരി­ത്ര­ത്തില്‍ ആദ്യ­മായി പ്ലസ്ടുവും തുടര്‍ന്നു ബി.എയും ജയി­ച്ചി­രി­ക്കുന്നു.

പഴയ കേര­ള­ത്തിലെ ഏറ­നാ­ടാണ് നില­മ്പൂര്‍ പ്രദേശം. അവിടെ മാഞ്ചീരി മല­യോ­രത്തു ജനിച്ച് നില­മ്പൂര്‍ മോഡല്‍ റസി­ഡന്‍ഷ്യല്‍ സ്കൂളില്‍നിന്ന് 65 ശത­മാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സിയും, വട­ശേ­രി­ക്കര ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് 70 ശത­മാനം മാര്‍ക്കോടെ പ്ലസ്ടുവും, നില­മ്പൂ­രി­ന­ടുത്ത പാലേ­മാട് ശ്രീവി­വേ­കാ­നന്ദ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോള­ജില്‍നിന്ന് 68 ശത­മാനം നേടി ബി.എ എക്ക­ണോ­മിക്‌സും പാസായ വിനോദ് ആണ് കഥാ­പു­രു­ഷന്‍. ആദി­വാ­സി­കള്‍ക്കു തന­തായ ചുരു­ളന്‍മു­ടിയോ മീശയോ കൃതാവോ ഇല്ലാത്ത, കണ്ണട വച്ച ഈ ഇരു­നി­റ­ക്കാ­രന് ഇരു­പത് എത്തു­ന്ന­തേ­യുള്ളൂ. കേര­ള­ത്തിലെ വംശ­നാശം സംഭ­വി­ച്ചു­കൊ­ണ്ടി­രി­ക്കുന്ന അഞ്ച് ആദി­വാസി വിഭാ­ഗ­ങ്ങ­ളില്‍ ഒന്നാണ് നില­മ്പൂ­രിലെ ചോല­നാ­യ്ക്കര്‍. കാടര്‍, കാട്ടു­നാ­യ്ക്കര്‍, കുറു­മ്പര്‍, കൊറ­ഗര്‍ എന്നി­വ­രാണ് മറ്റു­ള്ള­വര്‍.

""പ്ലസ്ടു ജയി­ച്ച­പ്പോള്‍ ഫോറസ്റ്റ് അധി­കൃ­തര്‍ നല്‍കിയ ഒരു സ്വീക­ര­ണ­ ച­ട­ങ്ങില്‍ വ­ച്ചാണ് ഞാന്‍ വിനോ­ദിനെ ആദ്യ­മായി കാണു­ന്നത്. അവന്റെ ഇനി­യുള്ള ഏതു പഠ­ന­ത്തിനും സര്‍വ്വ ചെലവും വഹി­ക്ക­ണ­മെന്നു ഞാന്‍ തീരു­മാ­നിച്ചു'' -പാലേ­മാ­ടില്‍ ശ്രീവി­വേ­കാ­നന്ദ സ്കൂളു­കളും കോള­ജു­കളും അട­ങ്ങിയ ഒരു സാമ്രാ­ജ്യ­ത്തിന്റെ അധി­പ­ത­നായ മധ്യ­തി­രു­വി­താം­കൂ­റു­കാ­രന്‍ കെ.ആര്‍. ഭാസ്ക­രന്‍പിള്ള അഭി­മാ­ന­പൂര്‍വം പറ­യുന്നു.

അദ്ദേഹം, മരി­ച്ചു­പോയ മകന്‍ അഡ്വ. സനില്‍ ബി. കുമാ­റിന്റെ സ്ഥാനത്തു പ്രതി­ഷ്ഠിച്ചു വിനോ­ദിനെ. സ്വന്തം വീട്ടില്‍ നിര്‍ത്തി­യാണു പഠി­പ്പി­ച്ചത്. ബി.എ പാസാ­യ­തോടെ വിനോദ് ഇനിയും എവിടെ പഠി­ക്ക­ണ­മെന്ന ചിന്ത­യി­ലായി. കൊച്ചിന്‍ യൂണി­വേ­ഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോ­ള­ജി­യില്‍ എം.എ അപ്ലൈഡ് എക്ക­ണോ­മി­ക്‌സിന് ഒന്നാം റാങ്കില്‍ അഡ്മി­ഷന്‍ ലഭി­ച്ച­തോടെ വഴി തുറന്നു. വിനോ­ദിന്റെ സ്വപ്ന­ങ്ങള്‍ അവി­ടെ­യൊന്നും അവ­സാ­നി­ക്കു­ന്നില്ല - സിവില്‍ സര്‍വീ­സില്‍ കയ­റ­ണ­മെ­ന്നാണു മോഹം.

""അവ­ശ­ന്മാര്‍, ആര്‍ത്ത­ന്മാര്‍, ആലം­ബ­ഹീ­ന­ന്മാര്‍, അവ­രുടെ സങ്കടം ആര­റിയാന്‍'' എന്നാണു ചങ്ങ­മ്പു­ഴ­"വാഴ­ക്കുല'യില്‍ പാടി­യത്. എന്നാ­ലിന്ന് അവ­ശ­ന്മാരും ആര്‍ത്ത­ന്മാരും ഉയിര്‍ത്തെ­ഴു­ന്നേ­റ്റി­രി­ക്കുന്നു. ഇന്ത്യ­യിലെ 121 കോടി ജന­ങ്ങ­ളില്‍ പത്തര കോടി (8.6 ശത­മാനം) ആദി­വാ­സി­ക­ളാണ്. കേര­ള­ത്തിലെ 3.3 കോടി ജന­ങ്ങ­ളില്‍ അവര്‍ 4.85 ലക്ഷം (1.5 ശത­മാനം) വരും. ആദി­വാ­സി­കള്‍ ഉയര്‍ന്നു­ വ­രു­ന്ന­തിന്റെ ഏറ്റവും ഒടു­വി­ലത്തെ ദൃഷ്ടാന്തം മധ്യ­പ്ര­ദേ­ശിലെ ആദി­വാസി മേഖ­ല­യില്‍നിന്ന് ഇരു­പ­തി­ലേ­റെ­പ്പേര്‍ ഐഐടി അഡ്മി­ഷന്‍ നേടി­യെ­ന്ന­താണ്. കേര­ള­ത്തിലെ മകു­ടോ­ദാ­ഹ­രണം വിനോദും.

നില­മ്പൂര്‍ കാടു­ക­ളിലെ മാഞ്ചീ­രി­യില്‍ മണ്ണള ചെല്ല­ന്റെയും വിജ­യ­യു­ടെയും ഏക­മ­ക­നാണ് വിനോദ്. ഡല്‍ഹി­യില്‍ പതി­വായി റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ത്തില്‍ പങ്കെ­ടു­ക്കു­ന്ന­വ­രാണ് ചോല­നാ­യ്ക്കര്‍. വിനോ­ദിന്റെ അടുത്ത ബന്ധു­വായ കുപ്പ­മല ചെല്ലനും ഭാര്യ മാതിയും മകളും ഇങ്ങനെ ആഘോ­ഷ­ത്തില്‍ പങ്കെ­ടു­ത്ത­വ­രാണ്. വിനോ­ദിന്റെ മുത്ത­ച്ഛന്‍ പാണ­പ്പുഴ ചാത്തനും ഒരി­ക്കല്‍ പോയി; ഒരു­വര്‍ഷം മുമ്പു മരിച്ചു. വിനോ­ദിനു മൂന്നു സഹോ­ദ­രി­മാര്‍. അനിഷ്മ ഒമ്പ­തിലും ശോഭ ഏഴിലും വന്ദന മൂന്നിലും നില­മ്പൂര്‍ എം.ആര്‍.എസില്‍ പഠി­ക്കുന്നു.

കാട്ടിലെ വീട്ടില്‍ പോയി വരു­ന്ന­തിന്റെ ബുദ്ധി­മുട്ട് വിനോദ് പങ്കു­വച്ചു. പാലേ­മാ­ടി­ന­ടു­ത്തുള്ള എട­ക്കര ടൗണില്‍നിന്ന് കരു­ളായി വന­മേ­ഖല വരെ ബസില്‍ പോകാം. അവി­ടെ­നിന്ന് തേക്കു­തോ­ട്ട­ത്തി­ലൂടെ മാഞ്ചീരി വരെ ടാക്‌സിക്ക് ആയിരം രൂപ കൊടു­ക്കണം. വഴിക്ക് ആനയും മറ്റു കാട്ടു­മൃ­ഗ­ങ്ങളും ധാരാളം. ആന­ശല്യം കാരണം ചോല­നാ­യ്ക്കര്‍ കുറേ­ശെ­യായി വന­ത്തില്‍നിന്നു പുറ­ത്തേക്കു താമസം മാറ്റി­വ­രുന്നു.

മാറു മറ­യ്ക്കാതെ നട­ന്ന ചോല­നാ­യ്ക്കരെ ചിത്ര­ങ്ങള്‍ സഹിതം ആദ്യ­മായി ലോക­ത്തിനു പരി­ച­യ­പ്പെ­ടു­ത്തി­യത് മല­യാള മനോ­ര­മ­യുടെ മല­പ്പുറം ലേഖ­കന്‍ മാത്യു കദ­ളി­ക്കാ­ടാണ്, അമ്പ­താണ്ടു മുമ്പ്. മല­യാ­ളി ­മ­ന­സ്സു­ക­ളില്‍ അതു സൃഷ്ടിച്ച കോലാ­ഹലം വിവ­രി­ക്കാ­നാ­വില്ല. സര്‍ക്കാര്‍ ഉദ്യോ­ഗ­സ്ഥ­രരും ജില്ലാ കള­ക്ടറും അവി­ടേക്ക് ഓടി­യെത്തി. ചോല­നാ­യ്ക്കരെ നാട്ടില്‍ പുന­ര­ധി­വ­സി­പ്പി­ക്കാന്‍ വീടു­കള്‍ പണിതു. അവരെ ഉദ്ധ­രി­ക്കാ­നുള്ള ഐടി­ഡിപി പദ്ധ­തി­യായി. അവര്‍ക്കായി എംആര്‍­എസ് എന്ന മാതൃകാ വിദ്യാ­ല­യ­ങ്ങ­ള്‍ ആരം­ഭിച്ചു. ഹോസ്റ്റ­ലു­കള്‍ തുറന്നു. പഠ­നവും താമ­സവും ഭക്ഷ­ണ­വു­മെല്ലാം തികച്ചും സൗജന്യം. സര്‍ക്കാര്‍ സംവി­ധാ­ന­ങ്ങള്‍ ഇത­യൊക്കെ ഒരു­ക്കി­യിട്ടും ചോല­നാ­യ്ക്കര്‍ക്കി­ട­യില്‍നിന്ന് ഒരാള്‍ ബിരുദം നേടാന്‍ അര നൂറ്റാ­ണ്ടെടുത്തു.

വീടു­കള്‍ പണി­തെ­ങ്കിലും പണി­യത്ര നന്ന­ല്ലെന്ന് വിനോദ് പറ­യുന്നു. ­ന­നയുന്നു. പലരും ടെറ­സില്‍ കൂര കെട്ടി കഴി­യു­ക­യാണ്. വന­ത്തി­ലൂടെ ലൈന്‍ വലിച്ച് കറണ്ട് കൊടു­ത്തി­ട്ടില്ല. പക്ഷേ, സോളാര്‍ പാന­ലു­കള്‍ വച്ചു­കൊ­ടു­ത്തു അതു­കൊണ്ട് ടിവിയും മൊബൈലും എത്തി­.

ചോല­നാ­യ്ക്കര്‍ കൃഷി­ക്കാ­രല്ല. വന­വി­ഭ­വ­ങ്ങള്‍ - തേന്‍, കുന്തി­രിക്കം, ശതാ­വരിക്കിഴങ്ങ് , കാട്ടു­നെ­ല്ലിക്ക - മുത­ലാ­യവ ശേഖ­രിച്ച് നാട്ടില്‍ കൊണ്ടു­വന്നു വിറ്റാണ് ഉപ­ജീ­വനം. വന­സം­ര­ക്ഷ­ണ­സ­മിതി വഴി­യാ­യ­തി­നാല്‍ നല്ല വില കിട്ടു­ന്നുണ്ട്. നില­മ്പൂ­രി­ന­ടുത്ത പൂക്കോട്ടുപാട­ത്തു­നിന്ന് മണ്ണാര്‍കാ­ടിനു പോകുന്ന വഴി ഒരു ചോല­നാ­യ്ക്കര്‍ ദമ്പ­തി­കളെ ഈ ലേഖ­കന്‍ കണ്ട­മു­ട്ടി­യത് തികച്ചും അവി­ചാ­രി­ത­മാ­യി­ട്ടാണ്. പൂണി എന്ന വല്ലം പുറത്തു തൂക്കി, കൈയില്‍ വെട്ട­രി­വാ­ളു­മായി കാട്ടി­ലേക്കു മട­ങ്ങുന്ന വഴി. റേഷന്‍ വാങ്ങാന്‍ പോയ­താണ്. പൂണി­ക്കു­ള്ളില്‍ ബിസ്കറ്റും നൈറ്റിയും കുട്ടി­ക്കു­പ്പാ­യ­ങ്ങളും. പരാതി വല്ല­തു­മുണ്ടോ എന്ന ചോദ്യ­ത്തിന്, ""തിരി­ച്ച­റി­യല്‍ കാര്‍ഡായി, ആധാര്‍ കാര്‍ഡ് കിട്ടി­യില്ല, ബാങ്ക് അക്കൗണ്ടും വേണം...'' എന്നൊ­ക്കെ­യാ­യി­രുന്നു കാളന്‍ എന്ന ഗൃഹ­നാ­ഥന്റെ ആവ­ശ്യ­ങ്ങള്‍.

കൊച്ചു­ന്നാ­ളില്‍ കാടി­റങ്ങി 80 കിലോ­മീ­റ്റര്‍ അകലെ ഊട്ടി­യില്‍ പോയി സിനിമ കണ്ട കഥ വിനോദ് വിവ­രിച്ചു. കാട്ടി­ലൂടെ എളു­പ്പ­വ­ഴി­യുണ്ട്. പാണന്‍പു­ഴയും തമി­ഴ്‌നാ­ട്ടിലെ മുക്കു­റിശി ഡാമും കടന്ന് പോത്തു­മുണ്ട് വഴി ഊട്ടി­യി­ലെത്താം. പിസാ തിന്നാന്‍ കൊതിച്ച് അല­യുന്ന ഒരു­കൂട്ടം കുട്ടി­ക­ളെ­ക്കു­റിച്ച് എടുത്ത "കാക്ക­മുട്ട' എന്ന തമിഴ് സിനിമ കണ്ട കാര്യം വിനോദ് ഓര്‍മി­ക്കുന്നു. പിസ തിന്നാന്‍ ഒരു­മ്പെ­ട്ടി­റ­ങ്ങിയ കുട്ടി­കള്‍ തിന്നു­ക­ഴി­ഞ്ഞ­പ്പോള്‍ മുഖം ചുളി­പ്പിച്ച് തങ്ങള്‍ക്കെന്നും ഹൃദ്യ­മായ കഞ്ഞിയും പുഴുക്കും കഴി­ക്കാന്‍ വീട്ടി­ലേക്കു മട­ങ്ങു­ന്ന­താണ് കഥാന്ത്യം.

പാലേ­മാ­ടില്‍ ശ്രീവി­വേ­കാ­ന­ന്ദന്റെ പേരില്‍ വിദ്യാ­ഭ്യാസ സാമ്രാജ്യം കെട്ടി­പ്പ­ടുത്ത കെ.ആര്‍. ഭാസ്ക­രന്‍പി­ള്ള­ (78)}യുടെ കഥയ്ക്കും അര നൂറ്റാ­ണ്ടിന്റെ ചരി­ത്ര­മാണു­ള്ളത്. തിരു­വ­ല്ല­യ്ക്ക­ടുത്ത് കുറി­യ­ന്നൂ­രില്‍ ജനിച്ച അദ്ദേഹം ടിടിസി പാസായി. ജോലി­ക്കാ­യാണ് 1964ല്‍ നില­മ്പൂ­രി­ലെ­ത്തി­യത്. കുഞ്ഞി­പ്പേരി സാഹി­ബിന്റെ വക വൈക്കോല്‍ മേഞ്ഞ നാലു മുറി­ക­ളുള്ള പ്രൈമറി സ്കൂളില്‍ അധ്യാ­പ­ക­നായി ചേര്‍ന്നു. പക്ഷേ, അള­മു­ട്ടി­യ­പ്പോള്‍ സാഹി­ബിന് സ്കൂള്‍ വില്‍ക്കേ­ണ്ട­ി വന്നു. ബുദ്ധി­മു­ട്ടി­യാ­ണെ­ങ്കിലും 25,000 രൂപയ്ക്ക് സ്കൂളും സ്ഥലവും പിള്ള വിലയ്ക്കു വാങ്ങി.

അതൊരു തുട­ക്ക­മാ­യി­രുന്നു. അത്യ­ധ്വാ­നം­കൊണ്ട് യുപിയും ഹൈസ്കൂളും ഹയര്‍ സെക്കന്‍ഡ­റിയും തുടങ്ങി. എല്ലാം എയ്ഡഡ് വിഭാ­ഗ­ത്തില്‍. ഒടു­വില്‍ അണ്‍ എയ്ഡ­ഡായി കോളജും ആരം­ഭിച്ചു. 25 ഏക്ക­റില്‍ പടര്‍ന്നു­പ­ന്ത­ലിച്ച സ്ഥാപന സമു­ച്ചയം. അഞ്ചു ബഹു­നില മന്ദി­ര­ങ്ങള്‍. കോള­ജില്‍ അഞ്ച് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സു­ക­ളുണ്ട്. ബി.എഡ് ഉള്‍പ്പെടെ നിര­വധി പ്രഫ­ഷ­ണല്‍ കോഴ്‌സു­കളും. കുട്ടി­കള്‍ ഏഴാ­യി­ര­ത്തില്‍പ്പരം. മൂന്നുറോളം സ്റ്റാഫ് അംഗ­ങ്ങള്‍.

സ്കൂളും കോളജും സ്ഥാപി­ക്കാന്‍ കൈയ­യച്ചു സഹാ­യി­ച്ച­വ­രില്‍ മുന്‍ മന്ത്രി­മാ­രായ പി.പി. ഉമ്മര്‍കോയയും ടി.എം. ജേക്കബും പി.ജെ. ജോസഫുും ടി.എസ്. ജോണു­മൊ­ക്കെ­യുണ്ട്. വെറു­തെ­യല്ല ഈ മാസം ടി.എസ്. ജോണിനു­ അന്ത്യാ­ഞ്ജലി അര്‍പ്പിക്കാന്‍ അദ്ദേഹം പലവു­രു­ തിരു­വ­ല്ല­യി­ല്‍ പോയി­വന്നത്. അത്ര വലു­തായി­ര­ുന്നു ആ സ്‌നേഹ ­­ബന്ധം.

(ചില ചിത്ര­ങ്ങള്‍ക്കു­ കട­പ്പാട്: ഫിലി­പ്പോസ് വൈദ്യര്‍)
ഏറ­നാ­ട്ടിലെ ചോല­നാ­യ്ക്കര്‍ കാടി­റ­ങ്ങുന്നു; അവ­രി­ലൊ­രു­വന്‍ അപ്ലൈഡ്എക്ക­ണോ­മി­ക്‌സ്എം.എയ്ക്ക്, ലക്ഷ്യം ഐ.എ­.എസ്. (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ഏറ­നാ­ട്ടിലെ ചോല­നാ­യ്ക്കര്‍ കാടി­റ­ങ്ങുന്നു; അവ­രി­ലൊ­രു­വന്‍ അപ്ലൈഡ്എക്ക­ണോ­മി­ക്‌സ്എം.എയ്ക്ക്, ലക്ഷ്യം ഐ.എ­.എസ്. (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ഏറ­നാ­ട്ടിലെ ചോല­നാ­യ്ക്കര്‍ കാടി­റ­ങ്ങുന്നു; അവ­രി­ലൊ­രു­വന്‍ അപ്ലൈഡ്എക്ക­ണോ­മി­ക്‌സ്എം.എയ്ക്ക്, ലക്ഷ്യം ഐ.എ­.എസ്. (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ഏറ­നാ­ട്ടിലെ ചോല­നാ­യ്ക്കര്‍ കാടി­റ­ങ്ങുന്നു; അവ­രി­ലൊ­രു­വന്‍ അപ്ലൈഡ്എക്ക­ണോ­മി­ക്‌സ്എം.എയ്ക്ക്, ലക്ഷ്യം ഐ.എ­.എസ്. (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ഏറ­നാ­ട്ടിലെ ചോല­നാ­യ്ക്കര്‍ കാടി­റ­ങ്ങുന്നു; അവ­രി­ലൊ­രു­വന്‍ അപ്ലൈഡ്എക്ക­ണോ­മി­ക്‌സ്എം.എയ്ക്ക്, ലക്ഷ്യം ഐ.എ­.എസ്. (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ഏറ­നാ­ട്ടിലെ ചോല­നാ­യ്ക്കര്‍ കാടി­റ­ങ്ങുന്നു; അവ­രി­ലൊ­രു­വന്‍ അപ്ലൈഡ്എക്ക­ണോ­മി­ക്‌സ്എം.എയ്ക്ക്, ലക്ഷ്യം ഐ.എ­.എസ്. (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ഏറ­നാ­ട്ടിലെ ചോല­നാ­യ്ക്കര്‍ കാടി­റ­ങ്ങുന്നു; അവ­രി­ലൊ­രു­വന്‍ അപ്ലൈഡ്എക്ക­ണോ­മി­ക്‌സ്എം.എയ്ക്ക്, ലക്ഷ്യം ഐ.എ­.എസ്. (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ഏറ­നാ­ട്ടിലെ ചോല­നാ­യ്ക്കര്‍ കാടി­റ­ങ്ങുന്നു; അവ­രി­ലൊ­രു­വന്‍ അപ്ലൈഡ്എക്ക­ണോ­മി­ക്‌സ്എം.എയ്ക്ക്, ലക്ഷ്യം ഐ.എ­.എസ്. (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ഏറ­നാ­ട്ടിലെ ചോല­നാ­യ്ക്കര്‍ കാടി­റ­ങ്ങുന്നു; അവ­രി­ലൊ­രു­വന്‍ അപ്ലൈഡ്എക്ക­ണോ­മി­ക്‌സ്എം.എയ്ക്ക്, ലക്ഷ്യം ഐ.എ­.എസ്. (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)ഏറ­നാ­ട്ടിലെ ചോല­നാ­യ്ക്കര്‍ കാടി­റ­ങ്ങുന്നു; അവ­രി­ലൊ­രു­വന്‍ അപ്ലൈഡ്എക്ക­ണോ­മി­ക്‌സ്എം.എയ്ക്ക്, ലക്ഷ്യം ഐ.എ­.എസ്. (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
Abhilash Mathew 2016-06-27 22:32:50
I am very proud to be that I am his son who found Chola Naykar 50yrs before. My father Mr.Mathew Kadallikad and his photographer Narayanan uncle found them. I am so proud and so thankful to the people who wrote this.
വിദ്യാധരൻ 2016-06-28 08:03:45
പല പൊങ്ങച്ച ലേഖനങ്ങളും (ഫോമ ഫൊക്കാന തുടങ്ങി ) വായിച്ചു എന്താണ് ജീവിതത്തിന്റെ ലക്ഷ്യം എന്നൊക്കെ ആലോചിച്ച്  മനസ്സ് മടുത്തിരിക്കുമ്പോളാണ്  മനസ്സിന് ഉണർവ്വും സന്തോഷവും കണ്പീലികളിൽ നനവും നൽകുന്ന ഈ ലേഖനം വായിച്ചത്.  ഹൃദയത്തിൽ ആർദ്രത നഷ്ടപ്പെടാത്ത മനുഷ്യർ കാലാകാലങ്ങളിൽ ജീവിച്ചിരിക്കുന്നു എന്നത് മനസ്സിന് കുളിർമ നൽകുന്നു അതുപോലെ പ്രത്യാശയും    ഇന്ന് പണ്ട് പാടി മറന്ന ഗാനത്തിലെപ്പോലെ ആയിരിക്കുന്നു ജീവിതം 

"ലക്ഷ്യമില്ലാതെ ജീവിതത്തിൻ പാതയിൽ 
തപ്പി തടയുന്നു മാനവൻ ''

മനോരമയുടെ മലപ്പുറം ലേഖകൻ മാത്യു കദളികാടിനും.  വിദ്യാഭ്യാസ സാമ്പ്രാജ്യം കെട്ടിപ്പടുത്ത കെ ആർ ഭാസ്കരപിള്ളക്കും  സഹജീവി സ്നേഹത്തിൽ പൊതിഞ്ഞ ലക്ഷ്യം ഉണ്ടായിരുന്നു.  മാത്യു കദളികാട് തന്റെ ലേഖനത്തിലൂടെ ഇരുണ്ട കാട്ടിലേക്കു പ്രകാശം കടത്തിവിട്ട് അതുവരെ അജ്ഞാതരായി കിടന്നവരെ കുറിച്ചു വിവരം നൽകിയെങ്കിൽ  കെ .ആർ    ഭാസകരപിള്ളയുടെ ദൂരക്കാഴ്ച്ച ഒരു ജാതിയേ ഇരുട്ടിൽ നിന്നു പുറത്തേക്ക് കൊണ്ടുവരികയാണ് ചെയ്തിരിക്കുന്നത് 

"കൊണ്ടു പോകില്ല ചോരന്മാർ 
കൊടുക്കുംതോറും ഏകിടും വിദ്യതന്നെ മഹാധനം "   എന്നു പാടിയ ഉള്ളൂരിന്റെ വരികൾ സത്യമായി  ഇന്നും  നില നിൽക്കുന്നു 

ഒരു പിതാവിനെക്കുറിച്ച് അഭിലാഷ് മാത്യുവിന് അഭിമാനിക്കാമെങ്കിൽ നാം നമ്മളുടെ അടുത്ത തലമുറക്ക് അഭിമാനിക്കാനായി എന്താണ് ഇവിടെ വിട്ടിട്ടു പോകുന്നത്? . ലേഖന കർത്താവിനും അഭിനന്ദനം.  എഴുതുവാൻ വിഷയമില്ലാതെ അതും ഇതും എഴുതിവിടുന്ന എഴുത്തുകാർക്ക് നോക്കി നടന്നാൽ ഇതുപോലെ ആരും അറിയപ്പെടാതെ കിടക്കുന്നവരുടെ ജീവിത കഥകളുടെ ചുരുളഴിക്കാൻ കഴിയും . 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക