Image

ഫാ. വര്‍ഗീസ് വാവോലിക്ക് യാത്രയയപ്പു നല്‍കി

Published on 27 June, 2016
ഫാ. വര്‍ഗീസ് വാവോലിക്ക് യാത്രയയപ്പു നല്‍കി

 കാന്‍ബറ: കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി കാന്‍ബറയില്‍ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിനു ആല്‍മീയ നേതൃത്വം നല്‍കിയിരുന്ന ഫാ. വര്‍ഗീസ് വാവോലിക്കു യാത്രയയപ്പു നല്‍കി. 

ബ്രിസ്‌ബേന്‍ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഇടവക വികാരിയായാണ് പുതിയ നിയമനം. സീറോ മലബാര്‍ സമൂഹത്തിന്റെ അസിസ്റ്റന്റ് ചാപ്ലെയിന്‍, തുടര്‍ന്നു സെന്റ് അല്‍ഫോന്‍സ ഇടവക വികാരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

പാലക്കാട് രൂപതയില്‍ വൈദികനായി പ്രവര്‍ത്തിച്ചുവരികെ 2005 നവംബര്‍ അഞ്ചിനാണ് ഫാ. വര്‍ഗീസ് കാന്‍ബറയില്‍ എത്തുന്നത്. കാന്‍ബറ ഗോള്‍ബോണ്‍ രൂപതയിലെ വിവിധ ഇടവകകളിലും കത്തീഡ്രല്‍ ദേവാലയത്തിലും വികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം സീറോ മലബാര്‍ സമൂഹത്തിനും സേവനം ചെയ്തു. ഓസ്‌ട്രേലിയയില്‍ സീറോ മലബാര്‍ രൂപത പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ രൂപതയുടെ മതബോധന വിഭാഗം ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയാണ്. ചെറുപുഷ്പ മിഷന്‍ ലീഗ്, തിരുബാല സഖ്യം, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് എന്നിവ ഓസ്‌ട്രേലിയയില്‍ തുടക്കമിടുന്നതിനു നേതൃത്വം നല്‍കി.

മലയാളി സമൂഹത്തിനൊപ്പം തദ്ദേശീയരായ ഓസ്‌ട്രേലിയന്‍സിനും മറ്റു കമ്യൂണിറ്റിക്കാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. സെന്റ് അല്‍ഫോന്‍സ ഇടവക, കാന്‍ബറ മലയാളി അസോസിയേഷന്‍, വിവിധ സംഘടനകള്‍, വാര്‍ഡ് കൂട്ടായ്മകള്‍ എന്നിവര്‍ ചേര്‍ന്നാണ് യാത്ര അയപ്പു നല്‍കിയത്. 

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക