Image

ഫാ. മാത്യു കുന്നപ്പിള്ളില്‍ കാന്‍ബറ ഇടവകയിലെ പുതിയ വികാരി

Published on 27 June, 2016
ഫാ. മാത്യു കുന്നപ്പിള്ളില്‍ കാന്‍ബറ ഇടവകയിലെ പുതിയ വികാരി

 കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവകയുടെ പുതിയ വികാരിയായി ഫാ. മാത്യു കുന്നപ്പിള്ളില്‍ നിയമിതനായി. 

മെല്‍ബോണ്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ ആണ് പുതിയ നിയമനം നടത്തിയത്. ഫാ. വര്‍ഗീസ് വാവോലില്‍ ബിസ്‌ബേന്‍ സെന്റ് തോമസ് ഇടവകയിലേക്കു സ്ഥലം മാറുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. കോതമംഗലം രൂപതയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഫാ. മാത്യു കുന്നപ്പിള്ളില്‍. പുതിയ വികാരിയായി നിയമിതനായ ഫാ. മാത്യുവിന് കാന്‍ബറയില്‍ ഇടവക സമൂഹം സ്വീകരണം നല്‍കി. 

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക