Image

ഇ­താ ഒ­രു ഹി­സ്റ്റോറി­യോ­ഗ്രാ­ഫി­ക് മെ­റ്റാ­ഫി­ക്ഷന്‍ (പുസ്­ത­ക നി­രൂപണം:കെ.ആര്‍.ടോണി)

Published on 25 June, 2016
ഇ­താ ഒ­രു ഹി­സ്റ്റോറി­യോ­ഗ്രാ­ഫി­ക് മെ­റ്റാ­ഫി­ക്ഷന്‍ (പുസ്­ത­ക നി­രൂപണം:കെ.ആര്‍.ടോണി)
പ്ര­വാ­സി­ക­ളു­ടെ ഒന്നാം പു­സ്തകം (സാം­സി കൊ­ടുമണ്‍)

മലയാ­ള­സാ­ഹി­ത്യ­രംഗ­ത്ത് സാം­സി കൊ­ടു­മണ്‍ പു­തു­മു­ഖ­മല്ല. ‘രാ­ത്രി­വ­ണ്ടി­യു­ടെ കാ­വല്‍­ക്കാ­രന്‍ ‘ , ‘യി­സ്മാ­യേ­ലി­ന്റെ സ­ങ്കീര്‍­ത്തനം’ എ­ന്നീ ര­ണ്ടു ചെ­റു­ക­ഥാ­സ­മാഹാരംഅ­ദ്ദേ­ഹം പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടുണ്ട്. അ­മേ­രി­ക്കന്‍ പ്ര­വാ­സിയാ­യ ഈ­എ­ഴു­ത്തു­ കാര­ന്റെ പ്രഥ­മ­നോ­വ­ലാണ് ‘പ്ര­വാ­സി­ക­ളു­ടെ ഒന്നാം പു­സ്ത­കം’. മു­ന്നൂ­റ്റി­ത്തൊ­ണ്ണൂ­റു പു­റ­ങ്ങ­ളു­ള്ള ഈ നോ­വ­ലി­ന്റെ വി­ത­ര­ണ­ക്കാര്‍ ഡി.സി.ബു­ക്‌­സാ­ണ്.‘രാ­ജാ­വു മ­രിച്ചു, രാ­ജ്ഞി ക്ഷീ­ണിച്ചു’ എ­ന്നെ­ഴു­തി­യാല്‍ ക­ഥ­യാ­യി, ‘രാ­ജാ­വു മരിച്ചു, അതു­കൊ­ണ്ടു­ള്ള ആ­ധിനി­മി­ത്തം രാ­ജ്ഞി ക്ഷീ­ണിച്ചു’ എ­ന്നെ­ഴു­തി­യാല്‍ ഇതി­വൃ­ത്ത­മാ­യി, നോ­വ­ലില്‍ വേണ്ട­ത് ക­ഥയല്ല, ഇ­തി­വൃ­ത്ത­മാ­ണ് എ­ന്നൊക്കെ­യുള്ളപ­ര­മ്പ­രാ­ഗത നോ­വല്‍ സ­ങ്ക­ല്­പ­ങ്ങള്‍ ഇ­ന്ന് വി­ല­പ്പോ­കു­ന്നില്ല. പുതിയ പ­ലനോ­വ­ലു­കളും പ­ഴയ നോ­വല്‍ സ­ങ്ക­ല്­പങ്ങ­ളെ പി­ന്തു­ട­രു­ന്നില്ല. പ­തി­നെട്ടാം അ­ധ്യാ­യം ഇല്ലാ­യി­രു­ന്നു­വെ­ങ്കില്‍ ‘ഇ­മ്പുലേ­ഖ’ ഇ­ന്നു വാ­യി­ക്കാന്‍ കൊ­ള്ളു­ക­യില്ലാ­യിരു­ന്നു എ­ന്നുവ­രെ വി­ചാ­രി­ക്കു­ന്ന ആ­ളാ­ണ് ഞാന്‍; ഒ­ര­ല്­പം ക­ട­ത്തി­പ്പ­റ­ഞ്ഞാല്‍! ഒരുക­ഥ കേള്‍­ക്കാന്‍വേ­ണ്ടി മാ­ത്ര­മാ­യി നോ­വല്‍ വാ­യി­ക്കു­ന്ന ആ­രെ­ങ്കി­ലും ഇന്നു­ണ്ടാവുമോ എ­ന്ന കാ­ര്യ­ത്തിലും എ­നി­ക്കു സം­ശ­യ­മുണ്ട്. ആ­ന­ന്ദിന്റെ ‘ആള്‍­ക്കൂട്ടം’ എന്ന നോ­വ­ലില്‍ രേ­ഖീ­യമാ­യ ഒ­രു ക­ഥ­പ­റ­ച്ചി­ലില്ല. പി.എ­ഫ്.മാ­ത്യൂ­സിന്റെ ‘ചാവു­നിലം’ എന്ന നോ­വ­ലിലും ടി.ഡി.രാ­മ­കൃ­ഷ്ണന്റെ ‘ഫ്രാന്‍­സി­സ് ഇ­ട്ടി­ക്കോ­ര’എന്ന നോ­വ­ലിലും ലി­സി­യുടെ ‘വി­ലാ­പ്പു­റങ്ങള്‍’ എ­ന്ന നോ­വ­ലിലും അ­തില്ല. സു­ഭാ­ഷ്­ച­ന്ദ്രന്റെ ‘മ­നു­ഷ്യ­ന് ഒ­രാ­മുഖം’ എന്ന നോ­വലോ കെ.ആര്‍.മീ­ര­യുടെ ‘ആ­രാ­ച്ചാര്‍’ എന്ന നോ­വലോ ശ്ര­ദ്ധി­ക്ക­പ്പെട്ട­ത് അ­വ­യില്‍ രേ­ഖീ­യമാ­യ ക­ഥ­പ­റ­ച്ചി­ലുള്ളതു­കൊണ്ടല്ല. അ­ക്കാ­ര്യ­ത്തില്‍ അ­വയും പി­റ­കി­ലാ­ണെ­ന്നുത­ന്നെ വേണം പ­റയാന്‍. ബ­ഷീ­റിന്റെ ‘ബാ­ല്യ­കാ­ല­സഖി’ വാ­യിച്ചു­പോ­കു­ന്നതു­പോ­ലെ ഇ­വ­യൊ­ന്നുംതന്നെ ഒ­റ്റ­യി­രു­പ്പി­ന് വാ­യി­ച്ചു­തീര്‍­ക്കാന്‍ പ­റ്റു­ക­യില്ല. അതു­കൊ­ണ്ടു­മാത്രം പ­ക്ഷേ ആ നോ­വ­ലു­കള്‍ നല്ല­തല്ലാ­താ­വു­ന്നില്ല. നോ­വല്‍­സ­ങ്ക­ല്­പം മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്നു­വെ­ന്നര്‍ത്ഥം. നോ­വല്‍­വാ­യ­ന­ക്കാ­രനും അവ­ന്റെ ലോ­കവും മാ­റി­ക്കൊ­ണ്ടിരി­ക്കുന്നു. ‘ാ­ഷ­യിലും പ്ര­മേ­യ­ത്തിലും പ­രി­ച­ര­ണ­ത്തിലും ഉ­ള്ള വ്യ­ത്യ­സ്­ത­തയുംപു­തു­മയും വി­ഷ­യാ­ന്ത­ര­ത്വവും ഇ­ന്ന് പ്ര­ധാ­ന­മാ­യി­ത്തീര്‍­ന്നി­ട്ടുണ്ട്. അ­തു ക­ലാ­പ­രമായിഗു­ണക­രമോ ദോ­ഷക­രമോ എ­ന്ന് ആ­ത്യ­ന്തി­ക­മായി വി­ല­യി­രു­ത്തേണ്ട­ത് കാ­ല­മാ­ണ് എ­ന്നേ പ­റ­യാ­നാവൂ. എ­ന്താ­യാലും സാം­സി കൊ­ടു­മ­ണിന്റെ ഈനോ­വല്‍ പുതിയ നോ­വല്‍ സ­ങ്ക­ല്­പ­ത്തി­ന്റെ പക്ഷ­ത്ത് നി­ല­യു­റ­പ്പി­ച്ചി­രി­ക്കു­ന്നു.

ക­ഥ­ക്കു­ള്ളില്‍ ക­ഥ, അ­തി­നു­ള്ളില്‍ ഉ­പക­ഥ, അ­വ ത­മ്മി­ലു­ള്ള സംബ­ന്ധം പ­ല­ത­ര­ത്തില്‍ കെ­ട്ടു­പിണ­ഞ്ഞ് പി­ന്നീ­ട് ചു­രു­ള­ഴിയു­ക എ­ന്ന­മ­ട്ടി­ലാണ് ഈ നോ­വല്‍ എ­ഴു­ത­പ്പെ­ട്ടി­ട്ടു­ള്ളത്. തു­ല്യ­പ്രാ­ധാ­ന്യ­മു­ള്ള ഒ­ന്നി­ല­ധി­കം പ്ലോ­ട്ടു­കള്‍ സ­മ­ന്വ­യിക്കു­ക എ­ന്ന ഏ­റെ ക്ലേ­ശ­ക­രമാ­യ ദൗ­ത്യം സി.വി.രാ­മന്‍­പി­ള്ള നിര്‍­വ്വ­ഹി­ച്ചി­ട്ടുണ്ട്. ഏ­താ­ണ്ടതു­പോ­ലെ സാം­സിയും ചെ­യ്യുന്നു. അ­തു നിര്‍­വ്വ­ഹി­ക്കാന്‍ സ്വാ­ഭാ­വി­ക­മായുംഅ­ദ്ദേ­ഹ­ത്തിന് വിവി­ധ കാ­ല­ങ്ങ­ളെയും സ്ഥ­ല­ങ്ങ­ളെയും നോ­വ­ലില്‍ നി­ബ­ന്ധിക്കേ­ണ്ടി­വ­രു­ന്നു. അങ്ങ­നെ നോ­വല്‍ ഒ­രു ബൃ­ഹ­ദാ­ഖ്യാ­ന­മാ­യി­ത്തീ­രുന്നു. അ­തി­ലൂടെ എ­ഴു­പത്ത­ഞ്ചു വര്‍ഷ­ത്തെ അ­മേ­രി­ക്കന്‍മ­ല­യാളി കു­ടി­യേ­റ്റ­ത്തി­ന്റെ ച­രി­ത്രവും നീക്കി­യി­രി­പ്പു­കളും അ­നാ­വര­ണം ചെ­യ്യ­പ്പെ­ടുന്നു, ഫ­ല­ശ്രു­തി വാ­യ­ന­ക്കാര­നു വി­ ട്ടു­തന്നു­കൊ­ണ്ട് നോ­വ­ലി­സ്­റ്റ് വി­ട­വാ­ങ്ങു­ന്നു!

ഗള്‍­ഫ്പ്രവാ­സ കൃ­തി­കള്‍ മ­ല­യാ­ളി­ക്ക് അ­പ­രി­ചി­ത­മല്ല. ബ­ന്യാ­മിന്റെ ‘ആ­ടു­ജീവിതം’ ഒ­രു ഉ­ദാ­ഹ­ര­ണം. ‘ആ­ടു­ജീ­വി­ത­’ത്തി­നു ശേ­ഷം ധാ­രാ­ളം പ്ര­വാ­സ­കൃ­തി­കള്‍ പു­റ­ത്തി­റ­ങ്ങി­യി­ട്ടുണ്ട്. എ­ന്നാല്‍ അ­മേ­രി­ക്കന്‍ പ്ര­വാ­സ­കൃ­തി­കള്‍ താ­ര­ത­മ്യേ­ന കുറ­വാ­ണ് മ­ല­യാ­ള­ത്തില്‍. ഇല്ല എന്നല്ല. എം. മു­കുമ്പമെ ‘പ്ര­വാസം’ എന്ന നോ­വലില്‍ അ­മേ­രി­ക്കന്‍ പ്ര­വാ­സം ഉണ്ട്, ഒ­പ്പം ബര്‍­മ്മ തു­ടങ്ങി­യ സ്ഥ­ല­ങ്ങ­ളി­ലേ­ക്ക് കു­ടി­യേ­റി­യ­വ­രു­ടെ പ്ര­വാ­സ­ജീ­വി­ത­വു­മു­ണ്ട്. എ­ന്നാല്‍ ‘പ്ര­വാ­സി­ക­ളു­ടെ ഒന്നാം പുസ്­ത­കം’ അ­മേ­രി­ക്കന്‍ പ്ര­വാ­സ­ജീ­വി­തം മാ­ത്ര­മാ­ണ് കൈ­കാര്യം ചെ­യ്യു­ന്ന­ത്-വി­ശ­ദ­മായും സൂ­ക്ഷ­്­മ­മായും ച­രി­ത്ര­പ­ര­മാ­യും.അ­താണ് ഈ കൃ­തി­യു­ടെ ഒ­രു പ്ര­സക്തി. ജോണ്‍തോമ­സ് എ­ന്ന അ­മേ­രി­ക്കന്‍പ്ര­വാ­സി­യു­ടെ മ­ര­ണ­മാ­ണ് നോ­വ­ലിന്റെപ്ര­വേ­ശ­ന­ദ്വാ­രം.­ അ­യാ­ളു­ടെ ഭാ­ര്യ ആ­ലീ­സ് തന്റെ ഓര്‍­മ്മ­ക­ളി­ലൂ­ടെ കാ­ല­ത്തില്‍ പി­റ­കോ­ട്ടു സ­ഞ്ച­രി­ക്കുന്നു. അ­വസാ­ന അ­ധ്യാ­യ­ത്തില്‍ ആ­ലീ­സി­ന്റെ മ­ര­ണ­മാ­ണ് നാം കാ­ണു­ന്നത്. ര­ണ്ടു മ­ര­ണ­ങ്ങള്‍­ക്കി­ട­യില്‍, ഒ­രു സാന്‍­വിജ് പോ­ലെ അ­മേ­രി­ക്കന്‍ പ്ര­വാ­സ­ജീ­വി­ത­ം അ­മര്‍­ത്തി­പ്പി­ടി­ച്ചി­രി­ക്കു­ക­യാ­ണ് നോ­വ­ലി­സ്റ്റ്. ‘മ­നുഷ്യാ നീ മ­ണ്ണാ­കു­ന്നു...മ­ണ്ണി­ലേ­ക്കുത­ന്നെ തി­രി­കെ­ച്ചേ­രു­ക’ എ­ന്ന സൂ­ച­ക­വാ­ക്യത്തേ­ടെ­യാ­ണ് നോ­വല്‍ തു­ട­ങ്ങു­ന്നത്. ഈ സൂ­ച­ക­വാക്യം മു­തല്‍ അ­വ­സാ­നംവരെ ബൈ­ബിള്‍ സ്വാ­ധീ­നം ഒ­രു അ­ട­രാ­യി നോ­വ­ലില്‍ നി­ല­കൊ­ള്ളു­ന്നു.അ­മേ­രി­ക്ക­യില്‍ എ­റ്റവും വി­പ­ണി­യു­ള്ള തൊ­ഴില്‍­മേ­ഖ­ല­യാ­ണ് ഇ­വാ­ഞ്ച­ലിസം. അ­തി­ന്റെആ­ത്മീ­യമായ അര്‍­ത്ഥ­ശൂ­ന്യ­തയെയും ഭൗ­തി­കമാ­യ ഉ­പ­യോ­ഗി­തയെയും അ­തി­നിശി­ത­മാ­യി വി­മര്‍­ശി­ക്കാന്‍ നോ­വ­ലി­സ്­റ്റു ധൈര്യം കാ­ണി­ക്കുന്നു. അ­തി­നു­വേ­ണ്ടിയെ­ന്നോ­ണം പ­ല ക­ഥാ­പാ­ത്ര­ങ്ങ­ളെയും യു­ക്തി­വാ­ദി­കളും ഇ­ട­തു­പ­ക്ഷ­ക്കാരുമായാ­ ണ് നോ­വ­ലി­സ്­റ്റ് വാര്‍­ത്തെ­ടു­ത്തി­ട്ടു­ള്ളത്. എ­ന്നാല്‍ നാ­ട്ടില്‍ നി­രീ­ശ്വ­ര­വാ­ദി­കളും മാര്‍­ക്‌­സി­സ്­റ്റു­കളു­മൊ­ക്കെയാ­യ ഇ­വര്‍ പ­ണ­ത്തി­നു­വേ­ണ്ടി അ­മേ­രി­ക്ക­യില്‍ചേ­ക്കേ­റുന്നു. അങ്ങനെ കു­ടി­യേ­റാന്‍ നിര്‍­ ­ന്ധി­ക്കു­ന്ന സാ­ഹ­ചര്യം കേ­ര­ള­ത്തില്‍ എന്തു­കൊ­ണ്ട് നി­ല­നില്‍­ക്കു­ന്നു എ­ന്ന വി­ചി­ന്ത­ന­മാണ് ഈ നോ­വല്‍ ഉ­ന്ന­യി­ക്കു­ന്ന മു­ഖ്യ­രാ­ഷ്ട്രീ­യം. മ­റ്റൊ­ന്ന് അ­മേ­രി­ക്കന്‍ ജ­നാ­ധി­പ­ത്യവും ഇ­ന്ത്യന്‍ ജനാ­ധി­പ­ത്യവും ത­മ്മി­ലു­ള്ള വ്യ­ത്യാസ­ത്തെ നിര്‍­ദ്ധാര­ണം ചെയ്യു­ന്ന­താണ്. എ­ത്ര­വലിയ മു­ത­ലാ­ളി­ത്ത­രാ­ജ്യ­മാ­യാലും അ­മേ­രി­ക്കന്‍ ജ­നാ­ധി­പ­ത്യ­ത്തി­ന് ചി­ല മി­ക­വു­കളുണ്ട്. ഇ­ന്ത്യ ഇ­പ്പോഴും ജ­ന്മി­ത്ത­കാ­ല­ഘ­ട്ട­ത്തി­ലാ­ണെ­ന്നു തോ­ന്നും. ഇ­വി­ടെ മ­നുഷ്യര്‍ ത­മ്മില്‍ അ­ധി­കാ­രി-അടി­മ മ­നോഭാവം ഇ­പ്പോഴും നി­ല­നില്‍­ക്കുന്നു. അ­മേ­രി­ക്ക­യില്‍ ഒ­രു പി­ച്ച­ക്കാ­രനും പ­ണ­ക്കാ­രനും പൊ­തു­സ­മൂ­ഹ­ത്തി­ന്റെ ക­ണ്ണില്‍, മ­നുഷ്യാ­ന്ത­സ്സി­ന്റെ കാ­ര്യ­ത്തില്‍ തു­ല്യ­രാ­യി­രി­ക്കും. ജ­നാ­ധി­പത്യം അ­തി­ന്റെ വി­ശാലമാ­യ അര്‍­ത്ഥ­ത്തില്‍ ഉള്‍­ക്കൊ­ള്ളാന്‍ ഇ­ന്ത്യന്‍ മ­ന­സ്സി­ന് പാ­ക­ത വ­ന്നി­ട്ടില്ല. എന്നാന്നാല്‍ മ­നു­ഷ്യ­ ­ന്ധ­ങ്ങ­ളു­ടെ കാ­ര്യ­ത്തില്‍ ഇ­ന്ത്യന്‍ ജീ­വി­ത­മാ­ണ് നല്ല­ത് എ­ന്നാ­ണ് നോ­വ­ലി­സ്­റ്റ് ക­രു­തു­ന്ന­തെ­ന്നു തോ­ന്നു­ന്നു. ഉ­റ­ച്ച മ­നു­ഷ്യ­ ­ന്ധ­ങ്ങ­ളി­ല്ലെ­ങ്കില്‍ പ്ര­വാ­സി­യു­ടെ ജീ­വി­തം വ്യര്‍­ത്ഥ­മാണ്. അ­യാള്‍ ആര്‍­ക്കൊ­ക്കെ വേ­ണ്ടിയാണോ പ്ര­വാ­സ­ദുഃ­ഖ­മ­നു­ഭ­വി­ക്കു­ന്നത്, അ­വര്‍ അ­യാ­ളെ തി­രി­ച്ച­റി­യു­ന്നി­ല്ലെ­ങ്കില്‍, അ­യാ­ളു­ടെ പ­ണ­ത്തില്‍ മാ­ത്ര­മേ അ­വര്‍­ക്കു ക­ണ്ണു­ള്ളൂ­വെ­ങ്കില്‍,അ­യാള്‍ അ­ഭി­ശ­പ്­ത­നാ­ണ്. അ­യാള്‍ അ­പ്പോള്‍ അ­നു­ഭ­വി­ക്കുന്ന­ത് സ്വ­ത്വ­പ്ര­തി­സ­ന്ധി­യാണ്. കാര­ണം അ­യാള്‍­ക്കൊ­രി­ക്കലും അ­മേ­രി­ക്ക­ക്കാ­ര­നാ­കാന്‍ ക­ഴി­യു­ന്നില്ല. അ­യാ­ളുടെ ക­റു­ത്ത­നിറം, അ­യാ­ളു­ടെ ശ­രീ­ര­ഗ­ന്ധം-ഇ­തി­ന് വെ­ള്ള­ക്കാ­രന്‍ മാപ്പു­കൊ­ടു­ക്കു­ന്നില്ല. അങ്ങ­നെ അ­മേ­രി­ക്ക­യില്‍ അ­യാള്‍ അ­ന്യ­നാ­വുന്നു. സ്വന്തം നാ­ട്ടിലും അയാള്‍ഇതാ അ­ന്യ­നാ­യി­ത്തീ­ര്‍­ന്നി­രി­ക്കു­ന്നു. അ­യാള്‍­ക്ക് എല്ലാം ന­ഷ്ട­പ്പെ­ടു­ന്നു.സ്വ­ന്തം മക്കള്‍, ഭാ­ര്യ, മി­ത്രങ്ങള്‍, സ്വ­പ്‌­ന­ങ്ങള്‍ എല്ലാം. ഇ­തില്‍­പ­രം ദുരന്തം ഒ­രു മ­നുഷ്യ­ന് സം­ഭ­വി­ക്കാ­നില്ല. ഇങ്ങ­നെ ദു­ര­ന്ത­വി­ധി ഏ­റ്റു­വാങ്ങി­യ, അ­ഭി­ശ­പ്­തരായ ഒ­രു­പി­ടി അ­മേ­രി­ക്കന്‍ മ­ല­യാ­ളി­കള്‍­ക്കു­ള്ള ആ­ദ­രാ­ഞ്­ജ­ലി­യര്‍­പ്പ­ണ­മാണ് ഈ നോവല്‍.

എ­ഴു­ത്തു­കാര­ന്റെ ദാര്‍­ശ­നി­കമാ­യ ഉള്‍­ക്കാഴ്­ച വി­വൃ­ത­മാ­വു­ന്ന അ­നേ­കം സ­ന്ദര്‍ഭങ്ങള്‍ ഈ നോ­വ­ലില്‍ കാ­ണാം.ഇ­തി­ലെ ജോ­സ് എ­ന്ന ക­ഥാ­പാത്രം ഒ­രു എഴു­ത്തു­കാ­ര­നാ­ണ്.എ­ഴു­ത്ത­ുകാര­ന്റെ സം­ഘര്‍­ഷം അ­യാ­ളി­ലൂ­ടെ വാ­യ­ന­ക്കാ­രി­ലേക്കെ­ത്തു­ന്നു. ഭാ­ര്യാ-ഭര്‍­ത്തൃ­ ന്ധം, സ്­ത്രീ-പു­രു­ഷ­ ന്ധം, അ­ഗ­മ്യ­ഗ­മ­നം, മ­യ­ക്കു­മ­രു­ന്ന് മാ­ഫി­യ, സ്­കൂള്‍­വി­ദ്യാര്‍­ത്ഥി­ക­ളു­ടെ ലൈം­ഗി­ക­ത, വംശീ­യ ക­ലഹങ്ങള്‍, ഗ്യാ­ങ് പോ­രാ­ട്ടങ്ങള്‍, പി­ടി­ച്ചു­പറി, പോ­ലീസ്, ഭ­ര­ണ­കൂ­ടം, പ്ര­ത്യ­യ­ശാ­സ്­ത്ര­ങ്ങള്‍, വി­ശ്വാസം, മതം, പ­ള്ളി, തൊ­ഴില്‍, കൂ­ലി, ജ­നാ­ധി­പ­ത്യം,ചൂ­ഷണം, രാ­ഷ്ട്രീയം, മ­ക്കളും മാ­താ­പി­താ­ക്കളും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തി­ന്റെ നി­രര്‍­ത്ഥക­ത, പുരു­ഷ­പീഡ­നം തുടങ്ങി ഈ നോ­വല്‍ അ­മേ­രി­ക്കന്‍ ജീ­വി­ത­ത്തി­ന്റെ സ­മ­സ്­ത­മ­ണ്ഡല­ങ്ങ­ളെയും വി­ശ­ക­ല­ന­ത്തി­നു വി­ധേ­യ­മാ­ക്കു­കയും അവ­യെ കേ­ര­ളീ­യ­ജീ­വി­ത­ത്തി­ലെ സ­മാ­ന­മ­ണ്ഡ­ല­ങ്ങ­ളു­മാ­യി താ­ര­ത­മ്യം­ചെ­യ്തു­നോ­ക്കു­കയും ചെ­യ്യുന്നു.ഈ ഒ­റ്റ­ക്കാ­രണം­കൊ­ണ്ടു­ത­ന്നെ നോ­വല്‍ വാ­യി­ച്ചാല്‍ അ­മേ­രി­ക്ക­യില്‍ കു­റ­ച്ചു­നാള്‍ താ­മ­സി­ച്ച­തി­ന്റെ അ­നുഭവം കിട്ടും വാ­യ­ന­ക്കാര്‍ക്ക്. നാ­ടി­നെ­ക്കു­റി­ച്ചു­ള്ളഓര്‍­മ്മ­ക­ളാ­ണ് പ്ര­വാ­സി­യെ ജീ­വി­പ്പി­ക്കു­ന്ന­ത്.എ­ന്നാല്‍ നാ­ട് മാ­റു­ക­യാണ്. നാ­ടി­ന് പ്ര­വാ­സി­യെ­ക്കു­റി­ച്ച് ഒ­രു ക­രു­ത­ലു­മില്ല. അതു­കൊ­ണ്ടുത­ന്നെ നാ­ട്ടി­ലേ­ക്കു­മ­ട­ങ്ങാ­നു­ള്ള പ്ര­വാ­സി­യു­ടെ ആ­ഗ്രഹം ഓരോ ത­വ­ണയും നീ­ട്ടി­വെ­ക്ക­പ്പെ­ടു­ക­യാണ്.

നാ­ട്ടില്‍ ചെ­ന്നാല്‍ എല്ലാ­വ­രും ­ചോ­ദിക്കു­ക ,എ­ന്നാ­ണ് തി­രിച്ചു­പോ­കുന്ന­ത് എ­ ന്നാണ്! നോ­വ­ലി­സ്­റ്റ് മ­ന­സ്സില്‍ സൂ­ക്ഷി­ക്കു­ന്ന ബാ­ല്യ­കാ­ലാ­നു­ഭവ­ങ്ങളും കൗ­മാ­ര­കാ­ല­പ്ര­ണ­യാ­നു­ഭവ­ങ്ങ­ളും ഗ്രാ­മീ­ണ­കൗ­തു­ക­ങ്ങളും അ­തി­മ­നോ­ഹ­ര­മായി ഈനോ­വ­ലില്‍ ചി­ത്രീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടുണ്ട്. തീര്‍­ച്ച­യായും ഇത് ഈ കൃ­തിയ­ടെ ചാ­രുത­ക്ക് മാ­റ്റേ­കു­ന്ന ഒ­ന്നാണ്. ഊ നോ­വല്‍ ഒ­രര്‍­ത്ഥ­ത്തില്‍ ദാര്‍­ശ­നി­ക­ര­ച­ന­യാണ്. ജീവി­താ­നു­ഭ­വ­ങ്ങ­ളില്‍­നി­ന്ന് ദാര്‍­ശ­നി­ക­ത സ്വാ­ഭാ­വി­ക­മാ­യി ഉ­രു­ത്തി­രി­യു­ക­യാണ്.അതു­കൊ­ണ്ട് അ­തൊ­രി­ക്കലും ഏച്ചു­കൊ­ട്ട­ലായി അ­നു­ഭ­വ­പ്പെ­ടു­ന്നില്ല. ദാര്‍­ശ­നി­കത­ക്ക് അനു­യോ­ജ്യമാ­യ ഭാ­ഷ ­ക­ണ്ടെ­ത്തു­ന്ന­തിലും നോ­വ­ലി­സ്­റ്റി­ന് അ­സാ­മാന്യമായ നൈ­പു­ണി­യുണ്ട്. ഒ­രു ഉ­ദാ­ഹര­ണം നോ­ക്കുക: “കാ­ലാ­ന്ത­ര­ത്തില്‍ കാല്‍വ­രി­യില്‍ ര­ണ്ടാ­ത്മാ­ക്കള്‍ സ­ന്ധ്യ­യു­ടെ മ­റപ­റ്റി ന­ടന്നു. അ­വര്‍ ഒ­രു ത­ടാ­ക­തീരത്തെ ചാ­രു­ ­ഞ്ചില്‍ ഇ­രുന്നു. ഇ­ള­കു­ന്ന ത­ടാ­ക­തീര­ത്തെ നോ­ക്കി പു­രു­ഷാ­ത്മാ­വുചോ­ദി­ച്ചു: ‘എ­ന്താ­യി­രു­ന്നു നി­ന്റെ സ്വ­പ്‌­ന­ങ്ങള്‍?’ പെ­ണ്ണാ­ത്മാ­വു പ­റഞ്ഞു: ‘എ­ന്റെസ്വ­പ്‌­ന­ങ്ങ­ളേ­ക്കു­റി­ച്ച് ഇ­പ്പോ­ഴെ­ങ്കിലും നി­ങ്ങള്‍ ചോ­ദി­ച്ചു­വ­ല്ലോ. ഇതു­പോ­ലൊ­രുത­ടാ­ക­തീര­ത്ത് ഒ­രു കൊ­ച്ചു വീട്. അ­തില്‍ ര­ണ്ടു­കു­ട്ടികള്‍. അ­വ­രു­ടെ സു­ഖ­ത്തിലും സ­ന്തോ­ഷ­ത്തിലും ജീ­വി­ച്ചു­മ­രി­ക്ക­ണം.നി­നക്കോ?’ പു­രു­ഷാ­ത്മാ­വ് ഒ­രു നിമി­ഷം ചി­ന്തി­ച്ചു­പറഞ്ഞു: ‘ഇതു­പോ­ലൊ­രു ത­ടാ­ക­മാ­യാ­ലു­ം വേ­ണ്ടില്ല...അ­വി­ടെ ഒരു പര്‍­ണ്ണ­ശാ­ല...ചുറ്റും ധാ­രാ­ളം കൃ­ഷ്­ണ­മൃ­ഗ­ങ്ങള്‍..’ പെ­ണ്ണാ­ത്മാ­വു പ­റഞ്ഞു:‘വരൂ, കാ­റ്റു വീ­ശു­ന്നു.’ അ­വര്‍ എ­ഴു­ന്നേ­റ്റു കൈ­കോര്‍­ത്തു­പി­ടി­ച്ചു ന­ടന്നു.ണ്ടന­റുക­ണ­ക്കി­ന് ക­ഥാ­പാ­ത്ര­ങ്ങ­ളുണ്ട് ഈ നോ­വ­ലില്‍. ഇ­ത് ഏ­ഴു ഭാ­ഗ­ങ്ങ­ളാ­യി തിരി­ച്ചി­രി­ക്കു­ന്നു. കേ­മ്പ്രര്‍­ക­ഥാ­പാ­ത്ര­ങ്ങ­ളാ­യി ജോണ്‍­തോ­മസുംജോസും ആ­ലീ­സാ­മ്മയും നി­ല­കൊ­ള്ളു­ന്നു. ജോ­ണ്‍തോ­മ­സാണ് അ­മേ­രി­ക്കന്‍ കു­ടി­യേ­റ്റ­ം-ഒന്നാം തല­മു­റ. ജോ­സ് രണ്ടാം ത­ല­മു­റ. ഇവ­രെ തൊട്ടു­കൊ­ണ്ട് ഇവ­രു­ടെ ബ­ന്ധു­ക്കള്‍ , മി­ത്രങ്ങള്‍, സ­ഹ­പ്ര­വര്‍­ത്തകര്‍, വി­ദേ­ശി­കള്‍.. പി­ന്നെ അ­ന­ന്ത­ര­ത­ല­മു­റ­കള്‍.. ഇ­ങ്ങ­നെ­യാണ് ഈ ബൃഹ­ത് നോ­വല്‍ നെ­യ്‌­തെ­ടു­ത്തി­രി­ക്കു­ന്നത്. ഈ കു­ടി­യേ­റ്റ­ക്കാരു­ടെ ജീ­വി­തം എ­ന്താ­യി­രുന്നു!, ഇ­പ്പോള്‍ എ­ന്താ­യി­രി­ക്കു­ന്നു!. സ്വ­ന്തം നാ­ടില്‍­നി­ന്ന് അ­ന്യരാ­യ ഇ­വ­രു­ടെ ജീ­വി­തം ലാ­‘മോ ന­ഷ്ട­മോ? ഒ­രുവന്‍ ലോ­കം മു­ഴു­വന്‍നേ­ടി­യാലും സ്വ­ന്തം ആ­ത്മാ­വു ന­ഷ്ട­പ്പെ­ട്ടാല്‍ എ­ന്തു ഫ­ലം?--ഇ­താ­ണ് നോ­വ­ലിന്റെഅ­ന്വേ­ഷ­ണ­ത­ലം.

ഈ നോ­വല്‍ അ­തി­ന്റെ ര­ച­നാ­സ­മ്പ്ര­ദാ­യം­കൊ­ണ്ട് പോ­സ്റ്റു­മോ­ഡേണ്‍ സ്വ­ഭാ­വം കൈ­വ­രി­ക്കു­ന്നു­ണ്ട്. ഏഴാം ഭാഗം തു­ട­ങ്ങുന്ന­ത് എ­ഴു­ത്തു­കാര­ന്റെ രം­ഗ­പ്ര­വേ­ശത്തോ­ടെ­യാ­ണ്. ജോ­സാ­ണ് എ­ഴു­ത്തു­കാരന്‍. അ­യാള്‍­ ഒരു മു­ഖ്യക­ഥാ­പാ­ത്രംകൂടി­യാണ്. ­എ­ഴു­ത്തു­കാര­ന്റെ സം­ഘര്‍­ഷ­ങ്ങള്‍ ഇ­യ്യാ­ളി­ലൂ­ടെ ഇ­ട­ക്കി­ടെ ബൃ­ഹല്‍­ക്ക­രി­ക്ക­പ്പെ­ടു­ന്നു­ണ്ട്. അ­ന്ത്യ­ഭാഗ­ത്ത് അ­യാള്‍ മ­റ­നീ­ക്കി പു­റ­ത്തു­വ­രുന്നു. അ­യാള്‍പ­റ­യുന്നു: “ഇ­തെല്ലാം കാ­ഴ്­ച­ക­ളാണ്. ഒ­രു വെറും സാക്ഷി! എ­ന്തി­നു നൊ­മ്പ­ര­പ്പെ­ടുന്നു. ച­രി­ത്ര­കാ­രനും ദൃ­ക്‌­സാ­ക്ഷിയും ഒന്നി­നോ­ടും മ­മ­ത­യു­ള്ള­വ­രാ­കാന്‍ പാ­ടില്ല. നേര്‍­ക്കാ­ഴ്ച­യെ വ­ള­ച്ചൊ­ടി­ക്കാ­തി­രിക്കൂ. ത­ന്നോ­ടുത­ന്നെ നീ­തി­മാ­നാ­കു­ക.അ­പ്പോള്‍ ച­രിത്രം ത­നി­യെ സ­ത്യ­ത്തെ കാ­ണി­ച്ചു­ത­രും. ഇ­തു പ്ര­വാ­സി­യു­ടെ ജീവി­ത­മാണ്. കോട്ടും സ്യൂ­ട്ടു­മി­ട്ട് വി­മാ­ന­ത്താ­വ­ള­മി­റ­ങ്ങു­ന്നവ­ന്റെ അ­ന്തര്‍­സം­ഘര്‍­ഷ­ങ്ങ­ളാണ്. ആ­രോടും പ­ങ്കു­വെ­ക്കാ­ത്ത അ­വ­ന്റെ മ­നസ്സ്. മ­ന­സ്സി­ന്റെ വി­ങ്ങ­ലു­മാ­യിഅ­വന്‍ ഒ­ലിച്ചു­പോ­കു­ന്നു.ഒ­രി­ടം അ­വ­ശേ­ഷി­പ്പി­ക്കാ­തെ,ഒന്നും ബാ­ക്കി­വെ­ക്കാതെ.വ­യ­ലി­ലെ പൂ­പോ­ലെ ഇ­ന്നു ത­ളിര്‍­ത്ത്. നാ­ളെ അ­തി­ന്റെ സ്ഥ­ലം അ­തി­നെ അ­റിയില്ല.ഇ­ന്ന­ലെ­ക­ളില്‍ ത­നി­ക്കു­മു­ന്നേ എ­ത്ര­പേര്‍ ഈ തെ­രു­വില്‍ ന­ടന്നു. എ­ന്റേതെ­ന്നു പ­റ­ഞ്ഞി­രു­ന്ന­തൊ­ക്കെ എ­വിടെ? സ്വ­ന്ത­മാ­യി എ­ന്തുണ്ട്? എ­ണ്ണി­പ്പ­റ­യാന്‍നേ­ട്ട­ങ്ങള്‍ എന്ത്?ണ്ട--ഇത്ത­രം ആ­ഖ്യാ­ന­രീ­തി പ­ര­മ്പ­രാ­ഗ­ത­മാ­യ­ ‘നോ­വല്‍­വാ­യ­നാസു­ഖം’ നല്‍­കു­ന്ന­തല്ല. കാര­ണം എ­ഴു­ത്ത് എ­ന്നതു­പോ­ലെ വാ­യ­നയും ഇ­വി­ടെഅ­ദ്ധ്വാ­ന­മായി­ത്തീ­രു­ന്നു. ഇ­തി­നെ പോ­സ്റ്റു­മോ­ഡേണ്‍ ഫിക്ഷന്റെ ‘സൗ­ന്ദ­ര്യാ­ത്മ­കമാ­യ അ­പൂര്‍ണ്ണ­ത’ എ­ന്ന­ു വി­ളി­ക്കാം. അങ്ങ­നെ വാ­യ­ന­ക്കാര­നെ സു­ഖി­ക്കാന്‍ വി­ടാ­തി­രിക്കു­ക എന്ന­ത് വാ­യ­ന­ക്കാര­ന് എ­ഴു­ത്തു­കാ­രന്‍ നല്‍­കു­ന്ന പ്രാ­മാ­ണ്യ­ത്തിന് തെ­ളി­വാണ്. വാ­യ­ന­ക്കാര­നു പ്രാ­മാണ്യം കൈ­വ­രു­ന്നു എ­ന്നു പ­റ­യു­ന്ന­തി­നര്‍­ത്ഥം, കൃ­തി­യു­ടെ പാഠ­നിര്‍­മ്മി­തി­യില്‍ വാ­യ­ന­ക്കാ­രനും പ­ങ്കാ­ളി­യാ­വേ­ണ്ടി­വ­രു­ന്നു എ­ന്നാണ്. വാ­യ­ന­യില്‍ സ്വ­ന്തം സ്വാ­ത­ന്ത്ര്യം വിനി­യോ­ഗി­ക്കാന്‍ നിര്‍­ ­ന്ധി­ക്ക­പ്പെ­ടു­ന്ന­തു­വ­ഴി­യാ­ണ് വാ­യ­ന­ക്കാര­ന് പ്രാ­മാണ്യം കൈ­വ­രു­ന്നത്. വാ­യ­ന­യി­ലൂടെആര്‍ക്കും പുതി­യ അര്‍­ത്ഥ­ത­ല­ങ്ങള്‍ ഉ­ല്­പാ­ദി­പ്പി­ക്കാം. ഈ ആ­ശ­യ­മാണ് ‘ര­ചയി­താ­വി­ന്റെ മ­രണം’( Death of the author) എ­ന്ന പ്ര­ ­ന്ധ­ത്തി­ലൂ­ടെ റൊ­ളാ­ങ്ബാര്‍ത്തും അ­പ­നിര്‍­മ്മാ­ണ­സി­ദ്ധാ­ന്ത­ത്തി­ലൂടെ (Deconstruction) ദ­റീ­ദയും മു­ന്നോ­ട്ടുവെ­ക്കു­ന്ന­ത്. എ­ഴു­ത്തു­കാ­രന്‍ വെ­റു­മൊ­രു സാ­ക്ഷി­മാ­ത്ര­മാ­കു­മ്പോള്‍ അ­യാള്‍ അ­പ്ര­സ­ക്ത­നാ­കു­ക­യാണ്. ര­ച­ന­യു­ടെ മേല്‍ അ­യാള്‍­ക്ക് അ­ധി­കാ­ര­മൊ­ന്നു­മില്ലാ­താവുന്നു. എ­ങ്ങ­നെ­യെ­ന്നാല്‍, അര്‍­ത്ഥ­ങ്ങ­ളു­ടെ സ്ര­ഷ്ടാവാ­യ ഗ്ര­ന്ഥ­കാരന്‍ , ഗ്ര­ന്ഥ5കാര­ന്റെ അ­നു­ഭ­വ­ങ്ങ­ളു­ടെ ആ­വി­ഷ്­കാരം, ഗ്ര­ന്ഥ­കര്‍­ത്താ­വ് ഒ­ളി­പ്പി­ച്ചു­വെ­ച്ച അര്‍­ത്ഥങ്ങള്‍, ക­ഥ­യു­ടെ കാ­ലാ­നു­ക്രമ­ത, സൗന്ദ­ര്യാ­നു­ഭൂ­തി സൃ­ഷ്ടി­ക്കു­ന്ന ക­ഥാ­നിര്‍വ്വഹ­ണം തു­ട­ങ്ങി­യ, നോ­വ­ലി­നെ സം­ ­ന്ധി­ച്ച സ്ഥാപിത­സൗ­മ്പ­ര്യസ­ങ്കല്പ­ങ്ങ­ളുടെഅ­ടി­സ്ഥാ­ന­ങ്ങളെ­യൊന്നും ഇ­ത്തരം നോ­വ­ലു­കള്‍ അം­ഗീ­ക­രി­ക്കു­ന്നില്ല. അതാ­ണ് അ­വ­യു­ടെ സൗ­മ്പ­ര്യാ­ത്മ­കമാ­യ അ­പൂര്‍­ണ്ണത­ക്ക് കാ­ര­ണ­മാ­യി­രി­ക്കു­ന്ന­തും.

ആ­ന­ന്ദിന്റെ ‘ഗോ­വര്‍­ധ­ന്റെ യാ­ത്ര­കള്‍’, ‘വ്യാ­സനും വി­ഘ്‌­നേ­ശ്വ­ര­നും’ തു­ടങ്ങിയനോ­വ­ലു­കള്‍ ഈ വിഭാ­ഗ­ത്തില്‍ പെ­ടു­ന്നു. സാം­സി കൊ­ടു­മ­ണി­ന്റെ ‘പ്രവാ­സി­കളു­ടെ ഒന്നാം പു­സ്­ത­ക­’ത്തിനും ഇ­വി­ടെ­യാണ് സ്ഥാ­നം. ‘ഹി­സ്റ്റോറി­യോ­ഗ്രാ­ഫി­ക്‌മെ­റ്റാഫിക്ഷന്‍ ‘ ആ­യി­രിക്കു­ക എ­ന്ന­താ­ണ് പോ­സ്റ്റ്‌­മോ­ഡേണ്‍ ഫിക്ഷ­ന്റെ പ്രധാ­ന സ­വി­ശേ­ഷ­ത­യാ­യി ലിന്റാ ഹച്ചി­യോണ്‍ ചൂ­ണ്ടി­ക്കാ­ട്ടു­ന്ന­ത്*. കാ­ലാ­നു­ക്ര­മ­ണി­കതാ­ രാ­ഹിത്യം( Anachronism) ആ­ണ് ഹി­സ്റ്റോറി­യോ­ഗ്രാ­ഫി­ക് മെ­റ്റാ­ഫിക്ഷ­ന്റെ ഒ­രുപ്ര­ധാ­ന­സ്വ­ഭാവം. അ­തി­ലൂ­ടെ ഭൂ­ത­കാല­ത്തെ വര്‍­ത്ത­മാ­ന­ത്തില്‍വ­ച്ച് അ­റി­യാന്‍ കഴി­യുന്നു.(Knowing the past in the present) ഭൂ­തവും വര്‍­ത്ത­മാ­നവും ത­മ്മില്‍ ഇ­ട­കലര്‍­ന്ന ബ­ന്ധ­മാ­ണ് അത്ത­രം കൃ­തി­ക­ളില്‍ കാ­ണു­ക. ഹി­സ്റ്റോറി­യോ­ഗ്രാ­ഫി­ക് സി­ദ്ധാ­ന്ത­ത്തിലും പോ­സ്­റ്റുമോ­ഡേണ്‍ ഫി­ക്ഷ­നി­ലും, വര്‍­ത്ത­മാ­ന­ത്തില്‍ ഭൂ­ത­കാ­ലസം­ഭ­വങ്ങ­ളെ ആ­ഖ്യാ­നം ചെ­യ്യു­ന്ന­തി­നെ സം­ ­ന്ധിച്ച സൈ­ദ്ധാ­ന്തി­കവും പാഠാത്മ­ക­വുമായ(Theoratical and textual) തീ­വ്രമാ­യ അ­വ­ബോ­ധം പ്ര­ക­ട­മാ­യി­രി­ക്കും.ഈ സ്വ­‘ാ­വ­ങ്ങള്‍ വ്യ­ക്ത­മായും കാ­ണു­ന്ന കൃ­തിയാണ് ‘പ്ര­വാ­സി­ക­ളു­ടെ ഒന്നാംപു­സ്തകം’.

* “Among the unresolved contradictions of representation in post-modern fiction is that of the relation between the past and the present....... In historiographic metafiction, it is this same realization that underlies the frequent use of anachronisms,where earlier historical charecters speak the concepts and language clearly belonging to later figures. For the most part historiogaraphic metafiction,like much contemporary theory of history, does not fall in to either ‘presentism’ or nostalgia in its relation to the past it represents. What it does is de-naturalize that temporal relationship. In both historiographic theory and post modern fiction, there is an intense self-consciousness(both theoratical and textual) about the act of narrating in the present the events of the past, about the conjunction of present action and the past absent object of that agency. In both historical and literary post modern representation, the doubleness remains; there is no sense of either historian or novelist reducing the strange past to verisimilar present” (Linda Hutcheon ,The politics of postmodernism(London:Routledge,2002)p:67,68

ഇ­താ ഒ­രു ഹി­സ്റ്റോറി­യോ­ഗ്രാ­ഫി­ക് മെ­റ്റാ­ഫി­ക്ഷന്‍ (പുസ്­ത­ക നി­രൂപണം:കെ.ആര്‍.ടോണി)ഇ­താ ഒ­രു ഹി­സ്റ്റോറി­യോ­ഗ്രാ­ഫി­ക് മെ­റ്റാ­ഫി­ക്ഷന്‍ (പുസ്­ത­ക നി­രൂപണം:കെ.ആര്‍.ടോണി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക