Image

സൗഹൃദത്തിന്റെ തണലില്‍ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി റെനി പൗലോസ്‌

Published on 27 June, 2016
സൗഹൃദത്തിന്റെ തണലില്‍  ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി റെനി പൗലോസ്‌
ഫോമാ ഇലക്ഷന്‍ പ്രചാരണം തക്രുതിയായി നടക്കുമ്പോള്‍ പഴയ സഹപ്രവര്‍ത്തകരുമായുള്ള സൗഹ്രുദം പുതുക്കുകയും പുതുതായി എത്തുന്നവരുമായി സൗഹ്രുദം സ്ഥാപിക്കുകയും ചെയ്യുന്ന തിരക്കിലാണ് റെനി പൊലോസ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാണെങ്കിലും അത് കൂടുതല്‍ പേരുമായുള്ള സൗഹ്രുദത്തിലേക്കുള്ള ചവിട്ടു പടി മാത്രമാണ് റെനിക്ക്.

ഇലക്ഷന്‍ ജ്വരമൊന്നും റെനിയുടെ തലക്കു പിടിച്ചിട്ടില്ല. സ്‌നേഹിക്കുന്ന സംഘടനയുടെ ഭാരവാഹിത്വത്തിനു ശ്രമിക്കുന്നു. വിജയാപജയങ്ങള്‍ വോട്ടര്‍മാര്‍ക്ക് വിട്ടിരിക്കുന്നു. ഫലം എന്തായാലും അതംഗീകരിക്കാനും സംഘടനയിലെ പ്രവര്‍ത്തനം തുടരാനും പ്രതിജ്ഞാബദ്ധ. അതിനാല്‍ വാശിയോ വൈരാഗ്യമോ ഒന്നും മനസിലില്ല. പലരില്‍ നിന്നും റെനിയെ വ്യത്യസ്ഥയാക്കുന്നതും ഈ നിര്‍മ്മമത്വം തന്നെ.

2010-2012 വരെ ഫോമായുടെ നാഷണല്‍ കമ്മറ്റിയില്‍ വനിതാ പ്രതിനിധിയായി. ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ എവിടെയായിരുന്നാലും അതില്‍ പങ്കെടുത്ത് ഒരു വലിയ വിജയമാക്കുന്ന ശൈലിയാണ് റെനിയുടേത്.

ഫോമയുടെ 2012-2014ലെ എക്‌സിക്ക്യുട്ടിവ് കമ്മറ്റിയി ജോയിന്റ് സെക്ട്ര്ടറിയായി. ഇലക്ഷനില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിച്ചത് റെനിയാണ്.

സംഘടന സ്ഥിതിഗതികളെ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതാണ് ഉചിതമെന്ന് റെനി പൗലോസ് ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ സംസ്‌കാരം ഭാവി തലമുറയ്ക്കു നല്‍കുന്ന റോള്‍ മോഡല്‍ ആയിരിക്കണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ഫോമ വളരെയേറെ നല്ല കാര്യങ്ങള്‍ സമൂഹത്തിനു വേണ്ടി ചെയ്യുന്നുണ്ട്. ഫോമ വളരെ വളര്‍ന്നു. അതോടൊപ്പം ഇനിയും വളരുവാനുള്ള സാഹചര്യങ്ങളുമുണ്ട്. ഫോമായുടെ പ്രവര്‍ത്തനം അതിന്റെ ഉച്ചകോടിയിലെത്തിക്കാന്‍ നമുക്കു കഴിയണം. അതായിരിക്കണം നമ്മടെ ഓരോരുത്തരുടേയും ലക്ഷ്യം.

ജോയിന്റ് സെക്രട്ടറിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തി എന്നതില്‍ അഭിമാനമുണ്ടെന്നു റെനി ചൂണ്ടിക്കാട്ടി. ഫോമായുടെ പേരില്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളിലും റെനിയുടെ സാനിധ്യവും, സേവനവുണ്ടായിരുന്നു. 2013ലെ കേരളാ കണ്‍ വന്‍ഷന്റെ വന്‍വിജയത്തിന്റെ പിന്നില്‍ റെനിയുടെ ആത്മാര്‍ത്ഥതയും, സേവനവും ഉണ്ടായിരുന്നു

ഫോമായുടെ എക്‌സിക്യുട്ടീവ് കമ്മറ്റിയില്‍ ആദ്യ വനിതയാണ് റെനി പൗലോസ്. 2012ല്‍ ചിക്കാഗോയില്‍ വെച്ചു യങ്ങ് പ്രൊഫഷനല്‍ സമ്മിറ്റില്‍ സജീവമായ പങ്കു വഹിച്ചു. അതോടൊപ്പം 2013ല്‍ ന്യൂയോര്‍ക്കില്‍ നടത്തിയ സമ്മിറ്റിന്റെ നാഷണല്‍ കോഓര്‍ഡിനേറ്ററും ആയിരുന്നു. 2014ല്‍ ഫിലാഡല്‍ഹിയായില്‍നടത്തപ്പെട്ട നാഷണല്‍ കണ്‍ വന്‍ഷനിലും ഇവരുടെ കഴിവ് പ്രകടമായി.

തന്റെ ആത്മവിശ്വാസവും, പ്രവര്‍ത്തന ശൈലിയും, സൗഹൃദ ബന്ധങ്ങളുമാണ് 2016-2018ലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നില്‍ക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് റെനി പറഞ്ഞു. ഫോമായുടെ ഇലക്ഷനില്‍ പാനല്‍ സിസ്സ്റ്റത്തോടു താല്‍പര്യമില്ല. നേത്രു സ്ഥാനത്തേക്കു വരുവാന്‍ പറ്റിയ അംഗങ്ങളെ തിരഞ്ഞെടുക്കുവാനുള്ള വിവേകം അംഗങ്ങള്‍ക്കുണ്ട്. ഫോമായുടെ വളര്‍ച്ചയ്ക്കു പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ളവരെ അംഗങ്ങള്‍ തിരഞ്ഞെടുക്കണം. അതിന് പാനലോ, പാര്‍ട്ടിയോ, മതമോ തടസമാകരുത്.

താന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു വന്നാല്‍, ആരു ജയിച്ചാലും അവരോടൊരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് റെനി ഉറപ്പിച്ചു പറയുന്നു.
റെനി പൗലോസ് ബി.എസ്.സി പാസ്സായതിനു ശേഷം 19ാം മത്തെ വയസ്സില്‍ കാനഡയിലെത്തി. അവിടെ ആര്‍.എന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1999ല്‍ കാലിഫോര്‍ണിയായിലേക്കു താമസം മാറ്റി. ഇവിടെ അലമേദ ഹെല്‍ത്ത് സിസ്റ്റം മെഡിക്കല്‍ സെന്ററില്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷനിസ്റ്റ് ആയി ജോലി ചെയ്യുന്നു.
റെനി വളരെ ചെറുപ്പത്തില്‍ തന്നെ പല സംസ്‌ക്കാരിക സംഘടനകളിലും നേത്രു സ്ഥാനം വഹിച്ചു.

ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് റെനി. ഒരിക്കല്‍ പരിചയപ്പെടുന്നവര്‍ റെനിയെ ഒരിക്കലും മറക്കാറില്ല.

കാലിഫോര്‍ണിയായിലുള്ള മലയാളികള്‍ റെനിയെ ആള്‍ റൗണ്ടര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയായില്‍ കമ്മിറ്റി മെമ്പറായി അനേക വര്‍ഷങ്ങള്‍ സേവനം ചെയ്തിട്ടുണ്ട്. റെനിയുടെ പ്രവര്‍ത്തനങ്ങളെ അങ്ങേയറ്റം അംഗീകരിക്കുുവെന്ന് മുന്‍ പ്രസിഡന്റുമാരായ റ്റോജോ തോമസും സാജു ജോസഫും പറഞ്ഞു.

മങ്കയിലെ തന്റെ പ്രവര്‍ത്തന ശൈലിയെ ഇഷ്ടപ്പെട്ട അവിഭക്ത ഫൊക്കാന മുന്‍ പ്രസിഡന്റ് കളത്തില്‍ പാപ്പച്ചന്‍ ആണ് റെനിയെ ഫോമായിലേക്കു ആദ്യമായി കൊണ്ടുവന്നത്. 2010 ല്‍ ലാസ് വേഗസില്‍ മലയാളി മങ്ക കോമ്പറ്റീഷനില്‍ ഫസ്റ്റ് റണ്ണര്‍ അപ്പര്‍ ആയിരുന്നു റെനി. 


റെനി പൗലോസ്...ഫോമയുടെ വനിതാ ബ്രിഗേഡ് (അഭിമുഖം: എ.എസ് ശ്രീകുമാര്‍)
സൗഹൃദത്തിന്റെ തണലില്‍  ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി റെനി പൗലോസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക