Image

കെ.സി.എസ്. സീനിയര്‍ സിറ്റിസണ്‍ ഫോറംസമ്മേളനം

ജീനോ കോതാലടിയില്‍ Published on 27 June, 2016
കെ.സി.എസ്. സീനിയര്‍ സിറ്റിസണ്‍ ഫോറംസമ്മേളനം
ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകവിഭാഗമായ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ കൂട്ടായ്മ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍വെച്ച് നടത്തപ്പെട്ടു. ചിക്കാഗോ കെ.സി.എസ്. പ്രസിഡന്റ് ജോസ് കണിയാലി സമ്മേളനം ഉദ്ഘാടനം ചെയ്തു. 

സാമുദായിക ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം നടത്തുന്ന പ്രവര്‍ത്തനങ്ങളെ ജോസ് കണിയാലി അഭിനന്ദിച്ചു. കെ.സി.എസ്. സെക്രട്ടറി ജീനോ കോതാലടിയില്‍, സീനിയര്‍ സിറ്റിസണ്‍ ഫോറം കോര്‍ഡിനേറ്റര്‍ തോമസ് കല്ലിടുക്കില്‍, ജേക്കബ് മണ്ണാര്‍കാട്ടില്‍, ജേക്കബ് പുല്ലാപ്പള്ളില്‍, മാത്യു പുളിക്കത്തൊട്ടിയില്‍, മേരി കദളിമറ്റം എന്നിവരും സന്നിഹിതരായിരുന്നു. 

സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ പിക്‌നിക്, ഏകദിന വിനോദയാത്ര എന്നിവ സംഘടിപ്പിക്കുവാനും, മൂന്നുമാസത്തിലൊരിക്കല്‍ കൂട്ടായ്മ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. അടുത്ത സമ്മേളനം സെപ്റ്റംബര്‍ 4-ാം തീയതി ഞായറാഴ്ച കമ്മ്യൂണിറ്റി സെന്ററില്‍ ചേരുന്നതാണ്. സ്‌നേഹവിരുന്നോടുകൂടി സമ്മേളനം സമാപിച്ചു.
കെ.സി.എസ്. സീനിയര്‍ സിറ്റിസണ്‍ ഫോറംസമ്മേളനം
സീനിയര്‍ സിറ്റിസണ്‍ ഫോറം സമ്മേളനം ചിക്കാഗോ കെ.സി.എസ്. പ്രസിഡന്റ് ജോസ് കണിയാലി ഉദ്ഘാടനം ചെയ്യുന്നു. ജീനോ കോതാലടിയില്‍, മേരി കദളിമറ്റം, മാത്യു പുളിക്കത്തൊട്ടിയില്‍, ജേക്കബ് പുല്ലാപ്പള്ളി, ജേക്കബ് മണ്ണാര്‍കാട്ടില്‍, തോമസ് കല്ലിടുക്കില്‍ എന്നിവരാണ് സമീപം
കെ.സി.എസ്. സീനിയര്‍ സിറ്റിസണ്‍ ഫോറംസമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക