Image

തമ്പി ചാക്കോ ടീമിനു പിന്തുണ പ്രഖ്യാപിച്ച യോഗം ഫൊക്കാനയില്‍ മാറ്റം വേണമെന്നു നിര്‍ദേശിച്ചു

Published on 27 June, 2016
തമ്പി ചാക്കോ ടീമിനു പിന്തുണ പ്രഖ്യാപിച്ച യോഗം ഫൊക്കാനയില്‍ മാറ്റം വേണമെന്നു നിര്‍ദേശിച്ചു
ന്യൂയോര്‍ക്ക്: ഫൊക്കാന നേതൃത്വത്തിലേക്ക് തമ്പി ചാക്കോ-ടോമി കോക്കാട്ട് ടീമിനെ പിന്തുണയ്ക്കുന്നവരുടെ യോഗം ക്വീന്‍സില്‍ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ഹാളില്‍ ചേര്‍ന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റംവരാന്‍ പുതിയ നേതൃത്വം ഉണ്ടാവണമെന്ന് യോഗം നിര്‍ദേശിച്ചു.

ഏതാനും വര്‍ഷമായി സംഘടന ചിലരുടെ കൈപ്പിടിയിലാണെന്നു് വിമര്‍ശനം ഉയര്‍ന്നു. മതിയായ രേഖകളോ കണക്കുകളോ ഒന്നുമില്ല. 

സംഘടനാ പാരമ്പര്യമില്ലാത്തവരെ നേതൃത്വത്തിലേക്ക് അവരോധിക്കുന്ന സ്ഥിതിയുമുണ്ട്. മതപരമായ സംഘടനകള്‍ക്ക് ഫൊക്കാനയില്‍ അംഗത്വം നല്‍കില്ലെന്നിരിക്കെ അത്തരമൊരു സംഘടനയ്ക്ക് അംഗത്വം നല്‍കുകയും അതിന്റെ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തത് അംഗീകരിക്കാനാവില്ല. ആവശ്യമെങ്കില്‍ ഇത് നിയമപരമായും ചോദ്യം ചെയ്യും. 

ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ അംഗത്വം പോലുമില്ലാത്ത വ്യക്തി പ്രസിഡന്റാകുകയും സ്വേഛയാ പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ ഇമ്പീച്ച് ചെയ്തുവെന്ന് ചേംബര്‍ പ്രതിനിധികളായെത്തിയവര്‍ പറഞ്ഞു. 

പ്രാസംഗികരെല്ലാം പലവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി. ഇലക്ഷന്‍ പ്രഖ്യാപിച്ച ശേഷമാണ് 21 സംഘടനകള്‍ക്ക് അംഗത്വം നല്‍കിയതെന്ന വിമര്‍ശനമുയര്‍ന്നു. ശരിക്ക് കണക്കാക്കിയാല്‍ 11 സംഘടനകള്‍ക്ക് മാത്രമേ അംഗത്വമുള്ളുവെന്ന് ജോസഫ് കുര്യപ്പുറം ചൂണ്ടിക്കാട്ടി. ഹഡ്‌സണ്‍വാലി അസോസിയേഷന്റെ ചില പ്രവര്‍ത്തകര്‍ ദൂരെയുള്ള മറ്റു സംഘടനകളുടെ പ്രതിനിധികളായി ഡെലിഗേറ്റുകളായുംമറ്റും വരുന്നതു ശരിയല്ലെന്നും വിമര്‍ശനമുണ്ടായി.

ഒത്തുതീര്‍പ്പിനുള്ള അവസരം ഇനിയുമുണ്ടെന്നു തമ്പി ചാക്കോ പറഞ്ഞു. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒത്തുതീര്‍പ്പൊന്നുമില്ല. സംഘടനയുടെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ച വ്യക്തി എന്നതാണ് തന്റെ യോഗ്യത. സംഘനടയ്ക്ക് പുതിയ ദിശാബോധം നല്‍കുകയും പുതിയ പ്രവര്‍ത്തന ശൈലി രൂപപ്പെടുത്തുകയും ചെയ്യും. പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കും. സംഘടനയില്‍ പിളര്‍പ്പൊന്നുമുണ്ടാകില്ല. തനിക്കൊരു അവസരം നല്‍കേണ്ടത് കേവലനീതി മാത്രമാണെന്നും തമ്പി ചാക്കോ പറഞ്ഞു. 

ടൊറന്റോ കണ്‍വന്‍ഷനിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്ത കണ്‍വന്‍ഷന്‍ ചെയര്‍ കൂടിയായ ടോമി കോക്കാട്ട്, കാനഡയിലെ 45 ഡെലിഗേറ്റുകളും ഒറ്റക്കെട്ടായി ഈ പാനലിനെ പിന്തുണയ്ക്കുമെന്നു പറഞ്ഞു.
തമ്പി ചാക്കോ ടീമിനു പിന്തുണ പ്രഖ്യാപിച്ച യോഗം ഫൊക്കാനയില്‍ മാറ്റം വേണമെന്നു നിര്‍ദേശിച്ചുതമ്പി ചാക്കോ ടീമിനു പിന്തുണ പ്രഖ്യാപിച്ച യോഗം ഫൊക്കാനയില്‍ മാറ്റം വേണമെന്നു നിര്‍ദേശിച്ചുതമ്പി ചാക്കോ ടീമിനു പിന്തുണ പ്രഖ്യാപിച്ച യോഗം ഫൊക്കാനയില്‍ മാറ്റം വേണമെന്നു നിര്‍ദേശിച്ചുതമ്പി ചാക്കോ ടീമിനു പിന്തുണ പ്രഖ്യാപിച്ച യോഗം ഫൊക്കാനയില്‍ മാറ്റം വേണമെന്നു നിര്‍ദേശിച്ചുതമ്പി ചാക്കോ ടീമിനു പിന്തുണ പ്രഖ്യാപിച്ച യോഗം ഫൊക്കാനയില്‍ മാറ്റം വേണമെന്നു നിര്‍ദേശിച്ചുതമ്പി ചാക്കോ ടീമിനു പിന്തുണ പ്രഖ്യാപിച്ച യോഗം ഫൊക്കാനയില്‍ മാറ്റം വേണമെന്നു നിര്‍ദേശിച്ചുതമ്പി ചാക്കോ ടീമിനു പിന്തുണ പ്രഖ്യാപിച്ച യോഗം ഫൊക്കാനയില്‍ മാറ്റം വേണമെന്നു നിര്‍ദേശിച്ചുതമ്പി ചാക്കോ ടീമിനു പിന്തുണ പ്രഖ്യാപിച്ച യോഗം ഫൊക്കാനയില്‍ മാറ്റം വേണമെന്നു നിര്‍ദേശിച്ചുതമ്പി ചാക്കോ ടീമിനു പിന്തുണ പ്രഖ്യാപിച്ച യോഗം ഫൊക്കാനയില്‍ മാറ്റം വേണമെന്നു നിര്‍ദേശിച്ചുതമ്പി ചാക്കോ ടീമിനു പിന്തുണ പ്രഖ്യാപിച്ച യോഗം ഫൊക്കാനയില്‍ മാറ്റം വേണമെന്നു നിര്‍ദേശിച്ചുതമ്പി ചാക്കോ ടീമിനു പിന്തുണ പ്രഖ്യാപിച്ച യോഗം ഫൊക്കാനയില്‍ മാറ്റം വേണമെന്നു നിര്‍ദേശിച്ചുതമ്പി ചാക്കോ ടീമിനു പിന്തുണ പ്രഖ്യാപിച്ച യോഗം ഫൊക്കാനയില്‍ മാറ്റം വേണമെന്നു നിര്‍ദേശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക