Image

യൂറോപ്യന് യൂണിയന്‍: രാഷ്ട്രീയ മേനിപറച്ചില്‍ ഇന്ത്യക്കു ഗുണം ചെയ്യില്ല: കളത്തില്‍ വര്‍ഗീസ്

Published on 28 June, 2016
യൂറോപ്യന് യൂണിയന്‍: രാഷ്ട്രീയ മേനിപറച്ചില്‍ ഇന്ത്യക്കു ഗുണം ചെയ്യില്ല: കളത്തില്‍ വര്‍ഗീസ്
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഇപ്പോള്‍ അങ്ങനെ ഒരു തീരുമാനം എടുത്തതില്‍ വെന്തുരുകുന്നുണ്ടാകും.സ്വന്തം തട്ടകം ഉറപ്പിക്കുന്നതിനു പ്രഖ്യാപിച്ച ജനഹിതപരിശോധന ബ്രിട്ടന്റെയും ലോകത്തിന്റെയും തന്റെതന്നെയും നിലനില്പ്പിനെ പിന്നോട്ടടിപ്പിക്കുന്നതാണെന്ന് മറ്റാരേക്കാളും അദ്ദേഹത്തിന് മനസ്സിലായിക്കാണും.
നേരിയ ഭൂരിപക്ഷത്തിലെങ്കിലും ബ്രിട്ടന് യൂറോപ്യന് യൂനിയനില് തുടരുമെന്നായിരുന്നു നമ്മുടെയൊക്കെ കണക്കു കൂട്ടല്‍.. എന്തായാലും തീരുമാനം അന്താരാഷ്ട്രരാഷ്ട്രീയസാമ്പത്തിക സമവാക്യത്തിനു കനത്തആഘാതമാണ് ഏല്പ്പിച്ചത്.
യൂറോപ്യന് സമൂഹത്തോടുള്ള ബ്രിട്ടീഷ് ശങ്കയ്ക്കു അരനൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. 1957 ല് യൂറോപ്യന് സാമ്പത്തികസമൂഹം രൂപംകൊണ്ടിട്ടും ബ്രിട്ടന് അതില് അംഗത്വം നേടാന് 16 വര്ഷമെടുത്തത് അക്കാരണത്താലാണ്. അംഗമായിട്ടും ബ്രിട്ടീഷ് സ്വത്വബോധവും യൂറോസമൂഹത്തോടുള്ള ആശങ്കയും തലപൊങ്ങാന് ഏറെ സമയമൊന്നുമെടുത്തില്ല. 1975 ല്ത്തന്നെ ബ്രിട്ടീഷ് ജനത ഹിതപരിശോധനയ്ക്കു തയാറായി. 67 ശതമാനം പേരും എതിര്ത്തതിനാല് അന്നു വിട്ടുപോക്കു നടന്നില്ല.
എന്നിട്ടും യൂനിയനില്‌നിന്നു വിട്ടുനില്ക്കണമെന്ന ആവശ്യം അടങ്ങിയില്ല. അതിനു കൂടുതല് പിന്തുണ ലഭിക്കുകയാണുണ്ടായത്. റഫ്രണ്ടം പാര്ട്ടിയുടെയും ഇന്ഡിപെന്ഡന്‌സ് പാര്ട്ടിയുടെയും ജനനംതന്നെ ഈ ആവശ്യത്തിലൂന്നിയായിരുന്നു. 2015 ല് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ജയിക്കാനുണ്ടായ കാരണംതന്നെ അധികാരത്തില്വന്നാല് ഹിതപരിശോധന നടത്തുമെന്ന വാഗ്ദാനം നല്കിയതായിരുന്നു.
പുറത്തുപോകാന് ബ്രിട്ടനെടുത്ത തീരുമാനം ലോകത്തെ ഞെട്ടിക്കുക തന്നെ ചെയ്തു. അന്താരാഷ്ട്ര ഓഹരിവിപണി കൂപ്പുകുത്തി. . സാമ്പത്തിക വളര്ച്ചയില് രജതശോഭ തെളിയിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ കറന്‌സികളും എക്കാലത്തെയും വലിയതാഴ്ചയായ 68.20 ല് തൊട്ട് അല്പ്പമൊന്നുയര്ന്നു.ഡോളറുമായുള്ള ബ്രിട്ടീഷ് പൗണ്ടിന്റെ വിനിമയമൂല്യം പത്തുശതമാനം ഇടിഞ്ഞു. പൗണ്ടിന്റെ മാത്രമല്ല, ഡോളറൊഴിച്ചു ലോകത്തുള്ള എല്ലാ കറന്‌സികളുടെയും വിനിമയമൂല്യമിടിഞ്ഞു. 2008 ലെ തകര്ച്ച ആവര്ത്തിക്കുമെന്ന ഭയാശങ്കയും ഭീതിയും സാമ്പത്തിക വിപണികളെ പിടിച്ചുലയ്ക്കുകയാണ്.
അന്താരാഷ്ട്ര ആഘാതം പൂര്ണമായും മനസ്സിലാക്കാതെയാണ് ഇന്ത്യ പ്രതികരിച്ചത്. അരുണ്‌ജെയ്റ്റ്‌ലിയും നിര്മലാ സീതാരാമനും ജയന്ത് സിന്ഹയും ഇപ്പോഴും പറഞ്ഞുപെരുപ്പിക്കുന്നത് ഇന്ത്യയുടെ ഭദ്രമെന്നു കരുതപ്പെടുന്ന സ്ഥൂലസാമ്പത്തിക സൂചകങ്ങളെക്കുറിച്ചാണ്. 360 ബില്യണ് ഡോളറിന്റെ കരുതല് ശേഖരമാണ് അവര് ഇടക്കിടയ്ക്ക് എടുത്തുപറഞ്ഞു നമ്മെ സമാധാനിപ്പിക്കാന് ശ്രമിക്കുന്നത്. 101 ശതമാനമെന്ന കുറഞ്ഞ കറണ്ട് അക്കൗണ്ട് കമ്മിയും നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുന്ന ധനക്കമ്മിയും താരതമ്യേന പിടിയിലൊതുങ്ങി നില്ക്കുന്ന പണപ്പെരുപ്പനിരക്കും, സര്വോപരി 7.6 ശതമാനമെന്ന ആഭ്യന്തര ഉല്പ്പാദനവളര്ച്ചാനിരക്കും തുണയായി പറയുന്നുണ്ട്
വിഷയത്തിന്റെ ഗൗരവം ശരിയാംവണ്ണം മനസ്സിലാക്കിയാണ് രഘുറാം രാജന് പ്രതികരിച്ചത്. വികസ്വരരാജ്യങ്ങളുടെ സാമ്പത്തികവളര്ച്ചയ്ക്കു ബ്രിട്ടീഷ് പിന്മാറ്റം ഏറെ ദോഷംചെയ്യുമെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതു നല്ല വാര്ത്തയല്ലെന്നുമാണ് അദ്ദേഹം യുക്തിഭദ്രമായി പറഞ്ഞുവെച്ചത്. 10 ലക്ഷം കോടി രൂപ വരുന്ന ഇന്ത്യയുടെ ഐ.ടി കയറ്റുമതിയുടെ പകുതിയും യൂറോപ്യന് രാജ്യങ്ങളിലേയ്ക്കാണ്. അവിടെയുണ്ടാകുന്ന ഏതു നയവ്യതിയാനവും ഇന്ത്യന് ഐ.ടി മേഖലയെ തളര്‍ത്തില്ലേ?മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയാണ് യൂറോപ്യന് യൂണിയനില്‍ ഇന്ത്യ . കാര്യങ്ങള് നേരെയാക്കാന് ബ്രിട്ടനെടുക്കുന്ന കാലതാമസം ഇന്ത്യന് വ്യാപാരമേഖലയെ തളര്ത്തും. കയറ്റുമതി വരുമാനത്തിലുണ്ടായേക്കാവുന്ന കുറവും രൂപയുടെ വിനിമയമൂല്യവും കുറയുന്നതു വഴി ഇറക്കുമതിച്ചെലവിലുണ്ടാകുന്ന വര്ധനയും ഇന്ത്യന് കറണ്ട് അക്കൗണ്ട് കമ്മി വീണ്ടും കൂട്ടും. 30 ലക്ഷം ഇന്ത്യക്കാര് ബ്രിട്ടനിലുണ്ട്. അവിടെ 800 ഇന്ത്യന് വ്യവസായസ്ഥാപനങ്ങളും പ്രവര്ത്തിക്കുന്നു. നിരവധി വിദ്യാര്ഥികള് ബ്രിട്ടനില് പഠിക്കുന്നു. വിനോദസഞ്ചാരമേഖലയിലും ഇരുരാജ്യങ്ങളും തമ്മില് സുദൃഢബന്ധമുണ്ട്. ബ്രിട്ടന് യൂറോപ്യന് യൂനിയന് വിട്ടാല് തൊഴില് നഷ്ടവും കുടിയേറ്റക്കാര്ക്കുള്ള ആനുകൂല്യം കുറയും. അത് ഇന്ത്യക്കാര്ക്ക് തിരിച്ചടിയാകുമെന്നു ഉറപ്പ്.
അങ്ങനെ സംഭവിക്കുന്നത് ഇന്ത്യന് സാമ്പത്തികരംഗത്തും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും . യൂറോയുടെയും പൗണ്ടിന്റെയും മൂല്യം ഇടിയുന്നതു മലയാളികളെ ബാധിക്കും. ഐ.ടി മേഖലകളില് പ്രവര്ത്തിക്കുന്നവരില് നല്ലപങ്കും മലയാളികളാണ്. ഐ.ടി മേഖലയ്ക്കും പ്രതിസന്ധി തിരിച്ചടിയാകും. ഇതൊന്നും കാണാതെ, സ്ഥൂലസാമ്പത്തികസൂചകങ്ങളുടെ കരുത്തിന്റെ വീരഗാഥകള് മാത്രം പാടുന്നത് ഇന്ത്യക്കു ഗുണം ചെയ്യില്ല. സമ്പദ് രംഗത്തെ വളര്ച്ചയെക്കുറിച്ചുള്ള പതിവ് രാഷ്ട്രീയ മേനിപറച്ചില് ഇപ്പോള് നമുക്ക് ഗുണം ചെയ്യില്ല. 
(ചെയര്‍മാന്‍, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രെസ്)
Join WhatsApp News
vincent v emmanuel 2016-06-28 07:53:01
Dollar had registered 67 under congress rule. 
Also from 7 rupees to a dollar has gone up to 67 under congress rule.
Congress ruled all these years.
Let Modi and Pinaryi rule for the next few years. After all, they were elected by people
once they are done, we can elect congress if things get bad.
for now, enjoy the reforms against corruption and progress.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക