Image

തിളക്കത്തിന്റെ ഓര്‍മ്മയില്‍ ദിലീപും ജോയ് ചെമ്മാച്ചേലും ഫൊക്കാനാ കണ്‍വന്‍ഷനില്‍

അനില്‍ പെ­ണ്ണുക്കര Published on 28 June, 2016
തിളക്കത്തിന്റെ ഓര്‍മ്മയില്‍ ദിലീപും ജോയ് ചെമ്മാച്ചേലും ഫൊക്കാനാ കണ്‍വന്‍ഷനില്‍
തിളക്കത്തിന്റെ ഓര്‍മ്മയില്‍ ദിലീപും ജോയ് ചെമ്മാച്ചേലും ഫൊക്കാനാ കണ്‍വന്‍ഷനില്‍
അനില്‍ പെണ്ണുക്കര
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദിലീപ് ഫൊക്കാന കണ്‍വന്‍ഷന്റെ മുഖ്യ ആകര്‍ഷണം ആകുമെങ്കില്‍ അമേരിക്കന്‍ മലയാളികളുടെ പ്രിയ സംഘടന ആയ ഫൊക്കാനയ്ക്കും ഒരുതാരത്തിളക്കം ഉണ്ട്. ഫൊക്കാന വൈസ് പ്രസിഡന്റ് കൂടിയായ ജോയ് ചെമ്മാച്ചേല്‍. ദിലീപും ചെമ്മാച്ചേലും ഒന്നിച്ചു അഭിനയിച്ച ചത്രമാണ് ജയരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റു ചിത്രമായ തിളക്കം. തിളക്കത്തില്‍ ദിലീപിന്റെ കൂട്ടുകാരനായാണ് ജോയ് ചെമ്മാച്ചേല്‍ അഭിനയിക്കുന്നത്.

നായക കഥാപാത്രമായ ഉണ്ണി ബുദ്ധിഭ്രമം സംഭവിക്കുന്നതിനു മുന്‍പുള്ള കഥയിലെ കൂട്ടുകാരന്റെ വേഷമാണ് ജോയ് ചെമ്മാച്ചേലിനുള്ളത്. ചിത്രത്തിന്റെ ക്‌ളൈമാക്‌സ് രംഗത്താണ് ഇരുവരും ഒന്നിക്കുന്നത്. ചെറുതെങ്കിലും ചിത്രത്തിന്റെ കഥാഗതിയെ നിയന്ത്രിക്കുന്ന വേഷമായിരുന്നു ജോയ് ചെമ്മാച്ചേലിന്റെത്. ആ വര്‍ഷം മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ദിലീപിനെ തേടിയെത്തിയ വേഷമായിരുന്നു തിളക്കത്തിലെ ഉണ്ണി.

ക്രിട്ടിക്‌സ് അവാര്‍ഡ് വേദിയിലും അന്ന് ദിലീപിനൊപ്പം ജോയ് ചെമ്മാച്ചേലിനും അവാര്‍ഡ് ലഭിച്ചിരുന്നു. ജയന്‍ മുളംകാട് സംവിധാനം ചെയ്ത 'ശാന്തം ഈ സ്‌നേഹതീരം 'എന്ന ടെലി സിനിമയിലെ അഭിനയത്തിന് സഹ നടനുള്ള ടി വി ക്രിട്ടിക്‌സ് അവാര്‍ഡ് ജോയ് ചെമ്മാച്ചേലിനായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ടെലിസിനിമ ആയിരുന്നു ശാന്തം ഈ സ്‌നേഹ തീരം. തിരുവനന്തപുരം സെനറ്റ് ഹാളിലായിരുന്നു അവാര്‍ഡ് ചടങ്ങുകള്‍.

ഇപ്പോള്‍ ദിലീപ് ഫൊക്കാനയുടെ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്തുമ്പോള്‍ തിളക്കം സിനിമയുടെ ഓര്‍മ്മയിലാകും ഇരുവരും. താരസംഘടന ആയ അമ്മയുടെ മെമ്പര്‍മാരാണ് ഇരുവരും.

ജോയ് ചെമ്മാച്ചേല്‍ ഫൊക്കാനാ ചിക്കാഗോ കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍ ആയിരുന്നു. ചിക്കാഗോ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിന് മുഖ്യപങ്കുവഹിച്ച വ്യക്തി കൂടിയാണ് ജോയ് ചെമ്മാച്ചേല്‍. മികച്ച സംഘാടകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍, കര്‍ഷകന്‍ എന്നീ നിലയില്‍ പ്രശസ്തനായ ഇദ്ദേഹം ഫൊക്കാനയുടെ വിഭജന കാലത്ത് സെക്രട്ടറി ആയി മത്സരിക്കുകയും ചെയ്തു.

പിളര്‍പ്പുണ്ടായ ശേഷം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം കാണിക്കാതിരുന്ന ജോയ് ചെമ്മാച്ചേല്‍ ചിക്കാഗോ കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്തു വിജയശില്പി ആയി മാറി ഒരിക്കല്‍ കൂടി തന്റെ സാന്നിധ്യം അറിയിച്ചു.
ഫൊക്കാനയുടെ നേതൃത്വരംഗത്തു പകരം വയ്ക്കാനില്ലാത്ത അവതരിപ്പിക്കാവുന്ന ഒരു മികച്ച നേതാവു കൂടിയാണ് ജോയ് ചെമ്മാച്ചേല്‍. 
തിളക്കത്തിന്റെ ഓര്‍മ്മയില്‍ ദിലീപും ജോയ് ചെമ്മാച്ചേലും ഫൊക്കാനാ കണ്‍വന്‍ഷനില്‍
Join WhatsApp News
vincent v emmanuel 2016-06-28 07:48:13
Joy chemmachel is real gentleman. I have worked with him for so many years and have seen this first hand. All the best joy
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക