Image

മെല്‍ബണില്‍ ഇടതുപക്ഷ മതേതര കൂട്ടായ്മ ആരംഭിച്ചു

Published on 28 June, 2016
മെല്‍ബണില്‍ ഇടതുപക്ഷ മതേതര കൂട്ടായ്മ ആരംഭിച്ചു

 മെല്‍ബണ്‍: മലയാളികള്‍ക്കിടയിലെ ഇടതുപക്ഷ മതേതര ജനാധിപത്യ അനുഭാവികളുടെ യോഗം ചേര്‍ന്നു മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടായ്മ രൂപികരിച്ചു. ഓസ്‌ട്രേലിയില്‍ പലഭാഗങ്ങളില്‍ ജീവിക്കുന്ന ഇടതുപക്ഷ അനുഭാവികളായ മലയാളികളെ 'ഇടതുപക്ഷം ഓസ്‌ട്രേലിയ' എന്ന വിശാല സാംസ്‌കാരിക വേദിയില്‍ കൊണ്ടുവരുന്നതിന്റെ മുന്നോടിയായിട്ടാണ് മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടായ്മ ആരംഭിച്ചത്

ജൂണ്‍ 26നു മെല്‍ബണിലെ ക്ലാരിണ്ട കമ്യൂണിറ്റി ഹാളില്‍ കൂടിയ രൂപീകരണ യോഗത്തില്‍ നാല്പതോളം അനുഭാവികള്‍ പങ്കെടുത്തു. യോഗത്തില്‍ കൂടുതല്‍ വിപുലവും പങ്കാളിത്തവുമുള്ള കണ്‍വന്‍ഷന്‍ വിളിച്ചു കൂട്ടാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനും തിരുവല്ലം ഭാസി കോഓര്‍ഡിനേറ്ററും പ്രതീഷ് മാര്‍ട്ടിന്‍, ദിലീപ് കുമാര്‍ അസിസ്റ്റന്‍ഡ് കോഓര്‍ഡിനേറ്റര്‍മാരുമായ 30 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു രൂപം നല്‍കി .

പുരോഗമന കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്കുക, കേരളത്തിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് കഴിയുന്ന സഹായങ്ങള്‍ എത്തിക്കുക, പിറന്ന നാടിന്റെയും ജീവിക്കുന്ന രാജ്യത്തിന്റെയും സമഗ്ര പുരോഗതിയോടെപ്പം അണിചേരുക, രാജ്യത്തിനു ഭീഷണിയാകുന്ന വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ തിരിച്ചറിയുകയും അതിനെതിരേ ബോധവത്കരണം നടത്തുക, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും പ്രചാരവും നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടായ്മ മുന്‍തൂക്കം നല്‍കുന്നത്. 

ആര്‍. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തിരുവല്ലം ഭാസി മുഖ്യ പ്രഭാഷണം നടത്തി. പ്രതീഷ് മാര്‍ട്ടിന്‍, ഗീതു എലിസബത്ത്, കെ.പി. സേതുനാദ്, ലോകന്‍ രവി, ബിനീഷ് കുമാര്‍, രാജീവ് നായര്‍, ലിജോമോന്‍, എബി കോരപൊയ്കാട്ടില്‍, വിന്‍സ് മാത്യു, അജിത് ലിയോണ്‍സ്, ബിപിന്‍ വിനോദ്, അനീഷ് ജോസഫ്, ബാബു തോമസ്, ഷീന ഫിലിപ്പ്, ലാലു ജോസഫ്, അജിത ചിറയില്‍, രമിതാ മേരി, രമ്യ കൃഷ്ണകുമാരി, സോജന്‍ വര്‍ഗീസ്, സോണിച്ചന്‍ മണിമേല്‍, റെജി ഡാനിയല്‍, അന്‍ഷു കുമാര്‍, സജിത കൃഷ്ണരാജ്, ശ്രേയസ് കേശവന്‍ ശ്രീധര്‍, ബൈജു വര്‍ഗീസ്, അജീഷ് ജോസ്, രൂപ്‌ലാല്‍, സ്‌റ്റെല്ലസ് നെറ്റോ, സജീവ് ചെറിയാന്‍, തോമസ് കെ. വര്‍ഗീസ്, നോയിന്‍ രാജു, അജേഷ് രാമമംഗലം, ജോസ് തോമസ്, സുനില്‍ പത്തനാപുരം, നിവിന്‍ സ്റ്റു, എ.ഒ. ഔസേഫ്, സി.എല്‍. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്നു 'ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പും ഇന്ത്യന്‍ സമൂഹവും' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ഈ രാജ്യത്തെ രാഷ്ട്രീയത്തിലും സജീവമായി ഇടപെടേണ്ടതിന്റെ ആവശ്യകതയും അതിനു യോജിക്കുന്ന പ്രവര്‍ത്തി മണ്ഡലങ്ങളും കണെ്ടത്തേണ്ടുന്നതിനുവേണ്ടി വരും ദിവസങ്ങളില്‍ ഇവിടുത്തെ ഇടതുപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്താനും യോഗത്തില്‍ ധാരണയായി. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക