Image

ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ് ബീ ശനിയാഴിച്ച ഒന്‍പതു മണി മുതല്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 29 June, 2016
ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ് ബീ ശനിയാഴിച്ച ഒന്‍പതു മണി മുതല്‍
കേരളാ സംസ്‌കാരം അമേരിക്കന്‍ മലയാളിയില്‍നിന്നും നഷ്ടപ്പെടാതിരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2016 കണ്‍വന്‍ഷന് ഒരുങ്ങിക്കഴിഞ്ഞു. ജോണ്‍ പി ജോണ്‍ , പ്രസിഡന്റ് , വിനോദ് കെയാര്‍കെ സെക്രട്ടറി, , ജോയി ഇട്ടന്‍ ട്രഷറര്‍, പോള്‍ കറുകപ്പിള്ളി ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ ആയി പ്രശസ്ത സേവനം കാഴ്ചവയ്ക്കുന്നു. 

ഭാഷാസ്‌നേഹം മാത്രമല്ല ഫൊക്കാനയുടെ യശസ്സ്, ജീവകാരുണ്യ പ്രവര്‍ത്തനത്തമാണ് ഫൊക്കാനയുടെ അറിയപ്പെടുന്നതു മറ്റൊരു പ്രവര്‍ത്തനം. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ വിശാലമായ കാഴ്ചപ്പാടും മനസ്സുമാണ് ഈ പ്രസ്ഥാനത്തിനുള്ളത്. പക്ഷേ നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ നമ്മുടെ കുട്ടികള്‍ക് ഉണ്ടാവുന്ന മുന്നേറ്റം കാണുമ്പോള്‍ നാം പോലും അറിയാത് സന്തോഷിച്ചു പോകുന്നു . കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കയിലെ നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ നമ്മുടെ കുട്ടികള്‍ക് കിട്ടുന്ന വിജയം, അവരെ പ്രോല്‍സഹിപ്പിക്കാന്‍ നമ്മുക്ക് പ്രേരണ നല്‍കുന്നു.

കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനായുടെ ദേശീയ കണ്‍വന്‍ഷനില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സ്‌പെല്ലിംഗ് ബീ മത്സരീ 2016 ജൂലൈ 2 തിയതി ശനിയാഴിച്ച ഒന്‍പതു മണി മുതല്‍ നടത്തുമെന്നു കോഓര്‍ഡിനേറ്റര്‍ ഫിലിപ്പോസ് ഫിലിപ്പ്,കോ കോഓര്‍ഡിനേറ്റര്‍ഡോ . മാത്യു വര്‍ഗീസ് , കണ്‍വീനര്‍ ഗണേഷ് നായര്‍ എന്നിവര്‍ അറിയിച്ചു.
മുന്‍ വര്‍ഷങ്ങളിലേതുപോലെ വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക