കൃഷ്ണ റെഡ്ഡി അനുഗുല ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പിയുടെ പുതിയ പ്രസിഡന്റ് ആയി സ്ഥാനമേറ്റു
ജോയിച്ചന്‍ പുതുക്കുളംPublished on 29 June, 2016
വാഷിംഗ്ടണ്‍ ഡി.സി: ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി യുഎസ്.എയുടെ നാഷണല്‍
കണ്വെന്ഷന് വാഷിംഗ്ടണ്‍ ഡി സി യില്‍ ജൂണ്‍ 2426 വരെ നടന്നു. ഓവര്‍സീസ്
ഫ്രണ്ട്സ് ഓഫ് ബി ജെ പി പ്രഭാരി ഡോ വിജയ് ചൗതായിവാലയുടെ സാന്നിധ്യത്തില്‍ നടന്ന
ദേശീയ ഭാരവാഹികളുടെ പ്രസ്തുത കണ്‍വെന്‍ഷനില്‍ ശ്രീ കൃഷ്ണ റെഡ്ഡിയെ പുതിയ
പ്രെസിഡെന്റ് ആയി തെരഞ്ഞെടുത്തു, ഒപ്പം മറ്റു ദേശീയ ഭാരവാഹികളെയും.
നോര്‍ത്ത് ഡക്കോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍
സയന്‍സില്‍ മാസ്റ്റര്‍ ബിരുദം എടുത്ത കംപ്യൂട്ടര്‍ എന്‍ജിനീയറായ ശ്രീ കൃഷ്ണ റെഡ്ഡി
കഴിഞ്ഞ പത്തു വര്‍ഷമായി ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി ജെ പിയുടെ സജീവപ്രവര്‍ത്തകനും
2010 മുതല്‍ ദേശീയ ട്രെഷററുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല