Image

മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകയില്‍ ദുക്‌റാന തിരുനാള്‍ ജൂലൈ മൂന്നിന്

Published on 29 June, 2016
മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകയില്‍ ദുക്‌റാന തിരുനാള്‍ ജൂലൈ മൂന്നിന്
മെല്‍ബണ്‍: ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ ആഘോഷിക്കുന്നു. 

സീറോ മലബാര്‍ സഭ സഭാ ദിനമായി ആചരിക്കുന്ന ജൂലൈ മൂന്നിനു (ഞായര്‍) വൈകുന്നേരം 4.30ന് ഓക്ക്പാര്‍ക്കിലുള്ള സെന്റ് ഫ്രാന്‍സിസ് ഡി സെയ്ല്‍സ് ദേവാലയത്തിലാണു തിരുക്കര്‍മങ്ങള്‍. 

രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന റാസയില്‍ രൂപത ചാന്‍സിലറും കത്തീഡ്രല്‍ ഇടവക വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, ഫാ.ജോസി കിഴക്കേത്തലയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. കത്തീഡ്രല്‍ ഇടവകയിലെയും സെന്റ് മേരീസ് മെല്‍ബണ്‍ വെസ്റ്റ് ഇടവകയിലെയും അസാധാരണ ശുശ്രൂഷികളെ ചുമതലയേല്പിക്കുന്ന പ്രത്യേക പ്രാര്‍ഥനകളും കുര്‍ബാനയെത്തുടര്‍ന്നു നടക്കും. അസാധാരണ ശുശ്രൂഷികളായി ഭരണമേല്‍ക്കുന്ന പതിമൂന്നു പേര്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങള്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ വെഞ്ചരിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിക്കുകയും ചെയ്യും. 

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക