Image

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍ ജൂലൈയില്‍ അമേരിക്കയിലും കാനഡയിലും

Published on 29 June, 2016
ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍ ജൂലൈയില്‍ അമേരിക്കയിലും കാനഡയിലും
ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ  (സി ആര്‍ എഫ്) ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാനുള്ള നടത്തപ്പെടുന്ന കണ്‍വന്‍ഷനുകള്‍ 2016 ജൂലൈയില്‍ 2 മുതല്‍ 31 വരെയുള്ള കാലയളവില്‍ അമേരിക്കയിലും കാനഡയിലുമായി  വിവിധ പ്രേദേശങ്ങളില്‍ നടത്തപ്പെടുന്നു. പ്രൊഫെസ്സര്‍ സി എം മാത്യു ചാന്ത്യം ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്, മൂവാറ്റുപുഴ പാണ്ടപ്പള്ളില്‍  മാത്യു ചാന്ത്യം അച്ചന്റെ പുത്രനും കോതമംഗലം മാര്‍ അത്തനേഷ്യസ്സ്  കോളേജ് ബോട്ടണി വിഭാഗം മുന്‍ അധ്യാപകനുമാണ്  പ്രൊഫെസ്സര്‍ സി എം മാത്യു ചാന്ത്യം . പ്രൊഫെസ്സര്‍ എം വൈ യോഹന്നാന്‍ നേരിട്ടു നല്‍കുന്ന ഓണ്‍ലൈന്‍ മെസ്സേജും അതാതു കണ്‍വന്‍ഷനുകളില്‍ ഉണ്ടായിരിക്കും.

പ്രൊഫെസ്സര്‍ എം വൈ യോഹന്നാന്‍ ( മുന്‍ പ്രിന്‍സിപ്പല്‍  കോലഞ്ചേരി  സെന്റ് പീറ്റേഴ്സ് കോളേജ് ) നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ്  എന്ന പ്രസ്ഥാനം  കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്, ഫെലോഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍ നടക്കുന്ന ദിവസ്സങ്ങള്‍ താഴെപ്പറയുന്നു, ജൂലൈ 2 ,3 ദിവസ്സങ്ങളില്‍ സാന്‍ ജോസ്, കാലിഫോര്‍ണിയ. 5 ന് ഷിക്കാഗോ, 8 ന്  അറ്റ്‌ലാന്റാ,  9 നു ഫോര്‍ട് ലൊഡെയ്ല്‍, 10 നു താമ്പ,ഫ്‌ലോറിഡ, 12 ന്  ടോറോന്റോ, കാനഡ.14 നു എഡ്മണ്‍ടന്‍, കാനഡ. 16 ന് ഫിലാഡല്‍ഫിയ, 17 ന് ക്വീന്‍സ്, ന്യൂ യോര്‍ക്ക്. 22 ന് ഓസ്റ്റിന്‍, ടെക്‌സസ്.
 23 ന് ഹ്യുസ്റ്റന്‍,ടെക്‌സസ്. 24 ന് പരാമസ്, ന്യൂ ജേഴ്സി.29 ന് യോങ്കേഴ്സ്,ന്യൂ യോര്‍ക്ക്. ജൂലൈ 30, 31 ദിവസ്സങ്ങളില്‍ റോക്ലാന്‍ഡ്, ന്യൂ യോര്‍ക്കില്‍ സമാപനം, ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാനുള്ള ഈ സുവിശേ മഹാ യോഗത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്  വിളിക്കുക : എബി തോമസ് - 973 - 641 -6260.

വി ഗീവര്‍ഗീസ് - 845 -268 -4436. 

ബേബി വര്‍ഗീസ് - 845 - 268 - 0338 


ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍ ജൂലൈയില്‍ അമേരിക്കയിലും കാനഡയിലുംക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍ ജൂലൈയില്‍ അമേരിക്കയിലും കാനഡയിലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക