Image

സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപോലീത്ത ലോക ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ എക്‌സിക്യുട്ടിവ് കമ്മിറ്റിയില്‍

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 29 June, 2016
സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപോലീത്ത ലോക ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ എക്‌സിക്യുട്ടിവ് കമ്മിറ്റിയില്‍
ഓസ് ലോ (നോര്‍വേ) മലങ്കര ഓര്‍ത്തോഡോസ് സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപോലീത്തായെ ലോക ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ (WCC) എക്‌സിക്യുട്ടിവ് കമ്മിറ്റിയിലേക്ക് നോര്‍വേയില്‍ വച്ചു നടന്ന യോഗത്തില്‍ ഐകകണ്‌ഠേന തിരഞ്ഞെടുത്തു.

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താക്ക് ശേഷം എക്‌സിക്യുട്ടിവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മലങ്കര സഭയുടെ മെത്രാപ്പോലീത്തായാണ് അദ്ദേഹം. 2013 ല്‍ മാര്‍ നിക്കോളോവോസ് കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക