Image

ഡാലസില്‍ വിശുദ്ധ തോമാശ്ശീഹായുടെ തിരുന്നാള്‍ ജൂലൈ 1 മുതല്‍ 4 വരെ തീയതികളില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 29 June, 2016
ഡാലസില്‍ വിശുദ്ധ തോമാശ്ശീഹായുടെ തിരുന്നാള്‍ ജൂലൈ 1 മുതല്‍ 4 വരെ തീയതികളില്‍
ഗാര്‍ലന്‍ഡ്­ (ഡാലസ്) : ഗാര്‍ലന്‍ഡ്­ സെന്‍റ്. തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ മാര്‍തോമാശ്‌ളീഹായുടെ തിരുന്നാള്‍ ജൂലൈ 1 മുതല്‍ 4 വരെ തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. നാളെ (ജൂലൈ 1) വൈകുന്നേരം 5.30 ന്, ഫൊറോനാ വികാരി. ഫാ. ജോര്‍ജ്­ എളമ്പശ്ശേരില്‍ തിരുനാളിനു കൊടിയേറ്റും. തുടര്‍ന്നു ലദീഞ്ഞും വി. കുര്‍ബാനയും. തിരുകര്‍മ്മങ്ങള്‍ക്ക് ഫാ ജോഷി ചിറക്കല്‍ ( ഡയറക്ടര്‍, നൈപുണ്യ, കൊച്ചി) മുഖ്യ കാര്‍മ്മികനാകും.

ജൂലൈ 2 ശനിയാഴ്ച വൈകുന്നേരം 5:30 ന് വി. കുര്‍ബാന. ഫാ ജോണ്‍സ്റ്റി തച്ചാറ (കൊപ്പേല്‍ ) മുഖ്യ കാര്‍മ്മികനും, ഫാ. ടോമി പുളിയന്‍പട്ടയില്‍ എംഎസ്എഫ്എസ് (മാഡിസണ്‍) വചനസന്ദേശവും നല്‍കും.

ജുലൈ 3 ന് ഞായറാഴ്ച വൈകുന്നേരം 5.00 ന് ആഘോഷമായ തിരുന്നാള്‍ റാസയും, പ്രദക്ഷിണവും, തുടര്‍ന്നു സ്‌നേഹവിരുന്നും. ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ മുഖ്യ കാര്‍മ്മികനും, ഫാ. ജോര്‍ജ്­ എളമ്പശ്ശേരില്‍, ഫാ ജോണ്‍സ്റ്റി തച്ചാറ, ഫാ. കുര്യന്‍ നെടുവേലില്‍ചാലുങ്കല്‍(മുന്‍ വികാരി), ഫാ. ജോഷി ചിറക്കല്‍, ഫാ. ജോസഫ് അമ്പാട്ട് എന്നിവര്‍ സഹകാര്‍മ്മികരും ആയിരിക്കും.

ജുലൈ 4 ന് തിങ്കളാഴ്ച വൈകുന്നേരം 5.30 ന് മരിച്ചവരുടെ ഓര്‍മ്മക്കായുള്ള വി. കുര്‍ബാനയോടു കൂടി തിരുനാളിനു സമാപനമാകും. സൗത്ത് ഗാര്‍ലന്‍ഡ് സെന്റ് ജോര്‍ജ് വാര്‍ഡാണ് തിരുനാളിനു പ്രസുദേന്തിയാവുന്നത്.

ഫൊറോനാ വികാരി. ഫാ. ജോര്‍ജ്­ എളമ്പശ്ശേരില്‍ കൈക്കാരന്മാരായ ജെയിംസ് കൈനിക്കര , ടോമി നെല്ലുവേലില്‍ , വാര്‍ഡ് പ്രതിനിധികളായ ജോണി സെബാസ്‌ററ്യന്‍, സിബി തലക്കുളം, അല്‍ഫോന്‍സാ സാജു എന്നിവര്‍ തിരുനാളിന് നേതൃത്വം നല്‍കുന്നു.

കലാ പരിപാടികള്‍: ജൂലൈ 1 വെള്ളി വൈകുന്നേരം മാജിക് ഷോ (മാത്യു & സോഫിയ പടവില്‍), ജൂലൈ 2 ശനിയാഴ്ച വൈകുന്നേരം "കാരുണ്യ വര്ഷിണി" (സെന്റ്. ജോസഫ് വാര്‍ഡ് ഒരുക്കുന്ന നൃത്ത സംഗീത ഹാസ്യ സന്ധ്യ) എന്നിവ കലാപരിപാടികളുടെ ഭാഗമായി ജൂബിലി ഹാളില്‍ അരങ്ങേറും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക