Image

സ്റ്റാന്‍ലി കളത്തിലിനും ടീമിനും ആശംസകളുമായി സുഹ്രുദ്‌സംഘം ഒത്തു കൂടിയപ്പോള്‍

Published on 29 June, 2016
സ്റ്റാന്‍ലി കളത്തിലിനും ടീമിനും ആശംസകളുമായി സുഹ്രുദ്‌സംഘം ഒത്തു കൂടിയപ്പോള്‍
സ്റ്റാന്‍ലിയുടെ ഏഴു സുന്ദര സ്വപ്നങ്ങള്‍.
'നല്ല സുഹൃത്ത് ആവശ്യസമയത്തും കൂടെ നില്‍ക്കുന്ന സുഹൃത്തായിരിക്കും' എന്ന ആപ്തവാക്യം ശിരസ്സാ വഹിക്കുന്ന ഒരു കൂട്ടം ചങ്ങാതിമാര്‍. അവര്‍ തങ്ങളുടെ പ്രിയ കൂട്ടുകാരന്‍ സ്‌റാന്‍ലിയും സഹകാരികളും അവര്‍ ഭാഗമായിരിക്കുന്ന സംഘടനയുടെ ഉത്തരവാദിത്വസ്ഥാനങ്ങള്‍ വഹിക്കുവാന്‍ താല്പര്യമായി മുന്നോട്ട് വന്നിരിക്കുന്ന കാര്യം ചര്‍ച്ചചെയ്തു.

ആ സംഘടനയില്‍ ഇല്ലാത്ത തങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും എന്നവര്‍ ആലോചിച്ചു. എന്തായാലും കൂട്ടുകാരനെ നേരിട്ട് തങ്ങളുടെ പിന്തുണ അറിയിക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ ടങട ചെയ്തും, വാട്‌സ്ആപ് ചെയ്തും പരസ്പരം ആശയങ്ങള്‍ പങ്കുവച്ചു. അധികം വൈകിയില്ല. അവരുടെ സൗഹൃദവലയത്തിലെല്ലാം വാര്‍ത്ത പരന്നു. അടുത്ത ദിവസം തന്നെ അവര്‍ അടുത്തുള്ള ഒരു ഭക്ഷണശാലയില്‍ ഒത്തുകൂടി.

910 ആളുകള്‍ വരുമെന്ന് അവര്‍ പ്രതീക്ഷിച്ചു. സമയം 6. 30 ജങ ആയപ്പോഴേക്കും തങ്ങളുടെ പ്രതീക്ഷ തെറ്റിച്ചു 10 ,പേരായി .. 15 പേരായി... 20 പേരായി... 25 ആയി.. 35 ആയി 45 ആയി .. അങ്ങനെ കണ്ടും കേട്ടും അറിവുള്ളവര്‍ ഉള്‍പ്പടെ ഒരു വന്‍ജനാവലി അവിടെ ഒത്തുകൂടി.

ഔപചാരികതയൊന്നും ഇല്ലാതെ കൂടിയ ഒരു കൂട്ടം വലിയൊരു സമ്മേളനമായി മാറി.

മേല്‍പ്പറഞ്ഞ സംഘടനയില്‍ അംഗത്വം ഇല്ലാത്തവര്‍, സ്റ്റാന്‍ലിയുടെ സംഘടനയെക്കുറിച്ചു കേട്ടറിവ് പോലുമില്ലാത്തവര്‍, എതിര്‍സംഘടനയില്‍ ഉള്ളവര്‍... അങ്ങനെ വ്യത്യസ്ത മേഖലയില്‍പ്പെട്ട മലയാളി സുഹൃത്തുക്കളുടെ ഒരു സൗഹാര്‍ദ്ദകൂട്ടായ്മയായി ആ സമ്മേളനം പരിണമിച്ചു.

എല്ലാവര്‍ക്കും പറയാന്‍ ഒന്നു മാത്രം, സ്റ്റാന്‍ലിയുടെ സേവനമനസ്‌കതയും നേതൃത്വ പാടവവും.

സ്റ്റാന്‍ലിക്കും സംഘത്തിനും ആശംസകളുടെ പെരുമഴയായിരുന്നു. സ്റ്റാന്‍ലിയുടെ സുന്ദര സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കട്ടെ എന്നവര്‍ ആശംസിച്ചു.

വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന, പരിണാമങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന, സാംസ്‌കാരിക പരിവര്‍ത്തനങ്ങള്‍ക്കു വേണ്ടി കൊതിക്കുന്ന മലയാളി സമൂഹം മാറിയ പാതയിലൂടെ സഞ്ചരിക്കണം എന്നവര്‍ പറഞ്ഞു. അതിന് ഊര്‍ജ്ജസ്വലതയും, ദീര്‍ഘവീക്ഷണവും, ഭാവന വിലാസവുമുള്ള നവ നേതൃത്വം തന്നെ വേണമെന്നവര്‍ വാദിച്ചു. ജാതിമത സാമുദായിക സങ്കുചിത വാദങ്ങള്‍ ശക്തി പ്രാപിക്കുന്ന കാലഘട്ടത്തില്‍ ഗുണകരമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് മലയാളി എന്ന സാംസ്‌കാരിക സമൂഹത്തെ ഒരു ഏകധാരയിലൂടെ ഒരുമിപ്പിച്ചു അമേരിക്കന്‍ മുഖ്യധാരയില്‍ പ്രവേശിപ്പിക്കുക, അതിലൂടെ തങ്ങളുടെ രാഷ്ട്രിയവും സാംസ്‌കാരികവുമായ നിലനില്‍പ്പും ഉയര്‍ച്ചയും സാധ്യമാക്കുക എന്ന ദൗത്യം നിര്‍വഹിക്കുവാന്‍ സ്റ്റാന്‍ലിക്കും സംഘത്തിനും കഴിയട്ടെ എന്നവര്‍ ആശംസിച്ചു....
സ്റ്റാന്‍ലി കളത്തിലിനും ടീമിനും ആശംസകളുമായി സുഹ്രുദ്‌സംഘം ഒത്തു കൂടിയപ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക