Image

ചിക്കാഗോയില്‍ കിടങ്ങൂര്‍ പ്രവാസി സംഗമം ജൂലൈ 24 ഞായറാഴ്ച

ജോണിക്കുട്ടി പിള്ളവീട്ടില്‍ Published on 30 June, 2016
ചിക്കാഗോയില്‍ കിടങ്ങൂര്‍ പ്രവാസി സംഗമം ജൂലൈ 24 ഞായറാഴ്ച
ചിക്കാഗോ: കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ പഞ്ചായത്തിലും കിടങ്ങൂര്‍ ഫൊറോനയിലും നിന്നുമായി ചിക്കാഗോയിലേക്ക് കുടിയേറിയിട്ടുള്ള പ്രവാസികളുടെ സംഗമം(പിക്‌നിക്ക്) 2016 ജൂലൈ 24-ാം തിയ്യതി ഞായാറാഴ്ച ഉച്ചക്ക് 1 മണി മുതല്‍ ഡെസ്‌പ്ലെയിന്‍സിലുള്ള ബിഗ് ബെന്‍സ് പാര്‍ക്കില്‍(Golf Rd&East River Rd) വച്ച് നടത്തപ്പെടുന്നതാണ്.

സമീപ സ്റ്റേറ്റുകളില്‍ നിന്നും ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് വര്‍ഷങ്ങളായി നടത്തിവരുന്ന ഈ സംഗമത്തിന് ജസ്റ്റിന്‍ തെങ്ങനാട്ട്, നിണല്‍ മുണ്ടപ്ലാക്കില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവര്‍ കണ്‍വീനര്‍മാരായുള്ള കമ്മിറ്റി വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നു. സൗഹൃദങ്ങള്‍ പുതുക്കാനവസരം ഒരുക്കുന്നതിനൊപ്പം ജന്മനാടിന്റെ ഓര്‍മ്മകളിലേക്ക് പുതുതലമുറയ്‌ക്കൊപ്പം ഒരുമിച്ചൊരു യാത്ര സാധ്യമാക്കുക എന്നതാണ് ഈ സംഗമത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ജസ്റ്റിന്‍ തെങ്ങനാട് (847-287-5125), നിണല്‍ മുണ്ടപ്ലാക്കില്‍(314-471-7427), ജോണിക്കുട്ടി പിള്ളവീട്ടില്‍(847-924-3493)എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ചിക്കാഗോയില്‍ കിടങ്ങൂര്‍ പ്രവാസി സംഗമം ജൂലൈ 24 ഞായറാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക