Image

ഫൊ­ക്കാന­-­ ഫോമ പ്രവര്‍ത്തനവും തെരഞ്ഞെടുപ്പും (എ.സി. ജോര്‍ജ്)

Published on 30 June, 2016
ഫൊ­ക്കാന­-­ ഫോമ  പ്രവര്‍ത്തനവും തെരഞ്ഞെടുപ്പും (എ.സി. ജോര്‍ജ്)
അമേ­രി­ക്ക­യിലെ വിവിധ മല­യാളി ദേശീയ സംഘ­ട­ന­ക­ളുടെ കണ്‍വന്‍ഷന്‍ പൂക്കാല വസ­ന്ത­മാ­ണല്ലൊ സംജാ­ത­മാ­യി­രി­ക്കു­ന്ന­ത്. മിക്ക പ്രസ്ഥാ­ന­ങ്ങ­ളു­ടേയും കണ്‍വെന്‍ഷ­നോ­ട­നു­ബ­ന്ധിച്ചു തന്നെ സംഘ­ട­ന­ക­ളുടെ അടുത്ത പ്രവര്‍ത്തക സമിതിയേയും, സാര­ഥി­ക­ളേയും തെര­ഞ്ഞെ­ടു­ക്കും. അമേ­രി­ക്ക­യിലെ പ്രബ­ല­മായ രണ്ടു സെക്കു­ലര്‍ ദേശീയ പ്രസ്ഥാ­ന­ങ്ങ­ളായ ഫൊ­ക്കാന­-­ ഫോമ കണ്‍വെന്‍ഷ­നു­കളും തെര­ഞ്ഞെ­ടു­പ്പു­കളും അടുത്ത രണ്ടാഴ്ചക­ളി­ലായി യഥാ­ക്രമം ടൊറോംടോയിലും മയാമിയിലും അര­ങ്ങേറു­ക­യാ­ണ്. സംഘ­ട­നയേയും പൊതു­ജ­ന­ത്തേയും സേവി­ക്കാന്‍ തല്‍പ്പ­ര­രായ സേവ­കര്‍ അരയും തലയും മുറുക്കി തെര­ഞ്ഞെ­ടുപ്പ് ഗോദ­യി­ലെ­ത്തി­ക്ക­ഴി­ഞ്ഞു. ഇപ്പോള്‍ ഇല­ക്ഷന്‍ പ്രചാ­രണ ബ്ലോക്ക്തല പാര്‍ട്ടി­ക­ളും, ഡിബേ­റ്റു­കളും, മീറ്റ് ദ കാന്‍ഡി­ഡേറ്റ് രംഗ­ങ്ങളും അര­ങ്ങു­ത­കര്‍ക്കുന്ന സമയമാണല്ലൊ.

അമേ­രി­ക്ക­യിലെ വിവിധ സംഘ­ട­ന­ക­ളില്‍ അധി­കവും രൂപീ­കൃ­ത­മാ­യി­രി­ക്കു­ന്നത് നോണ്‍ പൊ­ളി­റ്റി­ക്കല്‍, നോണ്‍ പ്രോഫിറ്റ് സ്റ്റാറ്റ­സില്‍ അതാ­യത് 501-സി-3 എന്ന നിയ­മ­ത്തിന്റെ ക്ലോസി­ലാ­ണ്. അതിന് വ്യക്ത­മായ രൂപ­രേ­ഖ­ക­ളു­ണ്ട്. ഭര­ണ­ഘ­ട­ന­കള്‍ക്ക് പൊതു രൂപ­ഭാ­വ­ങ്ങ­ളു­ണ്ട്. ആനി­ല­യില്‍ വേണം ഇതെല്ലാം അമേ­രി­ക്ക­യില്‍ പ്രവര്‍ത്തി­ക്കാന്‍. പ്രവര്‍ത്ത­ന­ങ്ങ­ളിലൊ പ്രവര്‍ത്തക സമിതി തെര­ഞ്ഞെ­ടു­പ്പു­ക­ളിലൊ യാതൊ­രു­വിധ ചട്ട ലംഘ­ന­ങ്ങളും പാടി­ല്ലാ­യെ­ന്ന­താണ് വിവ­ക്ഷ. ഇവിടെ ചട്ട ലംഘ­ന­ങ്ങള്‍ ഉണ്‍ണ്ടെടന്നല്ലാ സൂചന. സ്ഥാന­മാ­ന­ങ്ങള്‍ക്കു വേണ്ടി­യുള്ള പോരാ­ട്ട­ങ്ങള്‍ കഴി­യു­ന്നത്ര ഒഴി­വാക്കി ഒരു സമ­വാ­യ­ത്തോ­ടെ­യുള്ള തെര­ഞ്ഞെ­ടു­പ്പാണ് ഏറ്റവും അഭി­കാമ്യം എന്ന­തില്‍ തര്‍ക്ക­മി­ല്ല. അഥവാ തെര­ഞ്ഞെ­ടുപ്പ് നേരി­ടേണ്ടി വന്നാല്‍ അത് യാതൊ­രു­വിധ സൗഹാര്‍ദ്ദ­ങ്ങള്‍ക്കും കോട്ടം തട്ടാത്ത വിധം തികച്ചും നിയ­മ­പ­രവും നിഷ്പ­ക്ഷ­വും, കാര്യ­ക്ഷ­മ­ത­യു­ള്ള­തും, മത­ങ്ങ­ളുടെയൊ സ്ഥാപിത താല്‍പ്പ­ര്യ­ക്കാ­രു­ടെയൊ അവി­ഹി­ത­ങ്ങ­ളായ കൈക­ട­ത്ത­ലു­ക­ളും, ഡിക്‌റ്റേ­ഷ­നു­കളും ഒഴി­വാ­ക്കി­യു­ള്ളതും ആക­ണം. കഴിഞ്ഞ കേരളാ അസംബ്ലിലേ­ക്കുള്ള ഇല­ക്ഷന്റെ അല­യ­ടി­കള്‍ ഇങ്ങു യുഎ­സിലും എത്തു­ക­യു­ണ്ടാ­യ­ല്ലൊ. നമ്മുടെ സാമൂഹ്യ പ്രസ്ഥാ­ന­ങ്ങള്‍ക്ക് രാഷ്ട്രീയ സ്വഭാ­വ­മി­ല്ലെ­ങ്കിലും പറ­യാന്‍ മാത്രം അത്ര അഴി­മ­തി­യൊന്നും ഇല്ലെ­ങ്കില്‍ തന്നെയും ചില നിഷ്ക്രി­യ­തയും തെറ്റായ പ്രവര്‍ത്തന രീതി­ക­ളു­മി­ല്ലേ­യെന്ന്് ചിന്തി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

കേരള രാഷ്ട്രീ­യ­ത്തിലെ പയ­റ്റി­തെ­ളി­ഞ്ഞതൊ കല­ങ്ങി­യതൊ ആയ യംഗ് ടര്‍ക്കി­ക­ളു­ടെയൊ തുര്‍ക്കി­ക­ളു­ടെയൊ അല്ലെ­ങ്കില്‍ മൂത്ത­തി­ന്റെയൊ ഇള­യ­തി­ന്റെയൊ ഒരു പ്രവര്‍ത്ത­ന­മല്ല ഇവിടെ യുഎ­സില്‍ പ്രായോ­ഗി­കവും നിയ­മ­പ­ര­വും. 501-സി-3യിലുള്ള സംഘ­ട­ന­കള്‍ക്ക് രാഷ്ട്രീയം പാടി­ല്ല. കുത്തി­തി­രുപ്പും കുതി­കാല്‍വെട്ടും കാലു­മാ­റ്റവും ചാക്കിട്ടുപിടുത്തവും ഇവിടെ ഒട്ടും പ്രശം­സ­നീ­യ­മ­ല്ല. യൂത്തിനും വനി­ത­കള്‍ക്കും കൂടു­തല്‍ പ്രാധാന്യം കൊടു­ക്ക­ണ­മെ­ന്ന­ ശബ്ദം പല­പ്പോഴും മുഴ­ങ്ങാ­റു­ണ്ട്. അവര്‍ക്കായി ചിലസംഘ­ട­ന­ക­ളിലെ ഭര­ണ­ഘ­ട­ന­യില്‍ സംവ­രണം പോലു­മു­ണ്ട്. പിന്നെ യൂത്തോ, വനി­തയോ ഇല­ക്ഷ­നില്‍ നിന്നാല്‍ എതിര്‍പ്പു­കള്‍ അധികം നേരി­ടേണ്ടി വരു­ന്നി­ല്ല. ചില അവ­സ­ര­ങ്ങ­ളില്‍ അവര്‍ വോട്ടു­കള്‍ തൂത്തു­വാ­രാ­റു­മുണ്ട്. പക്ഷെ തെര­ഞ്ഞെ­ടു­പ്പിനു ശേഷം ഇത്തരം യൂത്തു­ക­ളെയൊ വനി­ത­കളെയൊ മുന്നോ­ട്ടുള്ള പ്രവര്‍ത്ത­ന­ത്തിനു തന്നെ കണ്ടി­ല്ലെന്നും വരാം. ഇതേ ഗതി­കേട് ചില മുതിര്‍ന്ന അംഗ­ങ്ങ­ളില്‍ നിന്നുമുണ്ടാ­കാ­റു­ണ്ടെ­ന്നു­മുള്ള വസ്തുത മറ­ച്ചു­വെ­ക്കു­ന്നി­ല്ല. അതു­പോലെ യൂത്തു­ക­ളെയും വനി­ത­ക­ളെയും മുഖ­വി­ല­ക്കെ­ടു­ക്കാത്ത ചില മൂപ്പ­ന്മാ­രായ പല്ലു­കൊ­ഴിഞ്ഞ സിംഹ­ങ്ങ­ളെയും കാണാ­റു­ണ്ട്. അവര്‍ വെറും വഴി­മു­ട­ക്കി­ക­ളായി അധി­കാ­ര­ത്തിന്റെ സിംഹാ­സ­ന­ങ്ങ­ളില്‍ ആരോ പിടിച്ചു കെട്ടിയ മാതിരി അല്ലെ­ങ്കില്‍ ആസ­ന­ങ്ങ­ളില്‍ ഗ്ലൂ പുരട്ടി ഒട്ടിച്ച മാതിരി കടല്‍കി­ഴ­വ­ന്മാ­രുടെ മാതിരി കുത്തി­യി­രി­ക്കും. അവ­രുടെ കാര്യം ­പ­റ­ഞ്ഞാല്‍ “നായ ഒട്ടു പുല്ലു തിന്നു­ക­യു­മില്ല പശു­ക്കളെ കൊണ്ട് തീറ്റി­ക്കു­ക­യു­മി­ല്ല” എന്ന പോലെ­യാ­ണ്.

എന്നാല്‍, എല്ലാവരുമല്ലകേട്ടൊ, ചില യൂത്തു­ക­ളുടെ കാര്യം പറ­ഞ്ഞാല്‍ അതിലും കടയാണു്. കഴു­ത്തില്‍ ഷാളും തൂക്കി സുതാ­ര്യ­മായ മല്‍മല്‍ ഖദറും ധരിച്ച് അതി­വേഗം ബഹു­ദൂരം പ്രസി­ഡന്റ് എന്ന അത്യു­ന്നത അധി­കാര കസേ­ര­യി­ലേക്ക് കിത­ച്ചു­കൊണ്ട് ഒറ്റ ഓട്ട­മാ­ണ്. അധി­കാര സിംഹാ­സനം ഉടന്‍ കിട്ടിയേ തീരൂ. അതിന് ഏത് തന്ത്രവും മിന­യാന്‍ മടി­യി­ല്ല. എട്ടും പൊട്ടും തിരി­യാത്ത ഇത്ത­ര­ക്കാര്‍ കുറച്ചു കൂടി സംഘ­ട­ന­ക­ളുടെ താഴെ­ത്ത­ട്ടിലെ ശ്രേണി­ക­ളില്‍ പ്രവര്‍ത്തിച്ച ശേഷം വേണം സംഘ­ട­ന­ക­ളുടെ പര­മോ­ന്നത പദ­വി­കളെ ലക്ഷ്യ­മാക്കി തട്ടി കൂട്ടു ഇലക്ഷന്‍ പാനലും അജണ്‍ടയും മാനി­ഫെ­സ്റ്റോ­യു­മായി എടുത്തു ചാടാന്‍. മറ്റു ചിലര്‍ക്കാ­ണെ­ങ്കില്‍ പ്രവര്‍ത്തി­ക്കാന്‍ ഒട്ടു നേര­വു­മി­ല്ല­താ­നും. എന്നാലും അധി­കാരം കൈവി­ടാ­നൊരു മടി. ഇപ്പോ­ഴത്തെ പ്രവര്‍ത്തക സമി­തി­യുടെ ചില ആളു­ക­ളുടെ തന്ത്ര­ങ്ങളും കുത­ന്ത്ര­ങ്ങളും പ്രത്യ­ക്ഷ­വും, പരോ­ക്ഷ­വു­മായ സപ്പോര്‍ട്ടു­കളും ജാതിയും മതവും വര്‍ക്ഷവും ഇറ­ക്കു­മതി ചെയ്ത് ഇല­ക്ഷന്‍ സംവി­ധാ­നത്തെ തന്നെ നിയമ ജനാ­ധി­പത്യ വിരു­ദ്ധ­മായി അവ­രോ­ധിച്ച് വേണ്ടി വന്നാല്‍ ഇല­ക്ഷന്‍ ഫലം തന്നെ സ്വാധീ­നി­ക്കാ­നുള്ള അവി­ശു­ദ്ധ­മായ യത്‌ന­ങ്ങളും കണ്ടി­ല്ലെന്നു നടി­യ്ക്കാന്‍ ആവു­ന്നി­ല്ല.

അമേ­രി­ക്ക­യിലെ മിക്ക സാമൂ­ഹ്യ­സം­ഘ­ട­ന­കളും ഫൊക്കാ­നാ­-­ഫോമാ ദേശീയ അംബ്രല്ലാ ഓര്‍ഗ­നൈ­സേ­ഷ­നു­ക­ളില്‍ അംഗ­ങ്ങ­ളാ­ണ്. എന്നാല്‍ ഈ ദേശീയ ഓര്‍ഗ­നൈ­സേ­ഷനുകള്‍ ഒരു തര­ത്തിലും ലോക്കല്‍ സംഘ­ട­ന­ക­ളുടെ ജനാ­ധി­പ­ത്യ­പ­ര­മായ തെര­ഞ്ഞെ­ടു­പ്പു­ക­ളി­ല്‍ അവി­ഹി­ത­മായി ഇട­പെ­ടു­ന്ന­തും അംഗ­ങ്ങളെ പങ്കു­വെ­ക്കു­ന്നതും ഒട്ടും ആരോ­ഗ്യ­പ­ര­മ­ല്ലാ, അഭി­കാ­മ്യ­മ­ല്ല. ദേശീയ പ്രസ്ഥാ­ന­ങ്ങ­ളു­ടെ­യൊ­ ലോ­ക്കല്‍ പ്രസ്ഥാ­ന­ങ്ങ­ളി­ലെയൊ ചില മുന്‍ സ്ഥാന­പ­തി­കള്‍ “എക്‌സ്കള്‍” സ്ഥിരം അധി­കാ­രി­കളും നേതാ­ക്ക­ളു­മായി ചമ­യ­രു­ത്. അവര്‍ വേദി­യിലും വീഥി­യിലും എപ്പോഴും ക്ഷണി­താ­ക്കളും ഭദ്ര­ദീപം കൊളു­ത്തു­ന്ന­വരും സ്ഥാനാര്‍ത്ഥി­കളെ നിര്‍ണ്ണ­യി­ക്കു­ന്ന­വരും നയിക്കു­ന്ന­വ­രു­മാ­ക­രു­ത്. അത് ജനാ­ധി­പ­ത്യ­മല്ലാ. അവരുടെ ആസ­ന­ത്തിലെ ഗ്ലൂ കഴുകി കള­യേണ്ട സമ­യ­മാ­യി­രി­ക്കു­ന്നു. അവ­രെ­പ്പറ്റി ചില­രെ­ങ്കിലും പാടി തുടങ്ങി “പാണ്ടന്‍നാ­യുടെ പല്ലി­നു­ശൗര്യം പണ്ടേ പോലെ ഫലി­ക്കു­ന്നി­ല്ലാ­യെ­ന്ന്.” ഇവിടെ ഒത്തിരി ചാണ­ക്യ­ത­ന്ത്രം മിന­യേണ്ട കാര്യ­മി­ല്ല. ഇവിടെ കിംഗ് മേക്ക­റ­ന്മാര്‍ക്ക് യാതൊ­രു­വിധ സ്വാധീ­നവും കൊടു­ക്കാന്‍ അവ­സ­ര­മൊ­രു­ക്ക­രു­ത്. എന്നാല്‍ അസ്സോ­സി­യേ­ഷന്‍ പ്രവര്‍ത്ത­കര്‍ ഫൊക്കാ­ന­യിലൊ ഫോമ­യിലൊ സംബ­ന്ധി­ക്കു­ന്നതും പ്രവര്‍ത്തി­ക്കു­ന്നതും പ്രോല്‍സാ­ഹി­പ്പി­ക്കു­ക­യു­മാ­കാം.
വേറെ ചില അധി­കാര മോഹി­കളൊ ചുമ്മാ സ്ഥാന­മോ­ഹി­ക­ളോ, സേവന കുതു­കി­ക­ളോ, ദാഹി­കളോ സംഘ­ട­ന­യിലെ ഏതെ­ങ്കിലും ഇല­ക്റ്റഡൊ നോമി­നേ­റ്റഡൊ ആയ പദ­വി­ക­ളില്‍ എങ്ങ­നെ­യെ­ങ്കിലും കയറി വരും. പിന്നെ അവിടെ തന്നെ വാവല്‍ പോലെ കടിച്ചു തൂങ്ങും. പിന്നെ അവിടെ കടിയൊ പിടിയൊ വിട്ടാല്‍ പിന്നെ മറ്റൊരു സ്ഥാന ചില്ല­യി­ലേക്ക് കുര­ങ്ങു­മാ­തിരി എടുത്തു ചാടി പിടി­ക്കും. വേണ്ടി വന്നാല്‍ ചില ചേഷ്ട­കളും കാണി­ക്കും. എന്നിട്ടു പറ­യു­ന്നതോ താനൊരു അധി­കാര മോഹി­യ­ല്ലെ­ന്ന്. ജനം നിര്‍ബ­ന്ധിച്ച് സ്ഥാനാര്‍ത്ഥി­യാ­ക്കി­യിട്ടും മാറി­ക്കൊ­ടു­ക്കു­ക­യാ­ണെ­ന്ന്­ - ­കൊ­ടു­ത്തതാണെന്ന്. ഒരി­ക്കല്‍ സെക്ര­ട്ട­റി, പ്രസി­ഡന്റ്, ചെയര്‍മാന്‍ ഒക്കെ ആയ ആള്‍ക്കാര്‍ വീണ്ടും പിടി­വി­ടാതെ വല്ല കണ്‍വെന്‍ഷന്‍ ചെയര്‍മാ­നൊ, കണ്‍വീ­ന­റൊ, കോ ഓര്‍ഡി­നേ­റ്റ­റോ, കമ്മീ­ഷ­ന­റൊ, ട്രസ്റ്റി­യൊ, അഡൈ്വ­സര്‍ ഒക്കെ ആയി സ്ഥിരം അധി­കാര കസേ­ര­യില്‍ അല്ലെ­ങ്കില്‍ അധി­കാര ആസ­ന­ത്തില്‍ അല്പം ഗ്ലൂ പുരട്ടി കുത്തി­യി­രി­ക്കും. കാരണം താനെ­വിടെ പോയാലും തന്റെ കൂടെ കസേ­രയും ഇങ്ങു­പോ­ര­ണം. എന്നിട്ടു പറ­യു­ന്നതോ അധി­കാ­രവും പദ­വിയും ഒന്നു­മി­ല്ല. പുതി­യ­വര്‍ക്കും യൂത്തു­കള്‍ക്കും വനി­ത­കള്‍ക്കു­മായി മാറി­ക്കൊ­ടുത്ത് ത്യാഗ­ത്തിന്റെ മാതൃക കാട്ടു­ക­യാ­ണെ­ന്ന്. കാല­ങ്ങ­ളായി വിടാതെ അല­ങ്ക­രി­ക്കുന്ന വിവിധ നോമി­നേ­റ്റഡ് പദ­വി­കള്‍ ഒന്നു­മല്ല പോലും. എന്തൊരു വിരോ­ധാ­ഭാ­സം. എന്തു ചെയ്യാം നാട്ടി­ലാ­യാലും വിദേ­ശ­ത്താ­യാലും തങ്ങള്‍ ഉന്ന­ത­ങ്ങ­ളില്‍ ഇല്ലെ­ങ്കില്‍ ഇവി­ടെല്ലാം പ്രളയം എന്നാണ് ഇക്കൂട്ടര്‍ ചിന്തി­ക്കു­ന്ന­ത്. ഇതെല്ലാം നല്ല തമാ­ശ.. മുട്ടന്‍ തമാ­ശ. പ്രിയ­പ്പെട്ട ചിരി­അ­ര­ങ്ങു­കാരെ ഈവക ചിരി­യുടെ വിഷ­യ­ങ്ങളും മൊഴി­മു­ത്തു­കളും ഇച്ചിരി ഉപ്പും പുളിയും മധു­രവും തേനും വയമ്പും ചേര്‍ത്ത് വിനോദ ചിരി­വേ­ദി­ക­ളില്‍ ഒന്ന­വ­ത­രി­പ്പി­ക്ക­ണെ. വിത­രണം ചെയ്യ­ണെ.. പാവ­പ്പെ­ട്ട.. പ്രിയ­പ്പെട്ട പൊതുജനം ഒരല്പം കുടു­കുടാ ചിരി­യി­ലൂടെ ഒന്ന് ഉറക്കെ ചിന്തി­ക്ക­ട്ടെ. പിന്നെ ചിരി ആരോ­ഗ്യ­ത്തിനും സൗന്ദ­ര്യ­ത്തിനും കൈകണ്ട ഔഷ­ധ­വു­മാ­ണ­ല്ലൊ. മാളോ­രെ... ഒരു തര­ത്തിലും ഗ്രൂപ്പി­സമൊ കമ്മ്യൂ­ണ­ലി­സമൊ നമ്മുടെ സാമൂഹ്യ പ്രസ്ഥാ­ന­ങ്ങ­ളിലെ ഇല­ക്ഷ­നു­ക­ളില്‍ പ്രതി­ഫ­ലി­ക്കാന്‍ പാടി­ല്ല. വിവിധ മത­പു­രോ­ഹി­ത­രുടെ കെക­ട­ത്ത­ലു­കള്‍ നമ്മുടെ സാമൂഹ്യ സംഘ­ടനാ രംഗ­ങ്ങളെ വിഭാ­ഗീ­യത സൃഷ്ടിച്ച് മലീ­മ­സ­മാ­ക്ക­രു­ത്. കഴി­ഞ്ഞ­കാല ചില കണ്‍വെന്‍ഷ­നു­ക­ളില്‍ ഇത്തരം കട­ന്നു­ക­യ­റ്റ­ങ്ങള്‍ വളരെ വ്യക്ത­മായി അനു­ഭ­വ­വേ­ദ്യ­മാ­യി­ട്ടില്ലേയെന്നു ചിന്തിക്കുക. നമ്മുടെ സെക്കു­ലര്‍ സംഘ­ട­ന­കള്‍ അതിന്റെ ഉദ്ദേ­ശ­ശുദ്ധി അപ്ര­കാരം തന്നെ നില­നിര്‍ത്ത­ണം.

അമേ­രി­ക്ക­യിലെ 501-സി-3 ക്ലോസി­ലുള്ള സംഘ­ട­ന­കളില്‍ അപ്ര­മാ­ധി­പ­ത്യ­മി­ല്ല. ജനാ­ധി­പത്യം മാത്രം. മറ്റു­ള്ള­വര്‍ക്കും പ്രവര്‍ത്തി­ക്കാനും സേവി­ക്കാനും ഒര­വ­സരം കൊടു­ക്കു­ക. അവരും വന്നൊന്ന് സേവി­ക്ക­ട്ടെ. പിന്നെ അവ­സരം വരു­മ്പോള്‍ ആയു­സ്സു­ണ്ടെ­ങ്കില്‍ ജനാ­ധി­പത്യ പ്രക്രി­യ­യി­ലൂടെ തിരി­ച്ചെത്തി പഴമകാര്‍ക്ക് വീണ്ടും സേവി­ക്കാ­മ­ല്ലൊ. ഇട­യ്‌ക്കൊക്കെ ഒന്ന് പിന്‍ബ­ഞ്ചില്‍ ഇരുന്ന് സേവി­ക്കു­ന്നതും ന്യായ­മ­ല്ലെ? പിന്നെ സാമൂഹ്യ സംഘ­ട­ന­കളെ ആത്മാര്‍ത്ഥ­മായി സ്‌നേഹി­ക്കു­ന്ന­ മെമ്പ­റ­ന്മാര്‍ മന—ഃസാക്ഷി­ക്ക­നു­സ­രിച്ച് നീതി­യു­ക്ത­മായി യാതൊ­രു­വിധ പൊള്ള­യായ വാഗ്ദാ­ന­ങ്ങ­ളിലും ഉള്‍പ്പെ­ടാത്ത സത്യ­സ­ന്ധ­മായി നീതി­യു­ക്ത­മായി ഓരോ വോട്ടും രേഖ­പ്പെ­ടു­ത്തു­ക. തെര­ഞ്ഞെ­ടു­പ്പില്‍ കൂടു­തല്‍ വോട്ടു­കള്‍ തേടു­ന്ന­വര്‍ അവ­ര­വ­രുടെ തസ്തി­ക­യില്‍ പ്രവര്‍ത്തി­ക്കാന്‍ യോഗ്യത നേടു­ന്നു. അത്ര­മാ­ത്രം. അവിടെ ജയവും തോര്‍വി­യു­മി­ല്ല. തത്വ­ത്തില്‍ ജയി­ച്ച­വരും തോറ്റ­വരും ഒറ്റ­ക്കെ­ട്ട്. ഒരു­മ­യോടെ മുന്നോട്ട് പ്രവര്‍ത്തി­ക്ക­ണം. അവിടെ സൗഹാര്‍ദ്ദ­ങ്ങള്‍ക്ക് യാതൊ­രു­വിധ ഉല­ച്ചിലും തട്ടാന്‍ പാടി­ല്ല. കേരള രാഷ്ട്രീ­യ­മല്ല ഇവിടെ മാതൃ­ക.

ഇവിടെ ഏതൊരു സംഘ­ട­ന­യിലും ഒരു ഇല­ക്ഷന്‍ വരി­ക­യാ­ണെ­ങ്കില്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും തുല്യ പര­ിഗ­ണ­നയും നീതിയും ലഭ്യ­മാ­കണം. അതാ­യത് സ്ഥാനാര്‍ത്ഥി­കള്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റ് എല്ലാ വിവ­ര­ങ്ങ­ളോടും കൂടി ലഭ്യ­മാ­ക­ണം. പോളിംഗ് പ്രൊസീ­ജര്‍, ബാലറ്റ് പ്രൊസീ­ജര്‍, വോട്ടെ­ണ്ണല്‍, ഫല­പ്ര­ഖ്യാ­പന രീതി­കള്‍ വളരെ സുതാ­ര്യ­മായ രീതി­യില്‍ വ്യക്ത­മാക്കി കൊടു­ക്ക­ണം. ഇല­ക്ഷന്‍ കമ്മീ­ഷ­ണര്‍മാര്‍ ഭര­ണ­ഘ­ട­നാ­പ­ര­മായി തെര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട­വരും യാതൊ­രു­വിധ ഉരു­ണ്ടു­ക­ളിയും അവ­രുടെ ഭാഗ­ത്തു­നിന്ന് ആര്‍ക്കും അനു­കൂ­ല­മായൊ പ്രതി­കൂ­ല­മായൊ പാടില്ലാ താനും. അമേ­രി­ക്കന്‍ മല­യാളി സംഘ­ട­ന­ക­ളുടെ കൂടു­ത­ലായ ഒരു ഇല­ക്ഷന്‍ സമ­യ­മാ­യ­തി­നാല്‍ പൊതു­വായ ചില സംഘ­ടനാ തെര­ഞ്ഞെ­ടുപ്പ് കാര്യ­ങ്ങള്‍ വളരെ ലഘു­വായി ഇവിടെ പ്രതി­പാ­ദി­ച്ചു­വെന്നു മാത്രം. ഇതിലെ പോസി­റ്റീവ് വശം മാത്രം ശ്രദ്ധി­ച്ചാല്‍ മതി. എഴു­തി­യ­തില്‍ കാര്യ­മുണ്ടൊ എന്ന് ചിന്തി­ക്കു­ക. ഇതിലെ പരാ­മര്‍ശ­ന­ങ്ങള്‍ പൊതു­വായി എടു­ക്കു­ക. യുക്തി­യോടെ സത്യ­സ­ന്ധ­മായി സ്വീകരിക്കു­ക. അമേ­രി­ക്കന്‍ മല­യാളികളുടെ സാമൂ­ഹ്യ­-—സാം­സ്ക്കാ­രിക മണ്ഡ­ല­ങ്ങള്‍ ഉണ­രണം വിക­സി­ക്കണം അത്ര­മാ­ത്രം.
ഫൊ­ക്കാന­-­ ഫോമ  പ്രവര്‍ത്തനവും തെരഞ്ഞെടുപ്പും (എ.സി. ജോര്‍ജ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക