Image

പ്രസ്‌ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ 'സ്മാര്‍ട്ട് ഫോണ്‍' ഫോട്ടോ മത്സരം നടത്തുന്നു

ഷോളി കുമ്പിളുവേലി Published on 30 June, 2016
പ്രസ്‌ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ 'സ്മാര്‍ട്ട് ഫോണ്‍' ഫോട്ടോ മത്സരം നടത്തുന്നു
ന്യൂയോര്‍ക്ക്: പ്രസ്‌ക്ലബ്ബ് ഓഫ് ഇന്‍ഡ്യാനോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഈ വേനല്‍കാലത്ത് 'സ്മാര്‍ട്ട് ഫോണ്‍' ഫോട്ടോ മത്സരം നടത്തുന്നതാണെന്ന് പ്രസിഡന്റ് കൃഷ്ണ കിഷോര്‍, സെക്രട്ടറി സണ്ണി പൗലോസ് എന്നിവര്‍ അറിയിച്ചു.

ഈ വേനല്‍ കൗലത്ത് നിങ്ങള്‍ വെക്കേഷന്‍ പോയ സ്ഥലത്തെ കാഴ്ചകള്‍, ജീവിത രീതികള്‍ എന്തുമാകട്ടെ, അത് നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ പകര്‍ത്തി ഞങ്ങള്‍ക്ക് അയച്ചു തരൂ!!  തെരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും!! കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. ഒരു നിബദ്ധന മാത്രം, സ്മാര്‍ട്ട്‌ഫോണില്‍ എടുത്ത ചിത്രങ്ങളായിരിക്കണം മല്‍സരത്തില്‍ അയച്ചു തരേണ്ടത്. ഫോട്ടകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്‌ററ് 10 ആണെന്ന് സംഘാടകര്‍ അറിയിച്ചു.

അയച്ചു തരേണ്ട ഈമെയില്‍: pressclubphoto@yahoo.com
കൂടുതല്‍ വിവരങ്ങള്‍ക്ക്: Shifa-201 238 9654

വാര്‍ത്ത: ഷോളി കുമ്പിളുവേലി

പ്രസ്‌ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ 'സ്മാര്‍ട്ട് ഫോണ്‍' ഫോട്ടോ മത്സരം നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക