Image

പ്രവാസികളുടെ കേരളത്തിലെ സ്വത്തു സംരക്ഷണം, ഫോമയ്ക്കു വ്യക്തമായ അജണ്ട:ഫിലിപ് ചാമത്തില്‍

സ്വന്തം ലേഖകന്‍ Published on 30 June, 2016
പ്രവാസികളുടെ കേരളത്തിലെ സ്വത്തു സംരക്ഷണം,  ഫോമയ്ക്കു വ്യക്തമായ അജണ്ട:ഫിലിപ് ചാമത്തില്‍
അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള  പ്രവാസികളുടെ സ്വത്തുസംരക്ഷണം സംബന്ധിച്ചു ഫോമയ്ക്കു വ്യക്തമായ അജണ്ട ഉണ്ടെന്നു ഫോമാ പൊളിറ്റിക്കല്‍ ഫോറം ചര്‍മം ഫിലിപ് ചാമത്തില്‍ (രാജു)ഈ മലയാളിയോട്.എല്ലാ അമേരിക്കന്‍ മലയാളി സംഘടനകളും സര്‍ക്കാരുകളോട് പറഞ്ഞു മടുത്ത ഒരു വിഷയമാണ് ഇതു .പക്ഷെ ഫോമയുടെ പൊളിറ്റിക്കല്‍ ഫോറം ഒരു ആശയം മുന്‍പോട്ടു വയ്ക്കുന്നു. 

സാങ്കേതിക വിദ്യ ഇത്രത്തോളം വികസിച്ച കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. കേരള ഐ ടി മിഷനുമായി റവന്യു വകുപ്പ് സഹകരിച്ചു ഒരു സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തിയാല്‍ പ്രവാസികളുടെ വസ്തുകരം, വീട്ടുകരം, തുടങ്ങിയ ടാക്‌സുകള്‍ അടയ്ക്കുവാനുള്ള തടസങ്ങള്‍ മാറിക്കിട്ടും.

നാട്ടില്‍ വസ്തുവകകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുമ്പോള്‍ ആണല്ലോ ഈ പ്രശ്‌നങ്ങള്‍ എല്ലാം ഉണ്ടാകുന്നത് .വസ്തു വകകള്‍ നഷ്ട്ടപ്പെടാതിരിക്കാനും അവയെ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ ലൈനില്‍ മനസിലാകുവാനുമുള്ള സംവിധാനം ആണ് ഉണ്ടാകേണ്ടത്. നോര്‍ക്കയ്ക്കു ഇതുമായി സഹകരിച്ചു പദ്ധതികള്‍ ആവിഷ്‌ക്കരിക്കാവുന്നതാണ്.

ഇത്തരം വിഷയങ്ങളില്‍ പ്രവാസി സംഘടനകള്‍ ഇടപെട്ടില്ലെങ്കില്‍ ഭാവിയില്‍ ഇനിയും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും നമ്മുടെ സ്വത്തുവകകള്‍ നഷ്ട്‌പ്പെടുകയും ചെയ്യും.
ഫോമാ ഈ കാര്യത്തില്‍ ഒരു പ്രമേയം പാസാക്കുകയും  അതു കേരള മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുവാനും പോകുന്നു. 

മുഖ്യമന്ത്രി തന്നെ പ്രവാസി വകുപ്പിന്റെ ചുമതല വഹിക്കുന്നതിനാല്‍ ഈ കാര്യത്തില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ പ്രതീക്ഷയാണുള്ളത്. ഫോമയുടെ പുതിയ കമ്മിറ്റി ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുമെന്നാണ് എന്റെ പ്രതീക്ഷ . എല്ലാ പ്രവാസി സംഘടനകളും ഒറ്റ മനസോടെ ഈ വിഷയത്തില്‍ പങ്കുചേരണം.

കേരളത്തില്‍ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ടു നിരവധി കേസുകള്‍ ഈ അടുത്ത കാലത്തു ഉണ്ടായതിന്റെ പച്ഛാത്തലം പരിശോധിച്ചാല്‍ വസ്തു വകകള്‍ നോക്കാന്‍ ഏല്‍പ്പിച്ചവര്‍ അവ്രുടെ പേരില്‍ കരം അടയ്ക്കുകയും, എല്ലാ വര്‍ഷവും അതു തുടരുകയും ചെയ്യുകയും ചെയ്തു.കേസ് വരുന്ന സമയത്തു ഇതു അവര്‍ക്കു അനുകൂലമായ നിലപാടുകള്‍ക്ക് കാരണമാകും.

ഉദ്യോഗസ്ഥരും ഇക്കാര്യങ്ങളില്‍ കൂട്ടു നില്‍ക്കുന്നു . ഈ അവസ്ഥ മാറണമെങ്കില്‍  നമുക്കെ നേരിട്ടു ടാക്‌സുകള്‍ അടയ്ക്കുവാനുള്ള സംവിധാനം ഉണ്ടാകണം.പ്രവാസി സ്വത്തു സംരക്ഷണം സംബന്ധിച്ചു എല്ലാ സംഘടനകളും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും ഫിലിപ് ചാമത്തില്‍ ആവശ്യപ്പെട്ടു.

പ്രവാസികളുടെ കേരളത്തിലെ സ്വത്തു സംരക്ഷണം,  ഫോമയ്ക്കു വ്യക്തമായ അജണ്ട:ഫിലിപ് ചാമത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക