Image

ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) അനുശോചിച്ചു

ഫ്രാന്‍സിസ് തടത്തില്‍ Published on 01 July, 2016
ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍   മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) അനുശോചിച്ചു
ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളികളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുകയും മാര്‍ക്കറ്റിംഗ് രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്കുകയും ചെയ്ത ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) അഗാധമായ ദു:ഖം രേഖപ്പെടുത്തി. 

ലോകമലയാളികളെ ഒരു കുടക്കീഴില്‍ കോര്‍ത്തിണക്കുന്നിനായി രൂപീകരിച്ച വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സജീവപ്രവര്‍ത്തകനും നേതാവുമായ ഡോ. കാവിലിന്റെ വേര്‍പാട് നികത്താനാവാത്തതാണെന്ന് മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണി അനുശോചനക്കുറിപ്പില്‍ അറിയിച്ചു. 

1970-കളില്‍ അമേരിക്കയില്‍ കുടിയേറിയ അദ്ദേഹം സാമൂഹിക, സാമ്പത്തിക വിഷയങ്ങളില്‍ പ്രഗത്ഭനും സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറും ആയിരുന്നു. മഞ്ചിന്റെ ഒരുത്തമ സുഹൃത്തായിരുന്ന ഡോ. കാവിലിന്റെ വേര്‍പാടില്‍ മഞ്ച് സെക്രട്ടറി ഡോ. സുജ ജോസ്, ട്രഷറര്‍ പിന്റോ ചാക്കോ, കമ്മിറ്റി അംഗങ്ങളായ ഫ്രാന്‍സിസ് തടത്തില്‍, മനോജ് വട്ടപ്പള്ളില്‍, രഞ്ജിത് പിള്ള, ആന്റണി കല്ലക്കാവുങ്കല്‍, മരിയ തോട്ടുകടവില്‍, ഷൈനി രാജു തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. 

വാര്‍ത്ത തയാറാക്കിയത്: ഫ്രാന്‍സിസ് തടത്തില്‍

ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍   മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക