Image

ഫാ.ജോസ് ചിറപ്പുറത്തിന് യാത്രയപ്പ് നല്‍കി

ജോണിക്കുട്ടി പിള്ളവീട്ടില്‍ Published on 01 July, 2016
ഫാ.ജോസ് ചിറപ്പുറത്തിന് യാത്രയപ്പ് നല്‍കി
ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ നിന്നും ഡാളസ് ക്രിസ്തുരാജ ദേവാലയത്തിലേക്ക് വികാരിയായി സ്ഥലം മാറിപോകുന്ന ബഹുമാനപ്പെട്ട റവ.ഫാ. ജോസ് ചറിപ്പുറത്തച്ചന് ജൂണ്‍ 26-ാം തീയ്യതി രാവിലെ 10 മണിയുടെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി റവ.ഫാ.തോമസ് മുളവനാലിന്റെ നേതൃത്വത്തില്‍ സ്‌നേഹോഷ്മളമായ യാത്രയപ്പു നല്‍കി. കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുള്ള ബഹുമാനപ്പെട്ട ഫാ.ജോസ് ചിറപ്പുറത്തച്ചന്‍ 2015 ഡിസംബര്‍ മാസം മുതല്‍ ചിക്കാഗോ സെന്റ് മേരീസ് ഇടവകയുടെയും, സേക്രഡ് ഹാര്‍ട്ട് ഇടവകയുടെയും അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. ജോസച്ചന്‍ തന്റെ അഗാധമായ ദൈവജ്ഞാനവും നേതൃത്വപാടവും വഴി കഴിഞ്ഞ ആറ് മാസക്കാലം കൊണ്ട് ചിക്കാഗോയിലെ പ്രവാസി സമൂഹത്തിന്റെ മുഴുവന്‍ സ്‌നേഹാദരങ്ങള്‍ പിടിച്ച് പറ്റിയെന്ന് മുളവനാലച്ചന്‍ സമ്മേളനത്തില്‍ പറയുകയുണ്ടായി. പുതിയ ശുശ്രൂഷകള്‍ക്ക് എല്ലാവിധ പ്രാര്‍ത്ഥനാശംസകളും ദൈവാനുഗ്രഹങ്ങളും നേരുകയും, അച്ചന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചിക്കാഗോ ക്‌നാനായ സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ഇടവകയെ പ്രതിനിധീകരിച്ച് പ്രധാന കൈക്കാരന്‍ റ്റിറ്റോ കണ്ടാരപ്പള്ളി സംസാരിക്കുകയുണ്ടായി. ബഹുമാനപ്പെട്ട ജോസച്ചന്റെ ത്യാഗപൂര്‍ണ്ണവും സമര്‍പ്പണ ബോധത്തോടുകൂടിയ എല്ലാ ശുശ്രൂഷകള്‍ക്കും സേവനങ്ങള്‍ക്കും ഇടവകയുടെ പേരിലുള്ള നന്ദി പറയുകയും, ഡാളസ് ഇടവക വികാരിയായി പ്രശോഭിക്കുന്നതിന് ദൈവാനുഗ്രഹവും പ്രാര്‍ത്ഥനയും നേരുകയും ചെയ്തു. ഇടവകയ്ക്കുവേണ്ടി കൈക്കാരന്‍മാരും പാരീഷ് എക്‌സിക്യൂട്ടീവും ചേര്‍ന്ന് ഇടവകയുടെ നന്ദിപ്രകാശമായ ജോസച്ചന് ഉപഹാരം നല്‍കി ആദരിച്ചു. ജോസച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ ഇടവകാംഗങ്ങള്‍ കാണിച്ച സ്‌നേഹത്തിനും സഹായത്തിനും നന്ദിപറയുകയും അച്ചന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിജയപ്രദമാകാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ഫാ.ജോസ് ചിറപ്പുറത്തിന് യാത്രയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക