Image

ഇത് ഐക്യസന്ദേശം : വാഷിങ്ടണ്‍ ചര്‍ച്ച് ഓഫ് എപിഫനി ദേവാലയം മുസ്‌ലിങ്ങള്‍ക്ക് നമസ്‌കാര സൗകര്യമൊരുക്കി

Published on 01 July, 2016
ഇത്  ഐക്യസന്ദേശം : വാഷിങ്ടണ്‍ ചര്‍ച്ച് ഓഫ് എപിഫനി ദേവാലയം മുസ്‌ലിങ്ങള്‍ക്ക് നമസ്‌കാര സൗകര്യമൊരുക്കി

വാഷിങ്ടണ്‍: വാഷിങ്ടണ്‍ ചര്‍ച്ച് ഓഫ് എപിഫനി ദേവാലയം മുസ്‌ലിങ്ങള്‍ക്ക് നമസ്‌കാരസൗകര്യമൊരുക്കി  ഐക്യസന്ദേശം നല്‍കുന്നു. 

വാഷിങ്ടണിലെ ചര്‍ച്ച് ഓഫ് എപിഫനിയിലാണ് കഴിഞ്ഞ എട്ടുവര്‍ഷമായി മുസ്‌ലിംങ്ങള്‍ക്ക് ജുമുഅ (വെള്ളിയാഴ്ചയിലെ നമസ്‌കാരം) നമസ്‌കാരത്തിന് സൗകര്യമൊരുക്കുന്നത്.

പരസ്പരം മനസിലാക്കുന്നിടത്താണ് ഇത്തരം ശ്രമങ്ങള്‍ ആരംഭിക്കുന്നതെന്ന് നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന ഇമാം ഫാറൂഖ് സഈദ് പറഞ്ഞു. തുടക്കത്തില്‍ 50 ആളുകളുമായി തുടങ്ങിയ ജുമുഅ നമസ്‌കാരത്തിന് ഇപ്പോള്‍ 300 ആളുകളുണ്ടെന്നും സഈദ് പറഞ്ഞു.

സമാധാനം കൊണ്ടുവരികയെന്ന ദൗത്യമാണ് തങ്ങള്‍ക്കുള്ളതെന്ന് ദേവാലയത്തിലെ പുരോഹിതന്‍ എലിസബത്ത് ഗാര്‍ഡനര്‍ പറയുന്നു. പരസ്പരം സ്‌നേഹിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുകയെന്നും ഗാര്‍ഡനര്‍ പറഞ്ഞു. 

 ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാന്‍ മുസ്‌ലിംങ്ങള്‍ വരുമെന്ന് അവര്‍ ഒരിക്കലും കരുതിയിട്ടുണ്ടാകില്ലെന്ന് സഈദ് പറഞ്ഞു.

വിശപ്പ് മാറ്റുന്നത് മാത്രമല്ല ആത്മാവിനെയും ഭക്ഷിപ്പിക്കുന്നതാണ് ദേവാലയം അധികൃതരുടെ പ്രവര്‍ത്തികളെന്ന് അനാഥനും വിശ്വാസിയുമായ സഈദ് ബോണ്ട് പറയുന്നു. 

50കാരനായ സഈദ് തന്റെ ഇരുപതാം വയസിലാണ് ഇസ്‌ലാമിലേക്ക് മതം മാറിയതെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് പള്ളിയെ കുറിച്ചറിഞ്ഞത്.

നമസ്‌കരിക്കുമ്പോള്‍ പള്ളിയിലെ മണിയടി ശബ്ദം കേള്‍ക്കാറുണ്ട്. ഇത്തരമൊരനുഭവം വളരെ സുഖം നല്‍കുന്നതാണ്. എല്ലാവരും ഒന്നാണെന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്നും സഈദ് പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക