ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ക്ക് കൂട്ടായ്മയുടെ പരസ്പര ശക്തി പകര്‍ന്ന ഫോമയുടെ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന സണ്ണി കല്ലൂപ്പാറയ്ക്ക്, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ന്യൂയോര്‍ക്ക് എമ്പയര്‍ റീജണല്‍ കമ്മിറ്റി ഏകകണ്ഠമായി പിന്തുണ പ്രഖ്യാപിച്ചു. തന്റെ മാതൃസംഘടനയ്ക്കും അമേരിക്കന്‍ മലയാളി സമൂഹത്തിനും വേണ്ടി എടുത്ത കൃത്യമായ നിലപാടുകള്‍, കലാ-സാംസ്കാരിക-പത്രപ്രവര്ത്ത രംഗത്തെ മുഖശബ്ദമായി നില്ക്കുന്ന വ്യക്തിത്വം എന്നീ മാനങ്ങള്‍ വച്ചാണ് അദ്ദേഹത്തിന് സംഘടനയുടെ ഐക്യദാര്‍ഢ്യം.
ഫോമയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ തുടര്‍ച്ചയ്ക്കായ് ബാധ്യസ്ഥരാവുന്ന അനുഗ്രഹീത കമ്മിറ്റിയിലേക്ക് സണ്ണി കല്ലൂപ്പാറ എന്ന വ്യക്തിത്വത്തിന്റെ സ്ഥായിയായ ആവശ്യം അംഗീകരിക്കപ്പെടേണ്ടതുണ്ട്. അമേരിക്കയില്‍ എത്തിയതിനു ശേഷം അദ്ദേഹം നിരന്തരമായി ഏര്‍പ്പെടുന്ന മേഖലകളില്‍ അപരിമേയമായ അംഗീകാരം നേടിയെടുക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയുടെയും കൃത്യാന്തര ബാഹുല്യത്തിന്റെയും സൂചകങ്ങളായി എന്നും നിലനില്ക്കുകയും ചെയ്യുന്നു. സണ്ണി കല്ലൂപ്പാറയെപ്പോലുള്ള ബഹുമാന വ്യക്തിത്വങ്ങള്‍ ഫോമയുടെ ദേശീയ കമ്മിറ്റിയില്‍ എത്തപ്പെടുക എന്നുള്ളത് കര്‍മഭൂമിയിലെ നമുക്ക് അനിവാര്യമാണെന്ന പക്ഷവും എമ്പയര്‍ റീജണല്‍ കമ്മിറ്റി ഭാരവാഹികള്‍ സാക്ഷ്യപ്പെടുത്തുന്നു.