Image

മൂന്നാമത്‌ മാഞ്ചസ്‌റ്റര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 25ന്‌

സഖറിയ പുത്തന്‍കളം Published on 04 February, 2012
മൂന്നാമത്‌ മാഞ്ചസ്‌റ്റര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 25ന്‌
മാഞ്ചസ്‌റ്റര്‍: യുകെ സെഹിയോന്‍ മിനിസ്‌ട്രി നേതൃത്വം നല്‍കുന്ന മൂന്നാമത്‌ മാഞ്ചസ്‌റ്റര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 25ന്‌ നടക്കും. ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കും. കണ്‍വന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം, കുമ്പസാരം, ആത്മീയ പങ്കുവയ്‌ക്കല്‍, വിടുതല്‍ ശുശ്രൂഷ, ഗാനശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും എന്ന്‌ ഫാ. സജി മലയില്‍ പുത്തന്‍പുര അറിയിച്ചു.

25ന്‌ രാവിലെ ഒന്‍പത്‌ മുതല്‍ വൈകുന്നേരം നാലു വരെ സെന്റ്‌ ആന്റണീസ്‌ കാത്തലിക്‌ പ്രൈമറി സ്‌കൂളിലാണ്‌ കണ്‍വന്‍ഷന്‍ നടക്കുന്നത്‌. വലിയ നോമ്പിന്‌ മുന്നോടിയായിട്ടുള്ള മാഞ്ചസ്‌റ്റര്‍ ബൈബിള്‍ കണ്‍വന്‍ഷനിലേക്ക്‌ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന്‌ ഷ്രൂസ്‌ബെറി രൂപതാ സിറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര അറിയിച്ചു. വിലാസം: St. Anthony's RC Primary School M 22 0NT
മൂന്നാമത്‌ മാഞ്ചസ്‌റ്റര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 25ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക