Image

മെല്‍ബണ്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഉദ്ഘാടനം ചെയ്തു

Published on 02 July, 2016
മെല്‍ബണ്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഉദ്ഘാടനം ചെയ്തു
മെല്‍ബണ്‍: സീറോ മലബാര്‍ സഭയുടെ യുവജന പ്രസ്ഥാനമായ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് നിലവില്‍ വന്നു. 

സൗത്ത് ഈസ്റ്റ് ഇടവകയുടെ കീഴില്‍ വരുന്ന യുവജനങ്ങളുടെ പ്രാതിനിത്യം ഉറപ്പാക്കുകയും യുവജനങ്ങളെ ക്രിസ്തീയ വിശ്വാസത്തിന്‍ കീഴില്‍ സജീവമായി പൊതുജന മധ്യത്തില്‍ ഉയര്‍ത്തി കൊണ്ടുവരുകയുമാണ് ലക്ഷ്യമെന്നു ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മാര്‍ ബോസ്‌കോ പുത്തൂര്‍ പറഞ്ഞു.

ചടങ്ങില്‍ മെല്‍ബല്‍ രൂപത ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുര, സൗത്ത് ഈസ്റ്റ് ഇടവക വികാരി ഫാ. ഏബ്രാഹം കുന്നത്തോളി, യുവജനപ്രസ്ഥാനത്തിന്റെ അനിമേറ്റര്‍മാരായ സുനില്‍ തോമസ്, ബീന ഷാജി, യൂത്ത് കോഓര്‍ഡിനേറ്റര്‍മാരായ ഷെറിന്‍ സേവ്യര്‍, നിക്കി പൈനാടത്ത്, ആഗ്‌നല്‍ വില്‍സണ്‍, ജോര്‍ജ് ജോസ് എന്നിവര്‍ സംബന്ധിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക