Image

അബുദാബി ഇന്ത്യാ ഫെസ്‌റ്റില്‍ വനിതാ ഫുഡ്‌ ഫെസ്റ്റും ചെണ്ടമേളവും ശ്രദ്ധേയമായി

Published on 04 February, 2012
അബുദാബി ഇന്ത്യാ ഫെസ്‌റ്റില്‍ വനിതാ ഫുഡ്‌ ഫെസ്റ്റും ചെണ്ടമേളവും ശ്രദ്ധേയമായി
അബുദാബി: ഇന്ത്യാ ഫെസ്‌റ്റിവലിനോടനുബന്ധിച്ച്‌ വനിതകളുടെ നേതൃത്വത്തിലുള്ള ഫുഡ്‌ ഫെസ്റ്റും ചെണ്ടമേളവും ശ്രദ്ധേയമായി. വനിതകള്‍ തയാറാക്കിയ ഭക്ഷ്യരുചി നുകരാനുള്ള തിക്കും തിരക്കും അര്‍ധരാത്രിവരെ തുടര്‍ന്നു. പരമ്പരാഗത രീതിയിലുള്ള ഭക്ഷ്യ വിഭവങ്ങളും സാംസ്‌കാരിക പരിപാടികളും അവതരിപ്പിക്കാന്‍ വനിതകളുടെ മല്‍സരമായിരുന്നു ഫെസ്‌റ്റിവല്‍ നഗരിയില്‍. ഇവ ആസ്വദിക്കാന്‍ അര്‍ധരാത്രിയിലും ജനത്തിരക്ക്‌ തുടരുകയായിരുന്നു.

നാടന്‍ ഭക്ഷ്യ വിഭവങ്ങളില്‍ കപ്പയും മത്തിയും, അട, പൊരിച്ച കോഴിയും ചപ്പാത്തിയും, ഉണ്ണിയപ്പം, നെയ്യപ്പം തുടങ്ങി ഒട്ടേറെ നാടന്‍ വിഭവങ്ങള്‍ വിളമ്പി വനിതകള്‍ ഫെസ്‌റ്റിവലില്‍ ജനകീയരായി. ഇതോടൊപ്പം വേദിയില്‍ വിവിധ കലാ പരിപാടികള്‍ക്കൊപ്പം ചെണ്ട മേളവും സംഘഗാനവും നടത്തി വനിതകള്‍ കയ്യടി നേടി.
അബുദാബി ഇന്ത്യാ ഫെസ്‌റ്റില്‍ വനിതാ ഫുഡ്‌ ഫെസ്റ്റും ചെണ്ടമേളവും ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക