Image

വൃന്ദാവന്‍ ക്യാമ്പ് സംഘടിപ്പിച്ചു

Published on 04 July, 2016
വൃന്ദാവന്‍ ക്യാമ്പ് സംഘടിപ്പിച്ചു

  മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി മെല്‍ബണിന്റെ ബാല സംഘടനയായ വൃന്ദാവന്‍ ജൂലൈ രണ്ടിനു നടത്തിയ ഏകദിന ക്യാമ്പില്‍ വിവിധ പ്രായത്തിലുള്ള നൂറോളം കുട്ടികള്‍ പങ്കെടുത്തു.

കുട്ടികളുടെ സംസ്‌കാരികപരമായ അറിവ്, പ്രതിഭാ വികസനം, നല്ല ആരോഗ്യപരമായ ജീവിതശൈലി തുടങ്ങിയവയുടെ വികസനം ഉള്‍കൊള്ളിച്ചു നടത്തിയ ക്യാമ്പില്‍ കുട്ടികള്‍ക്കായി വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.

പങ്കെടുത്ത എല്ലാ കുട്ടികളുടെയും അഭിപ്രായ പ്രകടനത്തിനുശേഷം രഞ്ജന വിജയ് നാരായണന്റെ നന്ദി പ്രകാശനത്തോടെ ക്യാമ്പ് പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: വിജയകുമാരന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക