Image

മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ 'മെല്‍ബണ്‍ ഓണം 2016' സെപ്റ്റംബര്‍ 10ന്

Published on 04 July, 2016
മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ 'മെല്‍ബണ്‍ ഓണം 2016' സെപ്റ്റംബര്‍ 10ന്

 മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഓണാഘോഷമായ മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ 'മെല്‍ബണ്‍ ഓണം 2016' ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. 

സ്പ്രിംഗ് വേല്‍ ടൗണ്‍ ഹാളില്‍ സെപ്റ്റംബര്‍ 10നാണ് (ശനി) ആഘോഷ പരിപാടികള്‍. വിവിധ മതമേലധ്യക്ഷന്‍മാര്‍, കലാസാമൂഹ്യ സാംസ്‌കാരിക മേഘലകളിലെ പ്രമുഖര്‍, വിവിധ സംഘടന പ്രതിനിധികള്‍, മലയാളികളുടെ മനം കവര്‍ന്ന പ്രിയങ്കരനായ യുവതാര സാന്നിധ്യം ഓണാഘോഷത്തിനു മാറ്റുകൂട്ടും. 

ഓണസദ്യയുടെ തിരക്ക് നിയന്ത്രിക്കുവാനായി ഈ വര്‍ഷം മുന്നൂറോളം ഇരിപ്പിടങ്ങള്‍ അധികമായി കൂട്ടുവാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ വിവിധ കലാപരിപാടികളുടെ റിഹേഴ്‌സലുകളും പൂര്‍ത്തിയായി കഴിഞ്ഞു.

വിവരങ്ങള്‍ക്ക്: ഡോ. ഷാജി വര്‍ഗീസ് 0401 865 790, അജി പുനലൂര്‍ 0401 426 932,

വിജേഷ് വിജയന്‍ 0411 221 382.

റിപ്പോര്‍ട്ട്: ഡോ. ഷാജി വര്‍ഗീസ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക