Image

മലയാള സിനിമയ്ക്ക് ഫൊക്കാനയുടെ ആദരവ് താരത്തിളക്കത്തില്‍ ഫൊക്കാനാ കണ്‍­വന്‍ഷന്‍

അനില്‍ പെ­ണ്ണുക്കര Published on 03 July, 2016
മലയാള സിനിമയ്ക്ക് ഫൊക്കാനയുടെ ആദരവ് താരത്തിളക്കത്തില്‍ ഫൊക്കാനാ കണ്‍­വന്‍ഷന്‍
താരതിളക്കത്തില്‍ ഫൊക്കാനയുടെ 17 മത് ദേശീയ കണ്‍വന്‍ഷനു കാനഡായില്‍ പ്രോജ്വലമായ തുടക്കം .സുരേഷ് ഗോപി,ദിലീപ്,ജോജു ജോര്‍ജ്,ജോയ് മാത്യു ,വിനീത് ,മമ്ത മോഹന്‍ ദാസ് ,തുടങ്ങി 20 ല്‍ പരം താരങ്ങളും ലാല്‍ ജോസ്,ബിജിബാല്‍ ,വിജയ് യേശുദാസ്,ജി.വേണുഗോപാല്‍ ,തുടങ്ങി നിരവധി പ്രഗതഭാരയുടെ സാന്നിധ്യത്തില്‍ ഫൊക്കാന മലയാള സിനിമയ്ക്ക് ആദരവ് നല്‍കിയപ്പോള്‍ ഫൊക്കാന എന്ന സംഘടന കലയുടെയും,സാഹിത്യത്തിന്റെയും ,.സംസ്കാരത്തിന്റെയും മകുടോദാഹരണമായി .3 ദിനരാത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ത്തു വയ്ക്കുക ഫൊക്കാനാ ഫിങ്ക പുരസ്­കാര രാവ് ആയിരിക്കും എന്നതില്‍ സംശയം ഇല്ല.സുരേഷ് ഗോപി എം .പി ആയതിനു ശേഷം രാജയത്തിനു പുറത്തു പങ്കെടുക്കുന്ന ചാടാനാകു എന്ന പ്രത്യേകത ,ദിലീപിന് ഈ വര്‍ഷം ലഭിക്കുന്ന ആദ്യ അവാര്‍ഡ് അങ്ങനെ ഓരോ നിറവുകാലാണ് ഓരോ താരങ്ങള്‍ക്കും പറയാന്‍ ഉണ്ടാകുക .സുരേഷ് ഗോപി തനി രാഷ്ട്രീയക്കാരന്‍ ആയി മാറിപ്പോയോ എന്നു മലയാളികള്‍ക്ക് സംശയം .പക്ഷെ ഞങ്ങള്‍ക്ക് സുരേഷ് ഗോപി എന്ന നടനെ മതിയെന്നു കാനഡാ മലയാളികള്‍ .താരങ്ങള്‍ക്കൊപ്പം നിന്നു സെല്‍ഫി എടുക്കുവാന്‍ കാഴ്ചക്കാരെക്കാള്‍ മത്സരിച്ചത് ഫൊക്കാന നേതാക്കള്‍ തന്നെ ആയിരുന്നു . ദിലീപ് വേദിയില്‍ എത്തിയപ്പോള്‍ ഉള്ള കരഘോഷം ഇപ്പോഴു നിലച്ചിട്ടില്ല .

ഫൊക്കാനാ ദേശീയ കണ്‍വന്‍ഷന് കൊഴുപ്പേകാന്‍ മലയാളത്തിന്റെ സുപ്പര്‍സ്റ്റാര്‍ ദിലീപ് എത്തിയത് കാനഡ മലയാളികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.ദിലീപിന്റെ വരവു് കാനഡാ മലയാളികള്‍ ഉത്സവമാക്കിത്തീര്‍ത്തു . ഫൊക്കാനയുടെ ‘ഫിംകാ ‘അവാര്ട് നിശയുടെ മുഖ്യ ആകര്‍ഷണം മലയാളിയുടെ പ്രിയപ്പെട്ടെ ദിലീപ് ആയിരുന്നു. മിമിക്രി രംഗത്ത്‌നിന്നും മലയാള സിനിമയില്‍ എത്തിയ ദിലീപിന്റെ വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ് .ഇതൊരു കലാകാരനും അനുകരിക്കാവുന്ന ആത്മ സമര്‍പ്പണമാണ് ദിലീപിന്റെ പ്രത്യേകത .കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. ജോക്കറിനുശേഷം ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയര്‍ന്നു. മാനത്തെ കൊട്ടാരം (1994) മുതല്‍ നിരവധി ചിത്രങ്ങളില്‍ നായകനായി. കുഞ്ഞിക്കൂനന്‍, ചാ­ന്ത്‌­പൊട്ട്,സൌണ്ട് തോമാ എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി. കാനഡാ യില്‍ ഷൂട്ടു ചെയ്ത "ടു കണ്ട്രീസ് ",കിന്‍ലിയര്‍ തുടങ്ങിയവയാണ് ഏറ്റവും പുതിയ ചിത്രങ്ങള്‍ .അടൂര്‍ ഗോപാലകൃഷ്ണന്റെ "പിന്നെയും "എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നു ഇപ്പോള്‍ .അന്താരാഷ്­ട്ര പ്രശസ്തി യുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയെ ദിലീപ് വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത് .ഫൊക്കാനയുടെ പുരസ്കാരം കൂടി ലഭിച്ചതോടെ പ്രവാസി മലയാളികളുടെ വോട്ടെടുപ്പിലൂടെ പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളി നടന കൂടി ആകും ദിലീപ് .മലയാളത്തിന്റെ ഭാവ നടന്‍ ജോയ് മാത്യു,തമാശയ്ക്കു പുതിയ ചാംല്‍ക്കാരം സൃഷ്ട്ടിച്ച ജോജു ജോര്‍ജ്,ബാല നടനായി സിനിമയില്‍ എത്തി ഇപ്പോള്‍ സംവിധായകന്‍ കൂടി ആയി മാറിയ വിനീത് കുമാര്‍ ,സംവിധായകന്‍ ലാല്‍ ജോസ് ,വിജയ് യേശുദാസ് ,വേണു ഗോപാല്‍ തുടങ്ങിയ നിരവ്‌സ്ടി ചലചിത്ത പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടത്തപ്പെട്ട ഫിംകാ അവാര്‍ഡ് നൈറ് ഫൊക്കാനയുടെ ചരിത്രത്തിലെ ഒരിക്കലും മറന്നു പോകാത്ത ഒരു ഏടായിരിക്കും കാനഡാ മലയാളികള്‍ക്ക് സമ്മാനിച്ചത്.
മലയാള സിനിമയ്ക്ക് ഫൊക്കാനയുടെ ആദരവ് താരത്തിളക്കത്തില്‍ ഫൊക്കാനാ കണ്‍­വന്‍ഷന്‍മലയാള സിനിമയ്ക്ക് ഫൊക്കാനയുടെ ആദരവ് താരത്തിളക്കത്തില്‍ ഫൊക്കാനാ കണ്‍­വന്‍ഷന്‍മലയാള സിനിമയ്ക്ക് ഫൊക്കാനയുടെ ആദരവ് താരത്തിളക്കത്തില്‍ ഫൊക്കാനാ കണ്‍­വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക