Image

ഐപിഎല്‍: ശ്രീശാന്ത് രാജസ്ഥാന്‍ റോയല്‍സില്‍

Published on 04 February, 2012
ഐപിഎല്‍: ശ്രീശാന്ത് രാജസ്ഥാന്‍ റോയല്‍സില്‍
ബാംഗ്ലൂര്‍: ഐപിഎല്‍ അഞ്ചാം സീസണിലേക്കുള്ള താരലേലത്തില്‍, കഴിഞ്ഞ സീസണില്‍ കൊച്ചി ടസ്‌ക്കേഴ്‌സ് കേരള ടീമംഗമായിരുന്ന മലയാളി താരം ശ്രീശാന്തിനെ രണ്ടുകോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. കൊച്ചി ടസ്‌ക്കേഴ്‌സ്   ടീമിലെ മറ്റൊരു താരം ആര്‍.പി. സിങ്ങിനെ (2.95 കോടി) മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.

വിനയ് കുമാറിനെ അഞ്ച് കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സും ഓഫ് സ്പിന്നര്‍ രമേഷ് പൊവാറിനെ കിങ്‌സ് ഇലവന്‍ പഞ്ചാബും സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോജിനെ (2 കോടി 37 ലക്ഷം) രാജസ്ഥാന്‍ റോയല്‍സും ഹര്‍ഷല്‍ ഗിബ്‌സിനെ (25 ലക്ഷം) മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരേയ്‌നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി.

വി.ആര്‍.വി. സിങ്, ഒവൈസ് ഷാ, ലൂക്ക് റൈറ്റ്, ഗ്രഹാം സ്വാന്‍, തമീം ഇക്ബാല്‍, പീറ്റര്‍ സിഡില്‍, ജസ്റ്റിന്‍ കെംപ്, വെര്‍നോന്‍ ഫിലാന്‍ഡര്‍, ഉപ്പല്‍ തരംഗ, മെര്‍ലണ്‍ സാമുവല്‍സ്, ഡ്വെയ്ന്‍ സ്മിത്ത്, ഫിഡല്‍ എഡ്വേഡ്‌സ്, രവി രാംപോള്‍, ടിം സൗത്തി, കെവിന്‍ ഒബ്രേയ്ന്‍ എന്നിവരെ കൈക്കൊള്ളാന്‍ ഒരു ടീമും തയാറായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക