Image

നോര്‍ക്കാ റൂട്ട്‌സ്‌ ഡയറക്‌ടര്‍ ഇസ്‌മയില്‍ റാവുത്തര്‍ ഫോമാ കണ്‍വന്‍ഷനില്‍

Published on 06 July, 2016
നോര്‍ക്കാ റൂട്ട്‌സ്‌ ഡയറക്‌ടര്‍ ഇസ്‌മയില്‍ റാവുത്തര്‍ ഫോമാ കണ്‍വന്‍ഷനില്‍
യു എ ഇയിലെ പ്രമുഖ ബിസിനസുകാരനും നോര്‍ക്ക റൂട്ട്‌സിന്റെ ഡയറക്‌ടറുമായ ഇസ്‌മയില്‍ റാവുത്തര്‍ ഫോമയുടെ മയാമി കണ്‍വന്‍ഷനില്‍ അതിഥിയായെത്തുന്നു. പ്രവാസിപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട്‌ പ്രവര്‍ത്തിക്കുന്ന റാവുത്തര്‍ അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ കേരളസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ സഹായിക്കുമെന്ന്‌ പറഞ്ഞു. 

ഫോമയുടെ പ്രധാന അജണ്ടയായ പ്രവാസി മലയാളികളുടെ കേരളത്തിലെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ അടുത്തുവരുന്ന കമ്മിറ്റിക്ക്‌ എല്ലാ വിധ പിന്തുണയും റാവുത്തര്‍ വാഗ്‌ദാനം ചെയ്‌തു. കണ്‍വന്‍ഷന്‍ പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യുന്നതാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക