Image

ഫോമ കണ്‍വന്‍ഷന്‍ നേഴ്‌സസ് സെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 06 July, 2016
ഫോമ കണ്‍വന്‍ഷന്‍ നേഴ്‌സസ് സെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഫ്‌ളോറിഡ: മയാമിയില്‍ തിരി തെളിയുന്ന അഞ്ചാമത് ഫോമ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള നേഴ്‌സസ് സെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലായ് 8-ാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കണ്‍വന്‍ഷന്‍ നഗറില്‍ ശ്രദ്ധേയമായ നേഴ്‌സസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നു. സെമിനാറിനോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ഉണ്ടായിരിക്കും. അതോടൊപ്പം ഇന്ത്യയിലെ വിവിധ കോളേജുകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് പരസ്പരം കണ്ടുമുട്ടുന്നതിനും ആശയവിനിമയം നടത്തുന്നതിനും ഫോമ അവസരം ഒരുക്കുന്നു.

അമേരിക്കന്‍ മലയാളി ന്യൂജനറേഷന് കര്‍മഭൂമിയില്‍ ഒരുപാട് തൊഴിലവസരങ്ങള്‍ തുറക്കപ്പെടുന്നുണ്ട്. തൊഴില്‍ മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറാനും നേഴ്‌സിങ് രംഗത്തെ പുതിയ സാധ്യതകള്‍ പങ്കു വയ്ക്കുവാനും വിവിധ നേഴ്‌സിങ് കോളേജുകളിലെ പ്രഗത്ഭരായ അദ്ധ്യാപകരും സാങ്കേതിക വിദഗ്ധരും ക്ലാസുകള്‍ നയിക്കുമെന്ന് നേഴ്‌സസ് സെമിനാര്‍ ചെയര്‍പേഴ്‌സണ്‍ അലീഷ കുറ്റിയാനി അറിയിച്ചു. 

അറുപതുകളില്‍ കേരളത്തില്‍ നിന്ന്  അമേരിക്കയിലെ നേഴ്‌സിങ് മേഖലയിലേക്ക് ജോലി തേടിയെത്തിയ നേഴ്‌സുമാരാണ് ഇവിടേക്കുള്ള മലയാളി കുടിയേറ്റത്തിന് പാതയൊരുക്കിയത്. ഇന്നും അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഭൂരിഭാഗവും നേഴ്‌സിങ് രംഗത്താണ് ജോലി ചെയ്യുന്നത്. വിവര സാങ്കേതിക വിദ്യയില്‍ ഉണ്ടായ വിപ്ലവകരമായ കുതിച്ചു ചാട്ടം നേഴ്‌സിങ് മേഖലയിലും വേഗത്തിലുള്ള മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ബെഡ് സൈഡില്‍ നിന്ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലേക്ക് അതിവേഗത്തിലുളള വളര്‍ച്ച നേടുകയാണ് നേഴ്‌സിങ്. രോഗീപരിചരണം മാത്രമല്ല, വിദൂര നിയന്ത്രിത സംവിധാനത്തോടു കൂടിയുളള നിരവധി ജോലി സാധ്യതകളും അനുദിനം സൃഷ്ടിക്കപ്പെടുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അലൂമിനി സമ്മേളനം ഒരുക്കുന്നതിനുമായി ബന്ധപ്പെടുക. 

ചെയര്‍: അലീഷ കുറ്റിയാനി- 305 450 7518
കോ-ചെയര്‍: ജിസി തോമസ്- 702 384 6991

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക