Image

കൊച്ചി മെട്രോ: പുതുക്കിയ പദ്ധതിരേഖ സമര്‍പ്പിച്ചു

Published on 04 February, 2012
കൊച്ചി മെട്രോ: പുതുക്കിയ പദ്ധതിരേഖ സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധിതിയുടെ പുതുക്കിയ പദ്ധതി രേഖ കേരളം സമര്‍പ്പിച്ചു. കേന്ദ്ര നഗരവികസനമന്ത്രാലയത്തിനാണ് പുതുക്കിയ പദ്ധതി രേഖ സമര്‍പ്പിച്ചത്. പദ്ധതിരേഖ ചര്‍ച്ചചെയ്യുന്നതിനായി പൊതുനിക്ഷേപ ബോര്‍ഡ് യോഗം ഒരാഴ്ചയ്ക്കുള്ളില്‍ ചേരും. 

പൊതുനിക്ഷേപ ബോര്‍ഡ് യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.പി.പ്രഭാകരന്‍ കേന്ദ്ര നഗരവികസന സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. കൊച്ചി മെട്രോയ്ക്ക് കേന്ദ്രാനുമതി ലഭിക്കുന്നത് വേഗത്തിലാക്കുന്നതു സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക