Image

ഫൊക്കാന വേദിയില്‍ അമ്മയ്ക്കും മകള്‍ക്കും സമ്മാനത്തിളക്കം

Published on 05 July, 2016
ഫൊക്കാന വേദിയില്‍ അമ്മയ്ക്കും മകള്‍ക്കും സമ്മാനത്തിളക്കം
ടൊറന്റോ: പതിനേഴാമത് ഫൊക്കാന കണ്‍വന്‍ഷന്‍ വേദിയില്‍ സമ്മാനം ഏറ്റുവാങ്ങി അമ്മയും മകളും മികവിന്റെ അപൂര്‍വ വാര്‍ത്ത സൃഷ്ടിച്ചു. മിസ് ഫൊക്കാന പേജന്റില്‍ സെക്കന്റ് റണ്ണറപ്പായ അഞ്ജലി വെട്ടവും ഫ്‌ളവര്‍ ഷോയില്‍ ഒന്നാം സ്ഥാനം നേടിയ അഞ്ജലിയുടെ അമ്മ ഗ്രേസ് വെട്ടവുമാണ് മത്സര വേദിയില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. 

ന്യൂയോര്‍ക്ക് റോക്ക്‌ലാന്‍ഡിലെ താപ്പെന്‍ സീ ഹൈസ്‌ക്കൂളില്‍ നിന്ന് ഗ്രാജൂവേറ്റ് ചെയ്ത അഞ്ജലി ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഏഴു വര്‍ഷത്തെ മെഡിക്കല്‍ പ്രോഗ്രാം ചെയ്യുന്നു. ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ യൂത്ത് ലീഡര്‍, താപ്പെന്‍ സീ ഹൈസ്‌ക്കൂളിലെ മള്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ്, സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് പള്ളിയിലെ യൂത്ത് ലീഡര്‍ തുടങ്ങിയ നിലകളില്‍ സംഘടന രംഗത്തും ആത്മീയ രംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചിട്ടുള്ള അഞ്ജലി കഴിവുറ്റ നര്‍ത്തകിയും കോറിയോഗ്രാഫറുമാണ്. പഠനത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്നു. ഇന്ത്യയിലെയും അമേരിക്കയിലെയും വികലാംഗരായ അനാഥര്‍ക്ക് സഹായമെത്തിക്കുന്നതിലും തത്പരയാണ്. ചിത്രരചനയും, നൃത്തവും, പിയാനോ, വയലിന്‍ വായനയുമൊക്കെയാണ് അഞ്ജലി വെട്ടത്തിന്റെ ഹോബികള്‍. 

ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ സ്‌ക്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ആയ ഗ്രേസ് വെട്ടം വെസ്റ്റ്‌ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററിലെ ഫാര്‍മസിസ്റ്റായി ജോലി നോക്കുന്നു. പ്രസംഗത്തിലും സംഗീതത്തിലും നൃത്തത്തിലും മികവുള്ള ഗ്രേസ് വെട്ടം മലയാളി മങ്ക മത്സരത്തിലും തിളങ്ങിയിട്ടുണ്ട്. പുഷ്പാലങ്കാരമാണ് ഗ്രേസിന്റെ പാഷന്‍. വിവിധ വേദികളില്‍ പൂക്കള്‍ അലങ്കരിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റായിരുന്ന ഷാജി മോന്‍ വെട്ടമാണ്  ഗ്രേസ് വെട്ടത്തിന്റെ ഭര്‍ത്താവ്. ന്യൂയോര്‍ക്കിലെ റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ താമസിക്കുന്നു. 

ഫൊക്കാന വേദിയില്‍ അമ്മയ്ക്കും മകള്‍ക്കും സമ്മാനത്തിളക്കംഫൊക്കാന വേദിയില്‍ അമ്മയ്ക്കും മകള്‍ക്കും സമ്മാനത്തിളക്കംഫൊക്കാന വേദിയില്‍ അമ്മയ്ക്കും മകള്‍ക്കും സമ്മാനത്തിളക്കംഫൊക്കാന വേദിയില്‍ അമ്മയ്ക്കും മകള്‍ക്കും സമ്മാനത്തിളക്കംഫൊക്കാന വേദിയില്‍ അമ്മയ്ക്കും മകള്‍ക്കും സമ്മാനത്തിളക്കംഫൊക്കാന വേദിയില്‍ അമ്മയ്ക്കും മകള്‍ക്കും സമ്മാനത്തിളക്കംഫൊക്കാന വേദിയില്‍ അമ്മയ്ക്കും മകള്‍ക്കും സമ്മാനത്തിളക്കംഫൊക്കാന വേദിയില്‍ അമ്മയ്ക്കും മകള്‍ക്കും സമ്മാനത്തിളക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക