Image

പ്രായ വിവാദം: കോടതി വിധി കാത്തിരിക്കണമെന്ന് ആന്റണി

Published on 04 February, 2012
പ്രായ വിവാദം: കോടതി വിധി കാത്തിരിക്കണമെന്ന് ആന്റണി
കൊച്ചി: കരസേനാ മേധാവിയുടെ പ്രായ വിവാദത്തില്‍ കോടതിവിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. വിഷയം ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിധി വരുന്നതുവരെ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ കാത്തിരിക്കണം. സുപ്രീം കോടതിയുടെ നിരീക്ഷണത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. 

എറണാകുളത്തെയും വെല്ലിങ്ടണ്‍ ഐലന്‍ഡിനെയും ബന്ധിപ്പിക്കുന്ന വെണ്ടുരുത്തി വിക്രാന്ത് പാലം ഉദ്ഘാടനം ചെയ്യാന്‍ കൊച്ചിയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കേന്ദ്രവും കേരളവും കൈകോര്‍ത്താല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക