Image

ചരിത്രംകുറിച്ച് ഫൊക്കാന സാഹിത്യ സമ്മേളനവും, ചിരി അരങ്ങും

Published on 06 July, 2016
ചരിത്രംകുറിച്ച് ഫൊക്കാന സാഹിത്യ സമ്മേളനവും, ചിരി അരങ്ങും
ടൊറന്റോ: ഫോക്കാനയുടെ നാളിതു വരെയുള്ള ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന സാഹിത്യ സമ്മേളനവും ചിരി അരങ്ങും. ചെയര്‍പേഴ്‌സണ്‍, സാഹിത്യകാരനായ ശ്രീ ജോണ്‍ ഇളമതയായിരുന്നു. കോ- ചെയറായി ശ്രീമതി നിര്‍മല തോമസ്,ശ്രീ ദിവാകരന്‍ നമ്പൂതിരി എന്നിവര്‍ പ്രവര്‍ത്തിച്ചു. പ്രശസ്ത കവിയും, നടനുമായ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് സാഹിത്യ സമ്മേളനം ഉത്ഘാടനം ചെയ്ത് ആമുഖ പ്രഭാഷണം നടത്തി.

സാഹിത്യത്തെ, കവിതയെ, കവികളെ, ഇതര വിഭാഗ എഴുത്തുകാരെ ആരാധിക്കണമെന്നില്ല ,അവരുടെ കൃതികള്‍ എല്ലാവരും വായിക്കണമെന്നില്ല. എന്നാല്‍ അതു താല്പരൃമുള്ളവര്‍ വായിച്ചാല്‍ മതിയെന്നും,അവരെ ബ ഹുമാനക്കുല്ലെങ്കില്‍ തന്നെ അവരെ ഭയപ്പെടണമെന്നും ആമുഖത്തില്‍ അദ്ദേഹം ശക്തമായി പ്രതികരിച്ചു. ശ്രീ ദിവാകരന്‍ നമ്പൂതിരി മോഡറേറ്ററായിരുന്നു.

തടര്‍ന്ന് നാട്ടില്‍ നിന്നെത്തിയ സാഹിത്യകാരന്‍ ശ്രീ സതീഷ് ബാബു, ശ്രീമാന്മാരായ പ്രഫസര്‍  കോശി  തലക്കല്‍,  അശോകന്‍ വെങ്ങശേരി,ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍, ഡോക്ടര്‍ മാത്യു തെക്കേടത്ത്, ഡോകടര്‍ പി.സി.നായര്‍, മുരളി ജെ നായര്‍, തമ്പി ആന്‍റണി, അബ്ദുള്‍ പുന്നയൂര്‍ക്കുളം, സുരേഷ് നെല്ലിക്കോട്, സാംസി കൊടുമണ്‍, കെ.കെ.ജോണ്‍സണ്‍, ജയിംസ് കുരീക്കാട്ടില്‍, ശ്രീമതിമാരാരായ നീന പനക്കല്‍,ഷീല ഡാനിയല്‍, തുടങ്ങിയവര്‍ ലഘു പ്രഭാഷണങ്ങള്‍ നടത്തി.

തുടര്‍ന്ന് ചര്‍ച്ചകളും. രാവിലെ ആരംഭിച്ച കവി അരങ്ങും കാവ്യാലാപനവും ഹൃദ്യമായി.

അതിനു ശേഷം നടന്ന ചിരി അരങ്ങ് കണ്‍വന്‍ഷന്‍െറ മുഖഛായ മാറ്റി. വലിയ ഒരു ഹോളില്‍ നിറസദസില്‍ പൊട്ടിചിരികളുടെ ഘോഷയാത്ര അരങ്ങേറി. ശ്രീ ജോണ്‍ ഇളമത മോഡറേറ്ററായിരുന്നു. ചിരി നയിച്ചത് റോച്‌­സ്റ്ററിലെ പ്രശസതനായ കാള്‍ഡിയോളജിസ്റ്റ് ഡോകടര്‍ മാത്യു തെക്കേടത്തായിരുന്നു. പാരടികളിലൂടെയും, പഴയ പാട്ടുകളിലൂടെയും നര്‍മ്മത്തെ പൂക്കറ്റികളായി ചിതറിച്ചുകൊണ്ടുള്ള അവതരണം ചിരി അരങ്ങിന്‍െറ ചരിത്രം മാറ്റിക്കുറിച്ചു. അരങ്ങില്‍ റവ.ഫാദര്‍ തോമസ് താഴത്തില്‍ ശുദ്ധഹാസ്യത്തി അമിട്ടുകള്‍ പൊട്ടിച്ചു.ശ്രീ സംഗമേശ്വരന്‍ മാണിക്യ അയ്യര്‍ പരിഹാസാക്ഷേപ സാഹിത്യത്തിന്‍െറ പൂത്തിരികള്‍ കത്തിച്ചു. ശ്രീ ജോയി ഉടുമ്പന്നൂര്‍ സ്വതസിദ്ധമായ കഥാപ്രസംഗ ശൈലിയില്‍ നര്‍മ്മത്തിന് പുതിയ മാനങ്ങള്‍ നല്‍കി. തുടര്‍ന്ന് ശ്രീമാന്മാരായ ഡോ. മാത്യു തെങ്ങനാട്, അക്വൗനാസ് വിന്‍സന്റ് എന്നിവരും അരങ്ങില്‍ വിളങ്ങി.

ഉച്ചയ്ക്കു ശേഷം സാഹിത്യത്തിന്‍െറ മറ്റു ശാഖകളായ നോവല്‍,കഥ വിഭാഗം ശ്രീ സതീഷ്ബാബു ഉത്ഘാടനം ചെയ്ത് ആമുഖ പ്രഭാഷണം നടത്തി, ജോണ്‍ ഇളമത നോവലിനും, നിര്‍മല കഥക്കും മോഡറേറ്ററായി. പുസതക പ്രകാശനങ്ങള്‍, സാഹിത്യ സമ്മേളന വിജയികള്‍ക്കുള്ള അവാര്‍ഡുദാനം എന്നിവ നടന്നു.

സാഹിത്യത്തോടും, സമ്മേളനങ്ങളാടും, ഫോക്കാന സംഘാടകര്‍ കാട്ടിയ അവഗണനയും, സാഹിത്യപ്രതിഭകളെ മുഖ്യ സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കാതെയും, ബാങ്ക്വറ്റിന്‍െറ അടിത്തട്ടില്‍ അവരെ നീക്കി നിര്‍ത്തുകയും ''നന്ദി''എന്ന ഒരു വാക്കു പറയാന്‍ മടി കാണിക്കകയും ചെയ്തത് മലയാളി തനിമയുടെ സംസക്ക്ാരം തന്നെയോ! അസ്ഥാനത്ത് തള്ളി
യറി ഫോട്ടോയില്‍ കാണുന്നവരും, വാര്‍ത്തകള്‍ വളച്ചൊടിച്ച് മലയാളി സംസ്ക്കാരത്തെ വികലമാക്കുകയും, ചെയ്ത് മാദ്ധ്യമങ്ങളില്‍ വരുബോള്‍, "തൂണും ചാരി നിന്നവര്‍ പെണ്ണിനേയും കാണ്ടു പോയി''എന്ന കഥ തന്നെ ഈ സമ്മേളനത്തിന്‍െറ അവസ്ഥയും! മറ്റൊരു ശോചനീയവസ്ത ആയിരം ഡോളര്‍ മുടക്കി പരിപാടിക്കു വന്നവര്‍ കാണേണ്ടി വന്നത് നാട്ടില്‍ നിന്നെത്തിയ താരനിരകളുടെ പ്രകടനമല്ല, അവര്‍ക്ക് അവാര്‍ഡു കൊടുക്കയും, വാനോളം പുകഴ്ത്തുകയും ചെയ്യുന്ന അരോചകമായ കാഴ്ച്ച, ഇതൊക്കെ നടക്കട്ടെ പേരിനെങ്കിലും എങ്കെിലുമൊക്കെ കാട്ടാമായിരുന്നല്ലോ! സാഹിത്യം, സംസ്ക്കാരത്തിന്‍െറ മുഖമുദ്രയെന്ന് വീമ്പിളക്കുന്ന ഇവിടത്തെ സാംസ്ക്കാരിക സംഘടനകള്‍ക്ക് ഒരു സാഹിത്യ സമ്മേളനം ഇനി മേലില്‍ ഭൂഷണമല്ല!

മാത്യു, റോച്ചസ്റ്റര്‍ അറിയിച്ചതാണി­ത്.
ചരിത്രംകുറിച്ച് ഫൊക്കാന സാഹിത്യ സമ്മേളനവും, ചിരി അരങ്ങും ചരിത്രംകുറിച്ച് ഫൊക്കാന സാഹിത്യ സമ്മേളനവും, ചിരി അരങ്ങും ചരിത്രംകുറിച്ച് ഫൊക്കാന സാഹിത്യ സമ്മേളനവും, ചിരി അരങ്ങും ചരിത്രംകുറിച്ച് ഫൊക്കാന സാഹിത്യ സമ്മേളനവും, ചിരി അരങ്ങും ചരിത്രംകുറിച്ച് ഫൊക്കാന സാഹിത്യ സമ്മേളനവും, ചിരി അരങ്ങും ചരിത്രംകുറിച്ച് ഫൊക്കാന സാഹിത്യ സമ്മേളനവും, ചിരി അരങ്ങും ചരിത്രംകുറിച്ച് ഫൊക്കാന സാഹിത്യ സമ്മേളനവും, ചിരി അരങ്ങും
Join WhatsApp News
Literary Observer 2016-07-07 00:25:12
I noticed that low class tratment to literary people by the FOKANA leaders, where as the filim celebrites were trated royally like Gods. That is a shame. That shows the ignorance of the convention leaders. They are after glitter and photo opportunites of the filim personalities. The cinema people swallowed Fokana Money, FOKANA awards, FOKANA Ponnadas. Am I say the truth. Just to try to recollect, the incidents happened at the conventions and the photos also. In fact the literary people write cinema stories, they are the real brains of those cinema stars. So the literary people must be on the top for consideration. In the upcoming FOMAA they have no literary meet at all. In FOKANA literary meet also I see undue importance to US visiting Kerala writers. Why is it so? The importance and time must have benn given to local malayalee writers also. Here also the kerala celebrities got first calss treatment Real North American Malayalee writers were not given adequate importance and time. "Chiriarngu" also was very much boring and waste of time. . 

വിദ്യാധരൻ 2016-07-07 04:05:42
എന്തിനു നീ വിലപിക്കുന്നു സ്വതന്ത്ര നിരീക്ഷക ?
കയ്യിൽ കിടന്ന കാശു കളഞ്ഞിട്ട് 
ചുമ്മാ കുരയ്ക്കുന്നതെന്തിന് സ്നേഹിതാ ?
കിട്ടാത്ത മുന്തിരിങ്ങ പുളിക്കുന്നുണ്ടല്ലേ ?
പൊന്നാട മോഹിച്ചു പോയ നിനക്കിതു 
വന്നു ഭവിച്ചതിൽ കഷ്ട്ടം ഉണ്ട് കേട്ടോ
പട്ടിക്ക് ചന്തയ്ക്ക് പോയപോലെ നീ 
തെണ്ടി തിരിഞ്ഞു തിരികെ പോന്നുവോ?
ഫൊക്കാന വേദി നിനക്കുള്ളതല്ലടോ 
പൊങ്ങച്ചക്കാരുടെ തട്ടകം അതോർക്കുക 
സിനിമാ നടിമാരെന്നാൽ ചിലർക്ക് 
വല്ലാത്ത ഭ്രമമാണ് ഭ്രാന്താണ് 
തൊട്ടരുമി നിന്നൊരു ഫോട്ടോ എടുക്കണം 
വട്ടം കറങ്ങി നിന്നു വളിപ്പടിക്കണം 
ഒത്താൽ അവരെ വീട്ടിൽ കൊണ്ടുപോകും 
പിറ്റേന്ന് പാത്രത്തിൽ ഫോട്ടോയും വാർത്തയും 
വഴിയേ പോയ വയ്യാവേലി എടുത്തു നീ 
ചീലയിൽ വച്ചിട്ടു കടിക്കുന്നെന്ന്  പറയുന്നോ?
ഞങ്ങളെ നോക്കി പഠിക്കുക നീ 
ചുമ്മാ ഈ-മലയാളി താള് മറിക്കുക 
പിന്നിവന്മാരുടെ മീറ്റിംഗ്  ഫോട്ടോകൾ നോക്കുക
കൂനം പാലക്ക് കാ വിരിഞ്ഞപോൽ 
എല്ലാം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞിരിക്കുന്നു 
ഒരു പട്ടിക്ക് വേറൊരു പട്ടിയെ 
കാണരുതെന്ന് പറഞ്ഞപോൽ 
ഒന്നു കുമ്പിട്ടിരിക്കുന്നു 
ഒന്നു മേലോട്ടു നോക്കിയിരിക്കുന്നു 
മറ്റൊരുത്തൻ ഫോണിലാണ് സദാ.
ഈവകയൊക്കയും കണ്ടാൽ ചിരിക്കാതെ 
ചിരി അരങ്ങിനു പോയ നീ വിഡ്ഢിയാ 
എന്നും ചിരിക്കാനുള്ള വകയിവർ 
നമ്മക്കായി ഒരുക്കുന്നു തുരുതുരെ 
ദൂരെ എറിയുക നിന്റെ സാഹിത്യ സൃഷ്ടി നീ 
പൊന്നാടയെന്ന മോഹം  കളയുക 
നോക്കിയിരിക്കുക ഈ-മലയാളിയിൽ 
ഫോമയുടെ   ചിരിയരങ്ങിനായി 
കോമാളി വേഷക്കാർ റെഡിയാണവിടെയും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക