Image

മയാമി തീരത്ത് മലയാളിത്തിളക്കം, ഫോമയുടെ കണ്‍വന്‍ഷനു തുടക്കം, തെരഞ്ഞെടുപ്പ് ചൂടില്‍ ഡോവിൽ ബീച്ച് റിസോര്‍ട്ട് (ജോര്‍ജ് തുമ്പയില്‍)

Published on 08 July, 2016
മയാമി തീരത്ത് മലയാളിത്തിളക്കം, ഫോമയുടെ കണ്‍വന്‍ഷനു തുടക്കം, തെരഞ്ഞെടുപ്പ് ചൂടില്‍ ഡോവിൽ ബീച്ച് റിസോര്‍ട്ട് (ജോര്‍ജ് തുമ്പയില്‍)
ഫ്‌ളോറിഡ: അഞ്ചാമത് ഫോമ കണ്‍വന്‍ഷന് മയാമിയിലെ ദെവില്ലേ ബീച്ച് റിസോര്‍ട്ടില്‍ (അബ്ദുള്‍ കലാം നഗറില്‍) വര്‍ണ്ണാഭമായ തുടക്കം. 
പ്രഭാത ഭക്ഷണത്തിനു ശേഷം രാവിലെ 8.30-നാണ് ഫോമയുടെ കണ്‍വന്‍ഷന്‍ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണവും യോഗത്തിനോടനുബന്ധിച്ച് ജനറല്‍ കൗണ്‍സില്‍ യോഗം നടന്നു. വൈകുന്നേരം നടക്കുന്ന തെരഞ്ഞെടുപ്പ് ക്രമങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഇലക്ഷന്‍ കമ്മീഷണര്‍മാരായ സ്റ്റാന്‍ലി കളരിക്കമുറിയില്‍, സി.കെ. ജോര്‍ജ്, ഗ്രേസ് ജയിംസ് എന്നിവര്‍ സ്‌റ്റേജില്‍ ഇരുന്ന് സദസ്സിലുണ്ടായിരുന്ന 311 ഡെലിഗേറ്റുകളെയും അഭിസംബോധന ചെയ്തു. സ്റ്റാന്‍ലി കളരിക്കമുറിയില്‍ തെരഞ്ഞെടുപ്പ് നിയമാവലികള്‍ വിശദീകരിച്ചു. പേര് അനുസരിച്ചല്ല, നമ്പര്‍ അനുസരിച്ച് വേണം വോട്ട് ചെയ്യുവാന്‍, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണം, തെരഞ്ഞെടുപ്പ് നടക്കുന്ന ഹാളിനോടു ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ല, കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ അവകാശമുള്ളു, കൗണ്ടിങ് സമയത്ത് സ്ഥാനാര്‍ത്ഥികള്‍ക്കോ അവര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിനിധികള്‍ക്കോ മാത്രമേ പ്രവേശനമുള്ളു എന്നീ നിര്‍ദ്ദേശങ്ങള്‍ അറിയിച്ച കമ്മീഷണര്‍ വിവിധ കാറ്റഗറിയിലുള്ള ബാലറ്റ് പേപ്പര്‍ ആയതിനാല്‍ വായിച്ച് പഠിച്ചു വേണം വോട്ട് ചെയ്യാനെന്നും സൂചിപ്പിച്ചു.
ഏതൊക്കെ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നു സ്റ്റാന്‍ലി വിശദീകരിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന 31 സ്ഥാനങ്ങളെക്കുറിച്ചും കമ്മീഷണര്‍ വിശദീകരിച്ചു. ഇതിനിടയില്‍ സദസ്സില്‍ നിന്നും ചോദ്യങ്ങളും ഉപചോദ്യങ്ങളും അതിന്റെ ഉപചോദ്യങ്ങളും ഉയര്‍ന്നു. തെരഞ്ഞെടുപ്പ് മികച്ച വിധത്തില്‍ നടക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച സ്റ്റാന്‍ലിക്ക് ആവശ്യമുള്ളതും അല്ലാത്തതുമായ നിരവധിയനവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വന്നു. ഇതിനിടയില്‍ രാജു വര്‍ഗീസും ഷാജി എഡ്വേര്‍ഡും നിയമാവലിയുടെ നൂലാമാലകള്‍ വിശദീകരിച്ചത് ഡെലിഗേറ്റ്‌സിനു തൃപ്തികരമായി. ദേശീയ കമ്മിറ്റിയിലേക്കുള്ള 25 മത്സരാര്‍ത്ഥികളില്‍ 15 പേര്‍ക്ക് വോട്ട് ചെയ്യാമെന്ന് സ്റ്റാന്‍ലി ആവര്‍ത്തിച്ചു പറയേണ്ടി വന്നു. 
പിന്നീട്, സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടു മിനിറ്റ് മീറ്റ് ദി കാന്‍ഡിഡേറ്റ് സമയമായിരുന്നു. അക്ഷരമാല ക്രമത്തിലാണ് അവരെ വേദിയിലേക്ക് വിളിച്ചത്. ബെന്നി വാച്ചാചിറ തിളങ്ങുന്ന ഫുള്‍ സ്യൂട്ടിലെത്തി. വഹിച്ച പദവികള്‍, ഷിക്കാഗോയില്‍ കണ്‍വന്‍ഷന്‍ നടക്കേണ്ടതിന്റെ ആവശ്യകത, ഷിക്കാഗോ സിറ്റിയുടെ മഹത്വം, സ്വാമി വിവേകാനന്ദന്റെ പ്രസംഗം, ഏറ്റവും കൂടുതല്‍ മലയാളികളുള്ള സ്ഥലം, ന്യൂയോര്‍ക്കില്‍ കണ്‍വന്‍ഷന്‍ നടന്നിട്ട് അധികകാലമായില്ലല്ലോ അതു കൊണ്ട് ന്യൂയോര്‍ക്കില്‍ ഇപ്പോള്‍ പ്രസക്തിയല്ല, ഞാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ആരെയും നിരാശപ്പെടുത്തകയില്ല, എന്നെ ഏല്‍പ്പിച്ചതിലും മെച്ചമായി ഫോമയെ കൂടുതല്‍ ശോഭയോടെ തിരിച്ച് ഏല്‍പ്പിക്കുമെന്നും സൂചിപ്പിച്ചു കൊണ്ടു തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു. 
കേരളീയ ശോഭയോടെ തേച്ചു മിനുക്കിയ ഷര്‍ട്ടും മുണ്ടുമണിഞ്ഞെത്തിയ സ്റ്റാന്‍ലി വര്‍ഗീസ് കളത്തിലും വഹിച്ചതും വഹിക്കുന്നതുമായ പദവികള്‍, നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഏഴിന കര്‍മ്മപരിപാടികള്‍, യുവജനങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന രണ്ടര ലക്ഷം ഡോളറിന്റെ കര്‍മ്മപദ്ധതി, വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനു വേണ്ടി ബൈലോ ഭേദഗതി ചെയ്യുന്ന കാര്യം, ന്യൂയോര്‍ക്ക് സിറ്റിയിലല്ല ഇതിനു മുന്‍പ് കോണ്‍ഫറന്‍സ് നടന്നതെന്ന് (അന്നു നടന്നത് ക്രൂസ് കണ്‍വന്‍ഷനാണ്) എതിരാളിയും സുഹൃത്തുമായ വാച്ചാച്ചിറയെ തിരുത്തിയും സംസാരിച്ചു.
സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ജിബി തോമസും ഫുള്‍ സൂട്ടിലാണ് എത്തിയത്. മലയാളികളുടെ ഒരുമയാണ് തന്റെ ലക്ഷ്യമെന്ന മുഖവുരയോടെ പ്രവീണ്‍ വര്‍ഗീസിന്റെ ദാരുണാന്ത്യം സൂചിപ്പിച്ച ജിബി യുവജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ട നടപടികള്‍ എടുക്കുമെന്നു പറഞ്ഞു. അക്കാദമിക്ക് കൗണ്‍സിലിങ്ങ് പോലുള്ള പ്രൊഫഷണല്‍ പരിപാടികള്‍ ആവിഷ്‌ക്കരിക്കും. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന അടുത്ത സ്ഥാനാര്‍ത്ഥിയായ ജോസ് ഏബ്രഹാം തനി കേരളീയ ശൈലിയില്‍ കൈത്തറി മുണ്ടും ഷര്‍ട്ടും ധരിച്ച് എത്തി തന്റെ നിലപാടുകള്‍ വിശദീകരിച്ചു. 11 റിജീയനുകളിലുള്ള 64 സംഘടനകളില്‍ നിന്നുള്ള ഡെലിഗേറ്റ്‌സിനെ സംബോധന ചെയ്ത അദ്ദേഹവും വഹിച്ച പദവികളെക്കുറിച്ച് സൂചിപ്പിച്ചു. സംഘടനയെ നയിക്കാന്‍ രംഗത്ത് വരുന്നവര്‍ സംഘടനയില്‍ ജോലി ചെയ്ത് പ്രാവീണ്യം പ്രകടിപ്പിച്ചവരായിരിക്കണമെന്നും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യവും ജോസ് സൂചിപ്പിച്ചു. തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ പൂര്‍ത്തീകരണം ഒരു സ്വപ്‌ന പദ്ധതിയായിരുന്നുവെന്നും അഭിഭക്ത ഫൊക്കാന റോചെസ്റ്റര്‍ കണ്‍വന്‍ഷനു ശേഷം ഇതാദ്യമാണ് ന്യൂയോര്‍ക്കില്‍ ഒരു കണ്‍വന്‍ഷന്‍ വിഭാവനം ചെയ്യുന്നതെന്നും പറഞ്ഞു.
ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായ പന്തളം ബിജു ശൂന്യമായ ഖജനാവിനെ പറ്റി ആശങ്ക പ്രകടിപ്പിച്ചു. ട്രഷറാര്‍ സ്ഥാനാര്‍ത്ഥിയായ ജോസി കുരിശുങ്കല്‍ തനിക്ക് 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടെന്നും റിട്ടയര്‍ ചെയ്തതു കൊണ്ട് ഇപ്പോള്‍ സംഘടനാപ്രവര്‍ത്തനത്തിന് ഒട്ടേറെ സമയമുണ്ടെന്നും പറഞ്ഞു. അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബേബി ഊരാളിലാവട്ടെ ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ് എന്നീ മഹാരഥന്മാര്‍ വഹിച്ച സ്ഥാനത്തേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ചു. ഇതേ സ്ഥാനത്തേക്ക് നോമിനേഷന്‍ നല്‍കിയിരുന്ന സക്കറിയ കരുവേലില്‍, ബേബി ഊരാളിനു വേണ്ടി താന്‍ മാറിക്കൊടുക്കുകയാണെന്നു പറഞ്ഞു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു പേരാണ് മത്സരിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നു ലാലി കളപ്പുരയ്ക്കല്‍ പറഞ്ഞു. റെനി പൗലോസ് താന്‍ തുടങ്ങി വച്ച പരിപാടികള്‍ തുടരാന്‍ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടു. സണ്ണി ഏബ്രഹാം 41 വര്‍ഷങ്ങളുടെ സജീവപ്രവര്‍ത്തനമാണ് തന്റെ മുതല്‍ക്കൂട്ടെന്നു പറഞ്ഞു. പിന്നീട് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജു ഉമ്മന്‍, എല്ലാം ശരിയാകാന്‍ തനിക്ക് വോട്ട് ചെയ്തു വിജയിപ്പിക്കണമെന്നു അഭ്യര്‍ത്ഥിച്ചു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന വിനോദ് കോണ്ടൂര്‍ ഡേവിഡ് മിഷിഗണ്‍ സംസ്ഥാനത്തു നിന്ന് ഇതുവരെ ആരും കമ്മിറ്റിയില്‍ വന്നില്ലെന്നും യുവജനതയുടെ പ്രതിനിധിയായി തന്നെ വിജയിപ്പിക്കണമെന്നും പറഞ്ഞു. ജോയിന്റ് ട്രഷറാര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന അലക്‌സ് അലക്‌സാണ്ടര്‍, ജോമോന്‍ കുളപ്പുരയ്ക്കല്‍, ഷിനു ജോസഫ് എന്നിവര്‍ തങ്ങളുടെ പ്രവര്‍ത്തന പരിചയത്തെക്കുറിച്ചാണ് സൂചിപ്പിച്ചത്.
ദേശീയ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ബീന വള്ളിക്കളം, ജയ്‌മോള്‍ തോമസ്, രേഖ നായര്‍, രേഖ ഫിലിപ്പ്, എ.വി വര്‍ഗീസ്, ജേക്കബ് കോശി, കുഞ്ഞുമോന്‍ കോന്നി, സണ്ണി കല്ലൂപ്പാറ, ബിനോയ് തോമസ്, ഷാജി മാത്യു, തോമസ്. ടി. ഉമ്മന്‍, കുഞ്ഞ് മാലിയില്‍, സിറിയക്ക് കുര്യന്‍, സക്കറിയ കുര്യന്‍ പെരിയപ്പുറത്ത്, മാത്യു വര്‍ഗീസ്, രാജ് കുറുപ്പ്, ജോസ് മൂവാണ്ടിപ്പുറം, ഷീല ജോസ്, ഷിബു ജോസഫ്, ജോസഫ് ഔസോ, സാജു ജോസഫ്, ജോണിക്കുട്ടി പിള്ളവീട്ടില്‍, പീറ്റര്‍ കുളങ്ങര, ജെയ് മാത്യൂസ്, ജെയ്‌സണ്‍ വേണാട്, തോമസ് മാത്യു, ബാബു മുല്ലശ്ശേരില്‍ എന്നിവരെയും വേദിയില്‍ പരിചയപ്പെടുത്തി. 
റീജിയണല്‍ വൈസ് പ്രസിഡന്റുമാരായി മത്സരിക്കുന്ന പ്രദീപ് നായര്‍, തോമസ് മാത്യു, ബിനു പോള്‍ മാമ്പള്ളി, റെജി സക്കറിയ, ബിജി ഫിലിപ്പ്, ജോണ്‍ കണ്ണൂര്‍ക്കാടന്‍, ഹരി.കെ. നമ്പൂതിരി, സാം ജോണ്‍ എന്നിവരെയും സ്‌റ്റേജില്‍ പരിചയപ്പെടുത്തി. അഡൈ്വസറി കൗണ്‍സിലിലേക്ക് മത്സരിക്കുന്ന ദയ തമ്പി, വിന്‍സെന്റ് ബോസ് മാത്യു, ജോസി, ലൂക്കോസ് പൈനുങ്കല്‍ എന്നിവരെയും സ്റ്റേജില്‍ പരിചയപ്പെടുത്തി.
ഡോ. ലൂക്കോസ് മന്നിയോട് നേതൃത്വം നല്‍കിയ സെമിനാര്‍, സുരാജ് വെഞ്ഞാറമ്മൂടും നിപിനും ചേര്‍ന്നു നടത്തിയ ടാലന്റ് ഷോ എന്നിവ നടന്നു. ഉച്ചകഴിഞ്ഞ് നേഴ്‌സസ് സെമിനാര്‍, ഇന്‍വെസ്റ്റ്‌മെന്റ് സെമിനാര്‍, ചീട്ടുകളി മത്സരം, മിസ് ഫോമ മത്സരം, ബിസിനസ്സ് സെമിനാര്‍ എന്നിവ ഉണ്ടായിരുന്നു. രാത്രി 9 മുതല്‍ ശിങ്കാരി സ്‌കൂള്‍ ഓഫ് റിഥമിന്റെ നൃത്തനൃത്യങ്ങള്‍ -നിഴലാട്ടം- , ആരും പറയാത്ത കഥ- എന്നീ നാടകങ്ങളും അരങ്ങേറും. 
ശനിയാഴ്ച രാവിലെ മീഡിയ സെമിനാര്‍, വിമണ്‍സ് ഫോം, സാഹിത്യസമ്മേളനം, മലയാളി മങ്ക, ചിരിയരങ്ങ് എന്നിവ നടക്കും. ലോകപ്രശസ്തമായ മയാമി ബീച്ചിനോടു ചേര്‍ന്നുള്ള ഡോവിൽ  ബീച്ച് റിസോര്‍ട്ട് ഹോട്ടലിലാണ് ഫോമയുടെ അഞ്ചാമത് കണ്‍വന്‍ഷന് അരങ്ങൊരുങ്ങിയിരിക്കുന്നത്. സമ്മറായതു കൊണ്ട് എവിടെയും ആള്‍ത്തിരക്ക്. ഹോട്ടല്‍ ലോബിയിലും എലിവേറ്ററുകളിലും ഇടനാഴികളിലുമൊക്കെ മലയാളിത്തിളക്കം. എവിടെയും മലയാൡ വേഷവിധാനങ്ങളുടെ നാടന്‍ത്തിളക്കം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക