Image

ക്‌നാനായ കുടിയേറ്റ അനുസ്മരണ യാത്ര 2016; പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

Published on 10 July, 2016
ക്‌നാനായ കുടിയേറ്റ അനുസ്മരണ യാത്ര 2016; പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

  മെല്‍ബണ്‍: മെല്‍ബണില്‍ നിന്നു സെപ്റ്റംബര്‍ 17, 18, 19, 20 തീയതികളില്‍ താസ്‌വേനിയായിലേക്ക് നടത്തുന്ന ക്‌നാനായ കുടിയേറ്റ അനുസ്മരണ കപ്പല്‍ യാത്രയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനു കമ്മിറ്റി ഭാരവാഹികള്‍ താസ് വേനിയായിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

താസ്‌വേനിയായിലെ പ്രശസ്തമായ റിസോര്‍ട്ടായ താമര്‍വാലിയില്‍ ആണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. വിശാലമായ റിസോര്‍ട്ടില്‍ വിവിധ തരത്തിലുളള ഗെയിംമുകള്‍ക്കും സ്‌പോര്‍ട്‌സിനും കലാപരിപാടികള്‍ക്കും ഉളള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ വിവിധ തരത്തിലുളള കളിക്കോപ്പുകള്‍ വരെ താമര്‍വാലി റിസോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. വാട്ടര്‍ഫ്രണ്ട് വില്ലാസ് ഇവിടുത്തെ പ്രത്യേകത ആണ്. ഏകദേശം അഞ്ഞൂറില്‍പരം ആളുകള്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ മറ്റൊരു പ്രത്യേകതയാണ്.

താമര്‍വാലി റിസോര്‍ട്ടില്‍ താമസിക്കുന്ന മുഴുവന്‍ പേര്‍ക്കും കേരളീയ ഭക്ഷണം ഉള്‍പ്പെടെ വിളമ്പുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. താസ് വേനിയായിലെ ഹോബാട്ടിലെ വിവിധ ആകര്‍ഷകങ്ങളായ സ്ഥലങ്ങളും കാണുന്നതിനും ഈ യാത്ര വഴി സാധിക്കുമെന്നു സംഘാടകര്‍ അവകാശപ്പെട്ടു.

ക്‌നാനായ കുടിയേറ്റ അനുസ്മരണ കപ്പല്‍ യാത്രയുടെ വിവിധ കമ്മിറ്റികളുടെ ഭാരവാഹികളായ അലന്‍ ജോസഫ്, സ്റ്റീഫന്‍ ഓക്കാടന്‍, ജോ ചാക്കോ, സിജോ ചാലയില്‍, ജോബി ജോസഫ്, സജി ഇല്ലിപറമ്പില്‍, ബേബി കരിശേരിക്കല്‍, റെജി പാറയ്ക്കന്‍ എന്നിവര്‍ താസ്‌വേനിയായിലെ ഒരു ദിവസത്തെ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

ഓസ്‌ട്രേലിയായുടെ വിവിധ ഭാഗങ്ങളില്‍നിന്നു ക്‌നാനായ കുടിയേറ്റ അനുസ്മരണ യാത്രക്ക് പൂര്‍ണമായ പിന്തുണ ഇതിനോടകം ഉറപ്പാക്കി കഴിഞ്ഞു. കേരളത്തിനു വെളിയില്‍ ആദ്യമായിട്ടാണ് ഓസ്‌ട്രേലിയയില്‍ ക്‌നാനായ കുടിയേറ്റ അനുസ്മരണ യാത്ര നടത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക