Image

സെന്റ് തോമസ് ദിനം 'സാന്‍തോം 2016' ജൂലൈ ഒന്‍പതിന്

Published on 10 July, 2016
സെന്റ് തോമസ് ദിനം 'സാന്‍തോം 2016' ജൂലൈ ഒന്‍പതിന്

  മെല്‍ബണ്‍: സെന്റ് മേരീസ് സീറോ മലബാര്‍ മെല്‍ബണ്‍ വെസ്റ്റ് ഇടവകയുടെ നേതൃത്വത്തില്‍ സെന്റ് തോമസ് ദിനം 'സാന്‍തോം 2016' ജൂലൈ ഒന്‍പതിനു (ശനി) ആഘോഷിക്കുന്നു. 

കിംഗ്‌സ്പാര്‍ക്കിലുള്ള മോവെല്ലി പ്രൈമറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞു 3.30ന് വികാരി റവ.ഡോ. മാത്യു കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും.

തുടര്‍ന്നു നടക്കുന്ന കള്‍ചറല്‍ പ്രോഗാമിന്റെ ഉദ്ഘാടനം മാര്‍ ബോസ്‌കോ പുത്തൂര്‍ നിര്‍വഹിക്കും. അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്‍ അംഗം റവ.ഡോ. ജോര്‍ജ് കാരകുന്നേല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സപ്തതി ആഘോഷിക്കുന്ന മാര്‍ ബോസ്‌കോ പുത്തൂരിനെ സെന്റ് മേരീസ് മെല്‍ബണ്‍ വെസ്റ്റ് ഇടവക സമൂഹം ആദരിക്കും. കഴിഞ്ഞ വര്‍ഷം മതബോധന ക്ലാസുകളില്‍ മികവുപുലര്‍ത്തിയ കുട്ടികള്‍ക്കും ഢഇഋ പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഇടവകാംഗം റിക്കി ജോണിനും മാര്‍ ബോസ്‌കോ പുത്തൂര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് ഫിലിപ്പോസ്, ബെന്നി ജോസഫ് എന്നിവര്‍ സംസാരിക്കും. 

തുടര്‍ന്നു ഇടവകയിലെ കുടുംബയൂണിറ്റുകളുടെയും മാതൃവേദിയുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും കൂട്ട ലേലവും നടക്കും. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. 

വികാരി റവ.ഡോ. മാത്യു കൊച്ചുപുരയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് ഫിലിപ്പോസ്, ജോയിന്റ് കണ്‍വീനര്‍മാരായ വിജേഷ് മാണി, ബെന്നി ജോസഫ്, ട്രസ്റ്റിമാരായ വിനു ജോസഫ്, തോമസ് ജോര്‍ജ്, സജി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ 13 അംഗ ആഘോഷ കമ്മിറ്റിയാണു പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നത്. 

മലയാള മണ്ണില്‍ വിശ്വാസത്തിന്റെ വിത്തു പാകിയ വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ ആചരിക്കുന്ന സാന്‍തോം 2016 ലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി 

വികാരി റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് ഫിലിപ്പോസ് എന്നിവര്‍ അറിയിച്ചു.

വിലാസം: Movelle Primary School Auditorium, 39 Gum Road, Kings Park 3021.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക